Connect with us

കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ട് പവന്‍ കല്ല്യാണിന്റെ ജന സേന പാര്‍ട്ടി; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം

News

കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ട് പവന്‍ കല്ല്യാണിന്റെ ജന സേന പാര്‍ട്ടി; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം

കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ട് പവന്‍ കല്ല്യാണിന്റെ ജന സേന പാര്‍ട്ടി; തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്ല്യാണിന്റെ ജന സേന പാര്‍ട്ടിക്ക് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം. ബിജെപിയുമായി സഖ്യത്തില്‍ മത്സരിച്ച ജനസേന പോരാട്ടത്തിന് ഇറങ്ങിയ എട്ട് സീറ്റിലും പരാജയപ്പെട്ടു. ഏഴ് സീറ്റിലും കെട്ടിവെച്ച കാശ് പോലും കിട്ടാതെ പരാജയപ്പെട്ടു.

കുക്കാട്ട് പള്ളി സീറ്റില്‍ മാത്രമാണ് കാര്യമായ വോട്ട് ജന സേന നേടിയത്. ഇവിടെ ഇവരുടെ സ്ഥാനാര്‍ത്ഥി എം പ്രേം കുമാര്‍ 39,830 വോട്ട് നേടി. ഇവിടെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം ഇവര്‍ പുറത്തെടുത്തത്. ഇവിടെ നേരത്തെ പവന്‍ കല്ല്യാണ്‍ നേരിട്ട് എത്തി റാലി നടത്തിയിരുന്നു. ഇവിടെ രണ്ടാം സ്ഥാനത്താണ് ജന സേന എത്തിയത്. കുക്കാട്ട് പള്ളിക്ക് പുറമേ തണ്ടൂര്‍, കോതാട്, ഖമ്മം, വൈര, കോതഗുഡെം, അശ്വറോപേട്ട, നാഗര്‍കുര്‍ണൂല്‍ എന്നീ മണ്ഡലങ്ങളിലാണ് ജന സേന മത്സരിച്ചത്.

എന്നാല്‍ ബാക്കിയുള്ള സീറ്റുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. 2014ലാണ് പവന്‍ കല്ല്യാണ്‍ ജന സേന പാര്‍ട്ടി രൂപീകരിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തന്നെ ഒറ്റയ്ക്കായിരുന്നു പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ അടുത്തിടെയാണ് പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി മോദിക്കൊപ്പം അടുത്തിടെ ആന്ധ്രയിലെ റാലികളിലും പവന്‍ കല്ല്യാണ്‍ പങ്കെടുക്കുന്നുണ്ട്.

2024 ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ പ്രചാരണത്തിലാണ് പവന്‍ കല്ല്യാണ്‍. അതിനിടിയിലാണ് തെലുങ്കാനയില്‍ പാര്‍ട്ടി മത്സരിച്ചത്. നേരത്തെ തെലങ്കാന തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു പവന്‍ കല്ല്യാണിന്റെ തീരുമാനം. എന്നാല്‍ ബിജെപി നിര്‍ബന്ധത്തില്‍ എട്ടു സീറ്റുകളില്‍ മത്സരിക്കുകയായിരുന്നു.

അതേ സമയം ആന്ധ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ തെലങ്കാനയില്‍ ജന സേനയ്ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നു. 2024 ആന്ധ്ര സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന പവന്‍ കല്ല്യാണ്‍ പാര്‍ട്ടിക്ക് ഇപ്പോഴത്തെ തിരിച്ചടി എങ്ങനെ ബാധിക്കും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

More in News

Trending

Recent

To Top