Connect with us

ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണ്; ഒടുക്കം പോസ്റ്റ് മുക്കി തൃഷ

News

ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണ്; ഒടുക്കം പോസ്റ്റ് മുക്കി തൃഷ

ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണ്; ഒടുക്കം പോസ്റ്റ് മുക്കി തൃഷ

രണ്‍ബീര്‍ കപൂര്‍ നായകനായി പുറത്തെത്തിയ ചിത്രമാണ് അനിമല്‍. ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ട ശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്.

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ ഡിസംബര്‍ 1നാണ് റിലീസായത്. ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ അത്തരം കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

പല മീമുകളും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരു പോസ്റ്റ് വന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് തൃഷ പോസ്റ്റ് പിന്‍വലിച്ചത്.

അതേസമയം ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്കും സണ്ണി ഡിയോളിന്റെ ഗദര്‍ 2 നും ശേഷം ബോക്‌സ് ഓഫീസ് കളക്ഷന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രണ്‍ബീറിന്റെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡ് വ്യവസായം വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്.

More in News

Trending

Recent

To Top