Connect with us

മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരുന്നു; പിണറായി വിജയനെ പുകഴ്ത്തി അനുമോള്‍

News

മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരുന്നു; പിണറായി വിജയനെ പുകഴ്ത്തി അനുമോള്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരുന്നു; പിണറായി വിജയനെ പുകഴ്ത്തി അനുമോള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിച്ചും എത്താറുണ്ട്. പലപ്പോഴും അനുമോളുടെ വാക്കുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ നവകേരള സദസ്സ് നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് അനുമോള്‍.

മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരുമെന്ന് നടി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഭാത സദസ്സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം. നമ്മള്‍ എപ്പോഴും കണ്ടിട്ടുള്ളത് ഭരിക്കുന്ന ആളുകള്‍ തലപ്പത്തിരുന്ന് നിയന്ത്രിക്കുന്നതാണല്ലോ.

എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ആളുകളുടെ ഇടയിലേക്ക് വരും എന്ന് അനുമോള്‍ പറയുന്നു. അവര്‍ ഒരു കൂട്ടം ആളുകളെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യുന്നു. മുഖ്യമന്ത്രി എല്ലാ വിഭാഗം ആളുകളോടും അഭിപ്രായങ്ങള്‍ ചോദിച്ച് ക്ഷമയോടെ ഇരുന്ന് കുറിച്ചെടുത്ത് എല്ലാത്തിനും മറുപടി പറയുന്ന മാതൃക മഹത്തരമാണ് അനു പറഞ്ഞു.

More in News

Trending