Connect with us

12.91 കോടിയുടെ കൃഷിഭൂമി സുഹാന ഖാന്‍

Bollywood

12.91 കോടിയുടെ കൃഷിഭൂമി സുഹാന ഖാന്‍

12.91 കോടിയുടെ കൃഷിഭൂമി സുഹാന ഖാന്‍

12.91 കോടിയുടെ കൃഷിഭൂമി വാങ്ങി ഷാരൂഖ് ഖാന്‍റെയും ഗൌരി ഖാന്‍റെയും മകളായ സുഹാന ഖാന്‍. റായിഖട്ട് ജില്ലയിലെ അലിബാഗിലെ താല്‍ ഗ്രാമത്തിലാണ് സുഹാന സ്ഥലം വാങ്ങിയത്.

ജൂണ്‍ 1നാണ് ഈ ഭൂമി ഇടപാട് നടന്നത്. സുഹാന 1.5 എക്കര്‍ സ്ഥലവും അതിലെ കെട്ടിടവുമാണ് വാങ്ങിയത്. കെട്ടിടം 2218 സ്ക്വയര്‍ ഫീറ്റ് ഉണ്ട്. ഈ റജിസ്ട്രേഷന് മൊത്തം സ്റ്റാമ്പ് ഡ്യൂട്ടി തന്നെ 77.46 ലക്ഷം ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ജലി ഖൊട്ട്, രേഖ ഖോട്ട്, പ്രിയ ഖോട്ട് എന്നീ സഹോദരിമാര്‍ക്ക് പാരമ്പര്യമായി കിട്ടിയ കൃഷി ഭൂമിയാണ് സുഹാന വാങ്ങിയത്.

സുഹാന പ്രഥമിക ഉടമയായ ദേജാവൂ ഫാംസിന്‍റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഷാരൂഖിന്‍റെ ഭാര്യ മാതാവ് സവിത ചിബ്ബറും, ഭാര്യ സഹോദരി നമിത ചിബ്ബറും ഇതില്‍ ഡയറക്ടര്‍മാരാണ്. താലില്‍ തന്നെ കടലിന് അഭിമുഖമായി ഷാരൂഖിന് ഒരു ബംഗ്ലാവ് ഇപ്പോള്‍ തന്നെയുണ്ട്. അവിടെയാണ് ഷാരൂഖും കുടുംബവും അദ്ദേഹത്തിന്‍റെ 52മത് ജന്മദിനം ആഘോഷിച്ചത്.

അലിബാഗില്‍ ബോളിവുഡിലെ പ്രധാന താരങ്ങള്‍ക്കെല്ലാം സ്വത്തുക്കള്‍ ഉണ്ട്. രണ്‍വീര്‍ സിംഗ് ദീപിക ജോഡിക്കും, അനുഷ്ക വീരാട് ജോഡിക്കും ഇവിടെ ബംഗ്ലാവ് ഉണ്ട്. ബോളിവുഡിന്‍റെ മുംബൈ കഴിഞ്ഞാലുള്ള ഗെറ്റ് എവേ ഹോം എന്നാണ് അലിബാഗ് വിശേഷിപ്പിക്കപ്പെടുന്നത്.

More in Bollywood

Trending