വീട്ടിനുള്ളില്‍ തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ, ആരോടും കാര്യമായി സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല.. ആര്യന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? മകന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് കിങ് ഖാന്‍ ഭയപ്പെടുന്നു
വീട്ടിനുള്ളില്‍ തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ, ആരോടും കാര്യമായി സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല.. ആര്യന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? മകന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് കിങ് ഖാന്‍ ഭയപ്പെടുന്നു
വീട്ടിനുള്ളില്‍ തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിൽ, ആരോടും കാര്യമായി സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല.. ആര്യന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? മകന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് കിങ് ഖാന്‍ ഭയപ്പെടുന്നു
ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. താരപുത്രന്റെ അറസ്റ്റ് ഞെട്ടലോടെയാണ് സിനിമാലോകം ശ്രവിച്ചത്. ക്യാമറകൾക്ക് പിടികൊടുക്കാത്ത ആര്യൻ ലഹരി കേസിൽ കുടുങ്ങിയപ്പോൾ അത് മലയാളികളെയും അമ്പരിപ്പിച്ചു.
ജയിലില്‍ നിന്ന് പുറത്ത് വന്നുവെങ്കിലും ആര്യന്‍ ഖാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇനിയുംസാധിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍. മാനസികമായും ശാരീരികമായും ആര്യന്‍ ഇപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്‍ സി ബിയുടെ എസ് ഐ ടി സംഘം ആര്യന്‍ ഖാനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്നാണ് എസ് ഐ ടി സംഘത്തെ ആര്യന്‍ അറിയിച്ചിരിയ്ക്കുന്നത്. ആര്യനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട അചിത് കുമാറിനെയും അര്‍ബാസ് മര്‍ച്ചന്റിനെയും എസ് ഐ ടി സംഘം ചോദ്യം കഴിഞ്ഞു. ഇന്നോ നാളെയോ ആര്യനും ഹാജരായേക്കും.
എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണ് ആര്യന്‍ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. വീട്ടിനുള്ളില്‍ തന്റെ മുറിയില്‍ സ്വയം തീര്‍ത്ത തടവിലാണത്രെ ആര്യന്‍. ആരോടും കാര്യമായി സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നില്ല. ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു എങ്കിലും മാനസികമായി ജയില്‍ അനുഭവങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ആര്യന് ഇപ്പോഴും കഴിഞ്ഞിട്ടില്ലത്രെ.
ഷാരൂഖ് ഖാനും കുടുംബവും ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ആര്യന് നല്‍കാതെ കൂടെ തന്നെ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മകന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് കിങ് ഖാന്‍ ഭയപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്യന് വിശ്വസ്തനായ ഒരു ബോഡിഗാര്‍ഡിനെ നിയമിക്കാന്‍ ഷാരൂഖ് ഖാന്‍ ആലോചിക്കുന്നുണ്ട്.
ജയിലിനുള്ളില്‍ വച്ചും ആര്യന്‍ ആരോടും അധികം സംസാരിച്ചില്ല എന്നാണ് വിവരം. ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കുകയായിരുന്നു. കാന്റീനില്‍ നിന്നും വാങ്ങുന്ന വെള്ളവും ബിസ്‌ക്കറ്റും മാത്രമാണ് താരപത്രന്‍ 28 ദിവസവും കഴിച്ചത്. ആ ദിവസത്തിനുള്ളില്‍ ചില പുസ്തകങ്ങളും ആര്യന്‍ വാങ്ങി സൂക്ഷിക്കുകയും വായിക്കുകയും ചെയ്തിരുന്നുവത്രെ.
ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവി. ശ്രീദേവിയോടുള്ളതു പോലെ തന്നെ താരത്തിന്റെ മകള്‍ ജാന്‍വി കപൂറിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ശ്രീദേവിയുടെ...
നെറ്റ്ഫ്ളിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരീസായ ദ ആര്‍ച്ചീസിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍....