Connect with us

മമ്മൂട്ടിയുടെ മാത്രം നേട്ടം ഇനി മോഹൻലാലിനും !

Articles

മമ്മൂട്ടിയുടെ മാത്രം നേട്ടം ഇനി മോഹൻലാലിനും !

മമ്മൂട്ടിയുടെ മാത്രം നേട്ടം ഇനി മോഹൻലാലിനും !

മമ്മൂട്ടിക്ക് മാത്രം സ്വന്തമായിരുന്നു ആ നേട്ടം ഇതുവരെ . ഇനിയത് മോഹൻലാലും പങ്കിടുവാൻ ഒരുങ്ങുകയാണ്. ജയറാം, കലാഭവൻ മണി, ദുൽക്കർ സൽമാൻ, മമ്മൂട്ടി മോഹൻലാൽ തുടങ്ങി മുഖ്യധാരാ ചലച്ചിത്ര താരങ്ങൾ മലയാളത്തിനു പുറമെ മറ്റു ഭാക്ഷകളിലും തങ്ങളുടെ താരമൂല്യം തെളിയിച്ചവരാണ്. അതിൽഏറെ പ്രധാനമായുള്ള പ്രേകടനം കാഴ്ച്ച വെച്ചിട്ടൂള്ളത് മമ്മുട്ടിയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ മുതൽ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം തന്റെ മികച്ച സംഭാവനകൾ നൽകി.

Mammootty never refused to work with Mohanlal-latest malayalam movie-onlookers media

പിന്നീട് മലയാള സിനിമകളിൽ മാത്രം തന്റെ സാനിധ്യം അറിയിച്ച മമ്മുട്ടി വർഷങ്ങൾക്ക് ശേഷം അന്യഭാഷചിത്രങ്ങളിൽ അഭിനയിക്കാൻ ആരംഭിച്ചു. തെലുങ്ക് ചിത്രമായ ‘യാത്രയും’ തമിഴ് ചിത്രമായ ‘പേരൻപും’ അദ്ദേഹത്തിന്റെ വലിയ തിരിച്ചുവരവിന് ഇടയാക്കി. യാദൃശ്ചികമായാണ് ഈ രണ്ട് അന്യഭാഷ ചിത്രങ്ങളും ഒരേ സമയം തീയറ്ററുകളിൽ റിലീസ് ആയത്. രണ്ടു ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതോടെ അതോടെ ഏതുരോ നടനും ആഗ്രഹിക്കുന്ന നേട്ടം മമ്മൂട്ടിക്ക് നേടാനായി. ഒരു താരം മുഖ്യവേഷത്തിൽ എത്തുന്ന രണ്ട് അന്യഭാഷ ചിത്രങ്ങൾ ഒരേ സമയം തീയറ്ററിൽ പ്രദർശിപ്പിക്കുന്ന അപൂർവനേട്ടം ആണ് ഇതോടെ മമ്മൂട്ടിക്ക് നേടാനായത്.

മമ്മൂട്ടിക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഈ നേട്ടം കൈവരിക്കാൻ പോകുകയാണ്. മമ്മൂട്ടിയെ പോലെതന്നെ മോഹൻലാലിലും മറ്റ് ഭക്ഷകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസുകൾക് മാറ്റമൊന്നും സംഭവിക്കുകയില്ലെങ്കിൽ ‘ഇട്ടിമാണി മേഡിൻ ചൈന’ എന്ന ചിത്രവും ‘കാപ്പൻ’ എന്ന തമിഴ് ചിത്രവും ഒരേ മാസം തന്നെ തീയറ്ററുകളിൽ എത്തും. ‘ഇട്ടിമാണി’ ഓണം റിലീസായി പുറത്തുവരുമെന്ന് നേരത്തെ തന്നെ പ്രെഖ്യാപിച്ചിരുന്നു.

‘കാപ്പന്റെ’ റിലീസ് ഡേറ്റ് മാറ്റി സെപ്റ്റംബർ 20 ആകിയതോടെയാണ് രണ്ട് ഭാക്ഷകളിൽ നിന്നും രണ്ട് മോഹൻലാൽ ചിത്രം ഒരേ മാസം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. K.V.അനന്ദ് സംവിധായകനാകുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. മോഹൻലാൽ മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിനു വേണ്ടി മോഹൻലാൽ തന്നെയാണ് ഡബ്ബിങ് (തമിഴിൽ) നിർവഹിച്ചത്. ഒരേ മാസം തന്നെ അടുത്തടുത്തായി രണ്ട് മോഹൻലാൽ ചിത്രം കാണാൻ കഴിയുമെന്നതിന്റെ ആവേശത്തിലാണ് .

ഈ വര്‍ഷം വലിയ പദ്ധതികളാണ് മമ്മൂട്ടി നടപ്പാക്കുന്നത് . കഴിഞ്ഞ വര്‍ഷം യാത്ര, പേരന്‍‌പ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളായിരുന്നു മമ്മൂട്ടിയുടെ ഹൈലൈറ്റെങ്കില്‍ ഈ വര്‍ഷവും മമ്മൂട്ടി ഒരു വമ്പന്‍ അന്യഭാഷാ ചിത്രത്തിന്‍റെ ഭാഗമാകുന്നതായി സൂചന.

എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ‘ആര്‍ ആര്‍ ആര്‍’ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. രാം ചരണും ജൂനിയര്‍ എന്‍ ടി ആറും നായകന്‍‌മാരാകുന്ന സിനിമയില്‍ ഒരു സര്‍പ്രൈസ് കഥാപാത്രമായി മമ്മൂട്ടിയും ഉണ്ടാകുമെന്നാണ് സൂചന.

ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തില്‍ അജയ് ദേവ്‌ഗണും സമുദ്രക്കനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1920ലെ ഇന്ത്യയില്‍ നടക്കുന്ന ഒരു കഥയാണ് ഇത്തവണ രാജമൌലി വിഷയമാക്കിയിരിക്കുന്നത്.2020 ജൂലൈ 30ന് ഇന്ത്യയിലെ 10 ഭാഷകളില്‍ ‘ആര്‍ ആര്‍ ആര്‍’ പ്രദര്‍ശനത്തിനെത്തും. ഇനി അന്യ ഭാഷ ചിത്രങ്ങളിൽ മമ്മൂട്ടിയെ മോഹൻലാൽ ഇതേശം മറികടക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ .

mohanlal’s breaks mammootty’s record

More in Articles

Trending

Recent

To Top