News
സബ ആസാദുമായി ദീപാവലി ആഘോഷിച്ച് ഹൃത്വിക് റോഷന്‍
സബ ആസാദുമായി ദീപാവലി ആഘോഷിച്ച് ഹൃത്വിക് റോഷന്‍
കഴിഞ്ഞ കുറച്ചുനാളുകളായി നടിയും ഗായികയുമായ സബ ആസാദുമായി പ്രണയത്തിലാണ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ എന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരിക്കുകയാണ്.
സബ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹൃത്വികുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചതിനൊപ്പം ആരാധകര്‍ക്ക് ദീപാവലി ആശംസയും താരം നേര്‍ന്നു. ഹൃത്വികിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒത്തുള്ള സെല്‍ഫിക്ക് പുറമേ ദീപത്തിന്റെ ചിത്രങ്ങളും സബ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതലാണ് സബയും ഹൃത്വികും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ഹൃത്വികിനും കുടുംബത്തിനുമൊപ്പം സബ അവധിദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായ സൂസന്‍ ഖാനെ ഹൃത്വിക് റോഷന്‍ നേരത്തെ വിവാഹം ചെയ്തിരുന്നു. 2014 ല്‍ ഇരുവരും തമ്മില്‍ പിരിഞ്ഞു.
