Malayalam
ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേര്‍ത്ത് അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവര്‍ പറയട്ടെ; മീന
ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേര്‍ത്ത് അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവര്‍ പറയട്ടെ; മീന
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഇതിന് പിന്നാലെ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ചും അനാവശ്യ പ്രചരണങ്ങളുണ്ടായി.
അതില്‍ പ്രധാനം നടന്‍ ധനുഷും മീനയും വിവാഹിതരാവാന്‍ പോവുകയാണെന്നതാണ്. അത്തരത്തില്‍ കഥകള്‍ വന്നതെങ്ങനെയാണെന്ന് തനിക്ക് പോലും അറിയില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. തമിഴിലെ ശ്രദ്ധേയനായ നടനാണ് ധനുഷ്. സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയായിരുന്നു ധനുഷിന്റെ ഭാര്യ. ഇരുവരും ബന്ധം അവസാനിപ്പിച്ചതോടെയാണ് നടന്‍ മീനയെ വിവാഹം കഴിക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇതിനെ പറ്റി മനോരമ ഓണ്‍ലൈന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മീന തുറന്ന് പറയുകയാണിപ്പോള്‍. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകള്‍ വന്നിട്ടുണ്ടെന്നും നടി പറയുന്നു. ‘ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേര്‍ത്ത് അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവര്‍ പറയട്ടെ. ധനുഷിന്റെ മാത്രമല്ല വേറെയും ഒരുപാട് ആളുകളുമായി ചേര്‍ത്ത് എന്റെ പേരില്‍ ഗോസിപ്പുകള്‍ വരുന്നുണ്ട്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇടയ്ക്ക് തമാശയായിട്ടും തോന്നും. ഇത്തരം കാര്യങ്ങള്‍ ഉള്ളതിനാല്‍ മീഡിയയുടെ ഇടയില്‍ നിന്നും കുറച്ച് കാലം ഞാന്‍ മാറി നിന്നിരുന്നു. എപ്പോഴും സ്റ്റാറായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കും എന്റേതായ സ്‌പേസ് വേണമെന്ന് തോന്നി. അപ്പോള്‍ എന്റേതായ സന്തോഷങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നും കരുതി.
സുഹൃത്തുക്കള്‍, കുടുംബം, ഫാന്‍സ് എന്നിങ്ങനെയുള്ള തിരക്കുകള്‍ക്കിടയില്‍ എനിക്ക് എന്നെ തന്നെ ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല. ഞാന്‍ എന്നെ കുറിച്ച് തന്നെ പഠിക്കാനും എനിക്ക് കൂടുതല്‍ പരിഗണന കൊടുക്കാനുമാണ് ആ സമയം കൊണ്ട് ശ്രമിച്ചതെന്നും,’ നടി പറയുന്നു. ആദ്യം സിനിമയില്‍ അങ്കിള്‍ എന്ന് വിളിച്ച നടന്മാരെ പിന്നീട് സര്‍ എന്ന് വിളിക്കേണ്ടി വന്നതിനെ പറ്റിയും മീന സംസാരിച്ചു. ‘അങ്കിളെന്ന് വിളിച്ചവരെല്ലാം എന്റെ നായകനായപ്പോള്‍ അവരെ സര്‍ എന്ന് വിളിക്കേണ്ടി വന്നു.
ആദ്യം കുറച്ചൊക്കെ വിഷമം തോന്നി. പിന്നെ അത് സന്തോഷവും ആശയക്കുഴവും ചേര്‍ന്ന തോന്നലുകളാണെന്ന് മനസിലായി. കൂടുതല്‍ സംസാരിക്കുന്ന ആളല്ല താന്‍. ആരോടും കൂടുതല്‍ മിണ്ടാന്‍ പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ കാര്യങ്ങളൊക്കെ വളരെ ശ്രദ്ധിച്ച് നിരീക്ഷിച്ച് പഠിക്കാന്‍ സാധിച്ചു. എന്നിലെ നടിയെ വളര്‍ത്തിയത് ആ ശീലമാണെന്നാണ്,’ എന്നാണ് മീന പറയുന്നത്.
ബെയില്‍വാന്‍ രംഗനാഥന്‍ ആണ് ഇത്തകത്തിലൊരു കാര്യം ആദ്യം പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല. രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നും രംഗനാഥന്‍ പറയുന്നു.