Connect with us

2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു, ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ല; മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞുവെന്ന് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്

Actress

2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു, ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ല; മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞുവെന്ന് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്

2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു, ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ല; മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞുവെന്ന് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്

മിനി സ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. ഇപ്പോഴും സ്‌ക്രീനില്‍ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. മിനിസ്‌ക്രീന്‍ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നതും.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. ഇപ്പോഴിതാ മഞ്ജു പിള്ളയുമായി വിവാഹമോചിതനായെന്ന് അറിയിച്ചിരിക്കുകയാണ് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്. 2020 മുതല്‍ വേര്‍ പിരിഞ്ഞാണ് കഴിഞ്ഞതെന്നും കഴിഞ്ഞ മാസം നിയമപരമായി ബന്ധം വേര്‍പ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം സുജിത്ത് സ്ഥിരീകരിച്ചത്. ‘ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതില്‍ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാല്‍ അതില്‍ കണ്‍ഫ്യൂഷന്‍ ഇല്ല.

സന്തോഷിക്കാനുള്ള കാര്യങ്ങള്‍ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ. എങ്കില്‍ ഉറപ്പായും നിങ്ങള്‍ സന്തോഷവാനായിരിക്കും. ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹെര്‍ട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്‌നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആര്‍ട്ടിഫിഷ്യല്‍ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോള്‍ എല്ലാം ഹീല്‍ ആകും. കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല.

2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ വിവാഹമോചിതരായി. നടിയെന്ന വളര്‍ച്ചയില്‍ സന്തോഷം ഉണ്ട്. പല സമയത്തും അത് ചര്‍ച്ച ചെയ്തിട്ടുണ്ട്. മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്’, എന്നാണ് സുജിത്ത് വാസുദേവ് പറഞ്ഞത്. സിനിമാസീരിയല്‍ കലാകാരനായ മുകുന്ദന്‍ മേനോനുമായി വിവാഹിതയായ മഞ്ജു പിന്നീട് വേര്‍പിരിഞ്ഞിരുന്നു. ശേഷം 2000ത്തില്‍ സുജിത് വാസുദേവുമായി വിവാഹിതയായി. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകന്മാരില്‍ ഒരാളാണ് സുജിത്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങി സിനിമകളുടെ ഛായാഗ്രാഹകന്‍ കൂടിയാണ് ഇദ്ദേഹം.

വിവാഹ ജീവിതത്തെക്കുറിച്ച് മുമ്പൊരിക്കല്‍ മഞ്ജുവും സുജിത്തും പറഞ്ഞ വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്. സീരിയലില്‍ ക്യാമറ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് സുജിത് മഞ്ജു പിള്ളയുമായി അടുക്കുന്നത്. ഇതേക്കുറിച്ച് ഇരുവരും സംസാരിച്ചു. മൂന്ന് മാസം കൊണ്ടാണ് അടുത്തത്. പ്രേമമാണെന്നല്ല പറഞ്ഞത്. കല്യാണം കഴിക്കാന്‍ ഇഷ്ടമുണ്ട്, ഞാന്‍ കല്യാണം കഴിക്കട്ടെ എന്നാണ് ചോദിച്ചത്.

പുള്ളിയുടെ വീട്ടില്‍ ചോദിക്കാന്‍ ഞാന്‍ പറഞ്ഞു. എന്റെ രണ്ടാം വിവാഹമാണ്, പുള്ളിയുടെ സെക്കന്റ് മാര്യേജും. പുള്ളിയുടെ വീട്ടില്‍ ഈ ബന്ധത്തിന് എന്തെങ്കിലും വിഷയമുണ്ടോ എന്നറിയണമായിരുന്നെന്നും മഞ്ജു പിള്ള ചൂണ്ടിക്കാട്ടി. അക്കാലത്ത് കുടുംബവും കരിയറും ഒരുമിച്ച് കൊണ്ട് പോകുക ബുദ്ധിമുട്ടായിരുന്നെന്ന് സുജ് തുറന്ന് പറഞ്ഞു. ഒരു അസിസ്റ്റന്റിന് എന്ത് പൈസ കിട്ടും. അതുകൊണ്ട് കുടുംബം നിലനിന്ന് പോകില്ല.

പ്രത്യേകിച്ചും മഞ്ജുവിന്റെ സ്റ്റാറ്റസ് മെയിന്റെയ്ന്‍ ചെയ്യുകയെന്ന വൃത്തികെട്ട കടമ്പ ഇതിനകത്തുണ്ട്. ഒരു സോഷ്യല്‍ സ്റ്റാറ്റസ് നമുക്ക് തരുന്നുണ്ട്. സിനിമ ചെയ്യുന്നില്ല സീരിയലില്‍ തുടരുകയാണെന്ന് പറഞ്ഞപ്പോള്‍ സിനിമാട്ടോഗ്രാഫറാകാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് മഞ്ജു ചോദിച്ചു. അഞ്ച് വര്‍ഷത്തിനുള്ളിലെന്ന് ഞാന്‍ പറഞ്ഞു. അഞ്ച് വര്‍ഷം ശ്രമിക്ക് ബാക്കി നമുക്ക് പിന്നെ കാണാമെന്ന് മഞ്ജു പറഞ്ഞു. അങ്ങനൊയൊരു വാക്കില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ താന്‍ സിനിമ ചെയ്യില്ലായിരുന്നെന്നും സുജിത് അന്ന് തുറന്ന് പറഞ്ഞു. സുജിത് ലക്ഷ്യത്തിലെത്തുമെന്ന് തനിക്കുറപ്പായിരുന്നെന്ന് മഞ്ജു പിള്ളയും അന്ന് വ്യക്തമാക്കിയിരുന്നു.

More in Actress

Trending

Recent

To Top