Connect with us

നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും; മഞ്ജുപിള്ള

Actress

നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും; മഞ്ജുപിള്ള

നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും; മഞ്ജുപിള്ള

മിനി സ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. ഇപ്പോഴും സ്‌ക്രീനില്‍ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. മിനിസ്‌ക്രീന്‍ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോള്‍ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നതും.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചന വാര്‍ത്ത പുറത്തെത്തുവന്നത്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. സുജിത്ത് തന്നെയാണ് വേര്‍പിരിഞ്ഞിന്ന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്.

തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും സുജിത് വ്യക്തമാക്കി. ഇതേക്കുറിച്ച് മഞ്ജു പിള്ള ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു ഭിമുഖത്തില്‍ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാല്‍പത് വയസ് വരെ കുടുംബം, കുട്ടികള്‍, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ പോകും. എന്നാല്‍ നാല്‍പത് വയസിന് ശേഷം നമ്മള്‍ സ്വന്തം കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുമെന്നും മഞ്ജു പിള്ള പറയുന്നു.

ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്‌ലറ്റുള്ള ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന കുടുംബമാണെങ്കില്‍ നമുക്ക് ബാത്ത് റൂമില്‍ പോകുന്നത് പോലും നമ്മള്‍ പിടിച്ച് വെക്കും. ഞാന്‍ ചെയ്തിട്ടുണ്ട്. സുജിത്ത് പോകട്ടെ, മോള്‍ പോട്ടെ എന്ന് പറയും. എറണാകുളത്ത് താമസിച്ച് മൂന്ന് ബാത്ത് റൂമുള്ള ഫ്‌ലാറ്റിലാണ്. ക്ഷെ ആ സമയത്ത് പോലും ആള്‍ക്കാര്‍ കൂടുതല്‍ വരുമ്പോള്‍ നമ്മളത് പിടിച്ച് വെക്കും.

ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും. നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോള്‍ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വര്‍ഷമെടുത്താണ് അതെന്റെ കൈയിലാക്കിയതെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന ചില സുഹൃത്തുക്കളുമാണെന്ന് മഞ്ജു പറയുന്നു.

ഒരു റിലേഷന്‍ കീപ്പ് ചെയ്യുമ്പോള്‍ നോക്കിയും കണ്ടുമേ ഞാന്‍ കീപ്പ് ചെയ്യൂ. നഷ്ടപ്പെടലുകള്‍ എനിക്ക് വിഷമമാണ്. നമുക്ക് എപ്പോഴും കൂടെയുണ്ടാകുകയെന്ന് താന്‍ കരുതുന്നു. നാല് ഫ്രണ്ട്‌സ് ഉണ്ട്. ഞങ്ങള്‍ യാത്ര പോകാറുണ്ടെന്നും മഞ്ജു പിള്ള വ്യക്തമാക്കി. വിവാഹമോചനത്തെക്കുറിച്ച് മഞ്ജു പിള്ള ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല.

‘ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതില്‍ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാല്‍ അതില്‍ കണ്‍ഫ്യൂഷന്‍ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങള്‍ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ എന്നാണ് സുജിത്ത് പറഞ്ഞത്. എങ്കില്‍ ഉറപ്പായും നിങ്ങള്‍ സന്തോഷവാനായിരിക്കും.

ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹെര്‍ട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്‌നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആര്‍ട്ടിഫിഷ്യല്‍ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോള്‍ എല്ലാം ഹീല്‍ ആകും. കാലം മറയ്ക്കാത്ത മുറിവുകള്‍ ഇല്ല. 2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ വിവാഹമോചിതരായി. നടിയെന്ന വളര്‍ച്ചയില്‍ സന്തോഷം ഉണ്ട്. പല സമയത്തും അത് ചര്‍ച്ച ചെയ്തിട്ടുണ്ട്.

മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്’, എന്നാണ് സുജിത്ത് വാസുദേവ് പറഞ്ഞത്. സിനിമാസീരിയല്‍ കലാകാരനായ മുകുന്ദന്‍ മേനോനുമായി വിവാഹിതയായ മഞ്ജു പിന്നീട് വേര്‍പിരിഞ്ഞിരുന്നു. ശേഷം 2000ത്തില്‍ സുജിത് വാസുദേവുമായി വിവാഹിതയായി. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകന്മാരില്‍ ഒരാളാണ് സുജിത്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങി സിനിമകളുടെ ഛായാഗ്രാഹകന്‍ കൂടിയാണ് ഇദ്ദേഹം.

Continue Reading
You may also like...

More in Actress

Trending

Recent

To Top