Connect with us

എന്റെ ഇഷ്ടത്തിന് പറ്റില്ലെങ്കിൽ വേറെ ആരെയെങ്കിലും കൊണ്ട് അഭിനയിപ്പിച്ചോളൂ !! ലാലിനോട് അന്ന് മമ്മൂട്ടി വഴക്കിട്ടു….

Interviews

സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമാണ് ഹിറ്റ്ലർ. ഹിത്ലെർ മാധവൻ കുട്ടിയുടെയും സഹോദരിമാരുടെയും സ്നേഹത്തിന്റെ കഥ പറഞ്ഞ സിനിമ ഒരു വലിയ വിജയം തന്നെ ആയിരുന്നു. ഹിറ്റ്ലർ മാധവൻകുട്ടിയുടെ ലുക്ക് ഇന്നും ആരാധകർ ഉപയോഗിക്കാറുണ്ട്. എന്നാൽ ആ വേഷത്തിന് പുറകിൽ ഒരു കഥയുണ്ട്. എ ലുക്കിന്റെ പേരിൽ മമ്മൂട്ടി ലാലിനോടും സിദ്ധീക്കിനോടും വഴക്കിട്ടു എന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ലാൽ തന്നെയാണ്.

മുണ്ട് ഉടുത്ത് അഭിനയിക്കാൻ പറ്റില്ല, ചിത്രത്തിൽ പാന്റേ ഇടുകയുള്ളുവെന്ന് പറഞ്ഞ് മമ്മൂട്ടി വാശിപിടിച്ചത്രെ. ആ വാശി ചെറിയ വഴക്കിലേക്കും വഴിമാറിയിരുന്നുവെന്ന് സിനിമയുടെ സംവിധായകൻ ലാൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു. മാത്രമല്ല അമുടി മുകളിലേക്ക് ചീകാൻ കഴിയില്ല എന്ന് മമ്മൂട്ടി ലാലിനെ അറിയിക്കുകയും ചെയ്‌തുവത്രെ.

തന്റെ ഇഷ്ടത്തിൽ മുടി ചീകാനും വസ്ത്രം ധരിക്കാനും പറ്റില്ലെങ്കിൽ വേറെ ആരെയെങ്കിലും പിടിച്ച് അഭിനയിപ്പിച്ചോളാനും മമ്മൂട്ടി പറഞ്ഞിരുന്നു. മറ്റ് ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നതിനായി ആണ് മാധവൻകുട്ടി പാന്റിട്ടാൽ മതിയെന്ന് മമ്മൂട്ടി പറഞ്ഞത്. പക്ഷെ, അത് സംവിധായകർക്ക് ഇഷ്ടമായില്ല.

അങ്ങനെ പറഞ്ഞെങ്കിലും ഷൂട്ടിംഗ് സമയമായപ്പോൾ മമ്മൂട്ടി മുണ്ട് ഉടുത്ത് വന്നു. മേക്കപ്പ്മാനെ വിളിച്ച് മുടി മുകളിലേക്ക് ചീകി വെക്കാനും പറഞ്ഞു. മമ്മൂട്ടി എപ്പോഴും അങ്ങനെയാണ് ആദ്യം കയ്ക്കും പിന്നെ മധുരിക്കും – ലാൽ പറയുന്നു.

Mammootty’s fight with Lal

More in Interviews

Trending

Recent

To Top