Connect with us

സര്‍ക്കാറിന്റെ ഫണ്ട് ഇല്ലാതെ IFFK നടത്താം…. അതിനൊരു വഴിയുണ്ട്: വിനയ് ഫോര്‍ട്ട്

Interviews

സര്‍ക്കാറിന്റെ ഫണ്ട് ഇല്ലാതെ IFFK നടത്താം…. അതിനൊരു വഴിയുണ്ട്: വിനയ് ഫോര്‍ട്ട്

സര്‍ക്കാറിന്റെ ഫണ്ട് ഇല്ലാതെ IFFK നടത്താം…. അതിനൊരു വഴിയുണ്ട്: വിനയ് ഫോര്‍ട്ട്

സര്‍ക്കാറിന്റെ ഫണ്ട് ഇല്ലാതെ IFFK നടത്താം…. അതിനൊരു വഴിയുണ്ട്: വിനയ് ഫോര്‍ട്ട്

സര്‍ക്കാറിന്റെ ഫണ്ട് ഇ്ല്ലാതെ തന്നെ ഐഎഫ്എഫ്്‌കെ നടത്താമെന്ന് വിനയ് ഫോര്‍ട്ട്… പ്രളയ ദുരന്തത്തെ തുടര്‍ന്ന് ഈ വര്‍ഷം നടത്താനിരുന്ന എല്ലാ ആഘോഷങ്ങളും റദ്ദാക്കിയ സാഹചര്യത്തില്‍ IFFK യും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേതുടര്‍ന്ന് ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചരിച്ചുന്നു. ഇപ്പോഴിതാ വിനയ് ഫോര്‍ട്ടും തന്റെ അഭിപ്രായം മെട്രോമാറ്റിനിയോട് പങ്കുവെയ്ക്കുന്നു.

ഐഎഫ്എഫ്‌കെ വേണ്ടെന്ന് വെച്ചതിനോട് ഭയങ്കര മോശമായിട്ടുള്ള റെസ്‌പോണ്‍സാണ്. കാര്യം എന്താന്നറിയുമോ.. ഫിനാലെ നടക്കുന്നുണ്ടല്ലോ അവിടെ.. ഫിനാലെ എന്നെ സംബന്ധിച്ച് IFFK പോലെ ജനകീയമായൊരു ഫെസ്റ്റല്ല. ഫിനാലയ്ക്ക് എത്രയോ കോടി രൂപയുടെ ചിലവുണ്ട്.. ഫിനാലെ നടത്തുകയും IFFK നടത്താതിരിക്കുന്നതിന്റെയും ഒരു യുക്തിക്കുറവുണ്ട്…

കഴിഞ്ഞ ദിവസം ഡോ.ബിജുവിന്റെ ഒരു പോസ്റ്റ് വായിച്ചിരുന്നു. എനിക്ക് ഭയങ്കര ഇന്ററസ്റ്റിംഗ് ആയി തോന്നിയിരുന്നു. അഞ്ച് കോടി രൂപയാണ് IFFK നടത്താനുള്ള ചിലവ്. അതു ഗവണ്‍മെന്റ് തരുന്ന അഞ്ച് കോടി രൂപ. നമ്മുക്ക് 500 രൂപയോ മറ്റോ ആണ് ഡെലിഗേറ്റ് പാസിന്റെ ഫീസ്. ഒരു ഡെലിഗേറ്റ് 500 രൂപയെ കൊടുക്കുന്നുള്ളു. അത് 1500 രൂപ ആക്കുക. 10,000 മോ 13,000 മോ പേരുണ്ട്. ദേശീയ തലത്തില്‍ ആളുകള്‍ എക്‌സസാണ് IFFK യ്ക്ക്. അപ്പോള്‍ അങ്ങനെ വരികയാണെങ്കില്‍ ഏകദേശം രണ്ടു കോടി രൂപ കളക്ട് ചെയ്തിട്ട് വളരെ മനോഹരമായി IFFK നടത്താം. അത് ഗവണ്‍മെന്റിന്റെ സഹായം ഇല്ലാതെ തന്നെ നടത്താം.

കേരളത്തിലെ ഏറ്റവും മനോഹരമായ ഫെസ്റ്റിവലാണ് IFFK. അപ്പോള്‍ അതുപോലൊരു ഫെസ്റ്റിവല്‍ നടത്താതിരിക്കുമ്പോള്‍ അത് ഫിനാലയെ ബാധിച്ചിട്ടില്ല. ഫിനാലെ നമ്മളെ സംബന്ധിച്ച് മൈനോറിറ്റിയുടെ ഫെസ്റ്റിവലാണ്. അതിന് ഒരുപാടു കോടി രൂപ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചിലവുണ്ട്.. ഫിനാലയ്ക്ക് വേണ്ടി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പൈസ ഒന്നും കൊടുക്കുന്നില്ലെന്നാണോ… ഞാന്‍ ഇതിനെ കുറിച്ച് റിസെര്‍ച്ച് ഒന്നും ചെയ്തില്ല.


ഫിനാലെ നടത്തുകയും IFFK നടത്താതിരിക്കുന്നതും ചെയ്യുന്നത് ഭയങ്കര പ്രശ്‌നമാണ്. IFFK സാധാരണക്കാരുടെ ഫെസ്റ്റിവല്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മലയാള സിനിമ IFFK ക്ക് വേണ്ടി ഒരുപാടു കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ട്… ഗവണ്‍മെന്റിന്റെ ഫണ്ട് ഇല്ലാതെ IFFK നടത്തണമെന്നാണ് എന്റെ അഭിപ്രായം. ഡെലിഗേറ്റ് പാസിന്റെ ഫീസ് കൂട്ടണം… IFFK പോലൊരു ഫെസ്റ്റ് നടത്താനുള്ള സ്‌പെയിസ് വേണം.

Vinay Fort about IFFK

More in Interviews

Trending

Recent

To Top