നിറവയറിൽ ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും ചെയ്ത് ചന്ദ്ര ലക്ഷ്മൺ !
ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.
ഇപ്പോൾ സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചന്ദ്ര ലക്ഷ്‍മണ്‍ അവതരിപ്പിക്കുന്നത്.സുജാതയെ സഹായിക്കുന്ന അഡ്വ: ആദം ജോണ്‍ എന്ന കഥാപാത്രത്തെയാണ് താരത്തിന്റെ ഭർത്താവും നടനുമായ ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ചന്ദ്ര ലക്ഷ്മണിന്റേയും ടോഷ് ക്രിസ്റ്റിയുടേയും പ്രണയ വിവാഹമായിരുന്നു.
സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടതും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. സൗഹൃദം പതിയെ പ്രണയത്തിലേക്ക് മാറുകയും വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നു. രണ്ട് മതത്തിൽപ്പെട്ടവരാണെങ്കിൽ കൂടിയും ഇരുവർക്കുമൊപ്പം കുടുംബവും കൂട്ടുകാരും നിന്നു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ടോഷ്-ചന്ദ്ര വിവാഹം ആഘോഷമായി നടന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
പ്രണയത്തിനുമപ്പുറം അറേഞ്ച്‍ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്‍മണ്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് പറഞ്ഞത്. ‘ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്.’
വീട്ടുകാര്‍ക്ക് ഇഷ്‍ടമായി ടോഷിനെ. എന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്‍ടമായി. അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും’, ചന്ദ്ര ലക്ഷ്‍മണ്‍ പറഞ്ഞിരുന്നു.
വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഇപ്പോൾ ഇരുവരും തങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം ചന്ദ്ര ലക്ഷ്മൺ ഗർഭിണിയാണ്.
ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതികൾ. അതേസമയം വയറും വെച്ച് ഒമ്പതര മാസത്തിലും സ്വന്തം സുജാത സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത് എല്ലാവരേയും അമ്പരപ്പിച്ചു.
ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ പൂർത്തിയാക്കി. ഇപ്പോഴിത പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ പോകുന്ന ചന്ദ്രയ്ക്ക് ഭർത്താവ് ടോഷും സീരിയൽ അണിയറപ്രവർത്തകരും ചേർന്ന് ബേബി ഷവറും യാത്രയയപ്പും നൽകിയിരിക്കുകയാണ്.
ചന്ദ്രയ്ക്ക് സൂചനകളൊന്നും നൽകാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും ചേർന്നായിരുന്നു. പ്രിയപ്പെട്ടവരുടെ സർപ്രൈസിൽ ചന്ദ്രയും ഞെട്ടി. രണ്ട് വർഷമായി സ്വന്തം സുജാതയുടെ ഭാഗമാണ് ചന്ദ്ര ലക്ഷ്മൺ.
ചന്ദ്ര മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ സമയമായതിനാൽ സീരിയലിന് തടസം വരാത്ത രീതിയിൽ ചന്ദ്രയുടെ സീനുകളും എപ്പിസോഡുകളും നേരത്തെ ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ട് സ്വന്തം സുജാത അണിയറപ്രവർത്തകർ. ഭാര്യ ചന്ദ്രയ്ക്ക് നൽകിയ സർപ്രൈസിന്റെ സന്തോഷം ടോഷ് ക്രിസ്റ്റി തന്റെ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചത്.
