Connect with us

കഥ വളച്ചൊടിക്കപ്പെട്ടത്; ‘ദി കേരള സ്‌റ്റോറി’ പശ്ചിമ ബംഗാളില്‍ നിരോധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

News

കഥ വളച്ചൊടിക്കപ്പെട്ടത്; ‘ദി കേരള സ്‌റ്റോറി’ പശ്ചിമ ബംഗാളില്‍ നിരോധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

കഥ വളച്ചൊടിക്കപ്പെട്ടത്; ‘ദി കേരള സ്‌റ്റോറി’ പശ്ചിമ ബംഗാളില്‍ നിരോധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

വിവാദ ചിത്രം ‘ദി കേരള സ്‌റ്റോറി’ സിനിമയ്ക്ക് പശ്ചിമ ബംഗാളില്‍ നിരോധനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ആദ്യം അവര്‍ കശ്മീര്‍ ഫയലുമായാണ് വന്നത്. ഇപ്പോള്‍ കേരള സ്‌റ്റോറിയും. ഇനി ബംഗാള്‍ ഫയലുകള്‍ക്കായി അവര്‍ പ്ലാന്‍ ചെയ്യുകയാണ്. കേരള സ്‌റ്റോറി വളച്ചൊടിച്ച കഥയാണെന്നും മമത പറഞ്ഞു. പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. ചെന്നൈയില്‍ 13 മള്‍ട്ടിപഌ്‌സുകളിലും കോയമ്പത്തൂരില്‍ മൂന്നുതിയേറ്ററിലും സേലത്ത് രണ്ടിടത്തും വെല്ലൂരില്‍ ഒരിടത്തുമാണ് വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്തത്.

ആദ്യദിവസം നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനമെങ്കിലും രണ്ടാംദിവസത്തോടെ കാണികള്‍ കുറഞ്ഞു. സംഘര്‍ഷസാധ്യത കാരണം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിപ്ലക്‌സുകളില്‍ മറ്റുചിത്രങ്ങള്‍ക്കും ആളുകുറയാന്‍ തുടങ്ങി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ അറിയിക്കുകയായിരുന്നു.

More in News

Trending

Malayalam