Connect with us

ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

Hollywood

ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

സിനിമകളില്‍ വിഎഫ്എക്‌സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ യാഥാര്‍ഥ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്റെ ടെനെറ്റ് എന്ന ചിത്രത്തിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് ഉള്ളടക്കം. ക്രിസ്റ്റഫര്‍ നോളന്റെ കഴിഞ്ഞ സിനിമയായ ടെനറ്റില്‍ ബോയിങ് 747 വിമാനമാണ് ഒരു രംഗത്തിനായി പൂര്‍ണമായും തകര്‍ത്തുകളഞ്ഞത്. പക്ഷേ ഇത്തവണ അതിലും കടുത്ത തീരുമാനവുമായാണ് നോളന്‍ എത്തിയത്.

ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം ചിത്രീകരിച്ചത് വലിയ വാര്‍ത്തയായായിരുന്നു. പക്ഷെ അത് എത്രത്തോളം വാസ്തവമാണെന്നുള്ള വിവരം ഇതുവരെ ലഭിച്ചിട്ടില്ല. 1945ല്‍ ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ് (മെക്‌സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്‌ഫോടന പരീക്ഷണം) ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്.

തന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാകും ഓപ്പണ്‍ഹൈമറെന്ന് നോളന്‍ പറഞ്ഞിരുന്നു. ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാന്‍ ഹൊയ്‌ടെമയാണ് ഓപ്പണ്‍ഹൈമറിന്റെ ക്യാമറ.

ആറ്റംബോംബിന്റെ നിര്‍മാണവും രണ്ടാംലോക മഹായുദ്ധവുമാണ് ചിത്രത്തില്‍ പശ്ചാത്തലമാകുന്നത്. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഈ വര്‍ഷം ജൂലൈ 21ന് തിയേറ്ററുകളിലെത്തും.

More in Hollywood

Trending