Connect with us

“കാത്തിരുന്നു നടന്നതാണ് സുകുവേട്ടനുമായിട്ടുള്ള വിവാഹം എന്നാൽ വിവാഹം ദിവസം നടന്നത് ഇങ്ങനെയും”: മല്ലിക സുകുമാരൻ

Actress

“കാത്തിരുന്നു നടന്നതാണ് സുകുവേട്ടനുമായിട്ടുള്ള വിവാഹം എന്നാൽ വിവാഹം ദിവസം നടന്നത് ഇങ്ങനെയും”: മല്ലിക സുകുമാരൻ

“കാത്തിരുന്നു നടന്നതാണ് സുകുവേട്ടനുമായിട്ടുള്ള വിവാഹം എന്നാൽ വിവാഹം ദിവസം നടന്നത് ഇങ്ങനെയും”: മല്ലിക സുകുമാരൻ

അഭിമുഖങ്ങൾ രസകരമാക്കി മാറ്റാറുള്ള ചുരുക്കം ചിലരിൽ ഒരാളാണ് മല്ലിക സുകുമാരൻ.കുടുംബത്തിലെ വിശേഷങ്ങളും മറ്റും വളരെ രസകരമായാണ് അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറയാറുള്ളത്. പ്രിത്വി രാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മയെന്നതിലുപരി സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാൻ ആണ് മല്ലിക ആഗ്രഹിക്കുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഇന്നേറ്റവും കൂടുതൽ സങ്കടപെടുന്നതും അദ്ദേഹത്തിന്റെ വിയോഗം ഓർത്ത് തന്നെയാണ്.മക്കൾക്ക് നല്ല കാലം ഉണ്ടായപ്പോൾ അത് കാണാൻ തന്റെ ഭർത്താവ് ഇല്ല എന്നത് എന്നും ഒരു വേദന ആണെന്നാണ് മല്ലികാമ്മ പറഞ്ഞിട്ടുള്ളത്..പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്നതിനപ്പുറം സുകുമാരന്റെ ഭാര്യയായി അറിയപ്പെടാനാണ് താനെപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് മല്ലിക സുകുമാരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 1997 ലാണ് സുകുമാരൻ മരിക്കുന്നത്. മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അന്ന് കു‌ട്ടികളാണ്. രണ്ട് പേരുടെയും ഇന്നത്തെ ഉയർച്ചയിൽ മല്ലിക സുകുമാരന് വലിയ പങ്കുണ്ട്. അതേസമയം മക്കൾ സിനിമാ രം​ഗത്ത് താരങ്ങളായി മാറിയത് കാണാൻ സുകുമാരൻ ജീവിച്ചിരിപ്പില്ലെന്ന വിഷമം മല്ലികയ്ക്കുണ്ട്.

നടൻ സുകുമാരനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ മനസ് തുറന്നത്. രാവിലെ 7.40 നായിരുന്നു താലി കെട്ട്. അമേരിക്കയിലുള്ള ചേട്ടന്റെ വഴുതക്കാടുള്ള വീട്ടിൽ വെച്ചാണ് ച‌ടങ്ങ് നടന്നത്. അന്ന് പത്ത് മണിക്ക് കൊല്ലത്ത് എന്റെ നീലാകാശം എന്നൊരു പുതിയ പടം തുടങ്ങുന്നു. ഞാൻ പത്ത് മണിയാകുമ്പോൾ എത്തുമെന്ന് സുകുവേട്ടൻ അവരോട് പറഞ്ഞു. താലി കെട്ടി എട്ടരയായപ്പോൾ എന്റെ അമ്മയോ‌ട് ഷൂട്ടിം​ഗിന് പോക‌ട്ടെയെന്ന് അദ്ദേഹം ചോദിച്ചു.കല്യാണത്തിന് വന്ന ആളുകൾ പിരിഞ്ഞിട്ട് പോലുമില്ല. അതിന് മുമ്പ് വരൻ മുങ്ങിയെന്ന് വിചാരിക്കുമെന്ന് അമ്മ. വൈകുന്നേരം തിരിച്ച് വരുമെന്ന് സുകുവേട്ടൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ കസവ് മുണ്ടു‌ടുത്ത് നിന്ന കല്യാണ ചെക്കൻ കൂതറ ഷർട്ടും കെെലി മുണ്ടുമുടുത്ത് ഇറങ്ങി വരുന്നു. അങ്ങനെയാണ് ഷൂട്ടിം​ഗ് സെറ്റിലേക്ക് പോയതെന്നും മല്ലിക സുകുമാരൻ ഓർത്തു. ഷൂട്ടും​ഗ് സെറ്റിൽ പോയപ്പോഴുള്ള സംഭവങ്ങളെക്കുറിച്ചും മല്ലിക സംസാരിച്ചു.

ഇക്കാര്യം പറയുമ്പോൾ എന്നും ഞാൻ അന്തരിച്ച നടി മീന ചേച്ചിയെ ഓർക്കും. ​സുകുവേട്ടൻ ചെന്നപ്പോൾ മീന ചേച്ചി സുകുമാരാ, ഇന്നല്ലായിരുന്നോ നിന്റെ കല്യാണം, നീ എങ്ങനെ ഷൂട്ടിം​ഗിനെത്തി എന്ന് ചോദിച്ചു. ചേച്ചിക്ക് വേറെ പണിയൊന്നുമില്ലേ, ഇവിടെ ജോലി ചെയ്യാൻ സമയമില്ല, അതിനിടയിലാണ് കല്യാണമെന്ന് സുകുവേട്ടൻ. അത്ക ചതിയായിപ്പോയി, അവൾ എന്തെല്ലാം അനുഭവിച്ചു, നീ കെട്ടുമെന്ന് പറഞ്ഞിട്ട് അവൾ കാത്തിരുന്നു. എന്നൊക്കെ മീന ചേച്ചിയും പറഞ്ഞു.ല്യാണം കഴിഞ്ഞ കാര്യം സുകുവേട്ടൻ അന്ന് ആരോടും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞാണ് പരസ്യപ്പെടുത്തിയതെന്നും മല്ലിക സുകുമാരൻ ഓർത്തു. 1978 ലാണ് മല്ലികയും സുകുമാരനും വിവാഹിതരായത്.

Continue Reading
You may also like...

More in Actress

Trending