Connect with us

ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്; മല്ലിക സുകുമാരന്‍

Social Media

ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്; മല്ലിക സുകുമാരന്‍

ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്; മല്ലിക സുകുമാരന്‍

മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആടുജീവിതം അവസാനം തിയറ്ററിലേയ്ക്ക് എത്തിയിരിക്കുകയാണ്. 16 വര്‍ഷം നീണ്ട കാത്തിരിപ്പാണ് അവസാനിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ മകന്‍ രാജുവിന് ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ് ആടുജീവിതം എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചു.

മല്ലിക സുകുമാരന്റെ കുറിപ്പ്;

ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്. നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം…ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്….പ്രാര്‍ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

ബന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന പുസ്തകമാണ് ബ്ലെസി സിനിമയാക്കുന്നത്. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും നീണ്ടു. 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ആദ്യ റിലീസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്.

More in Social Media

Trending

Recent

To Top