Actress
ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി; ഇവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം; മല്ലിക സുകുമാരന്‍
ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി; ഇവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം; മല്ലിക സുകുമാരന്‍
ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ വിവേചനത്തില്‍ പ്രതികരണവുമായി നടി മല്ലികാ സുകുമാരന്‍. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരന്‍ പറഞ്ഞത്. കലാമണ്ഡലം സത്യഭാമയുടെ ലേബല്‍ എടുത്തുകളയണെമെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിലായിരുന്നു മല്ലികാ സുകുമാരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘കലാമണ്ഡലം സത്യഭാമ യഥാര്‍ത്ഥ സത്യഭാമ അല്ല. ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്, ഡമ്മി. ഒരു നിറത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, കലാകാരനെയോ കലാകാരിയെയോ നിയമിക്കുന്നത്. ഒരു അദ്ധ്യാപകനായാലും അദ്ധ്യാപിക ആയാലും നമ്മുടെ മനസില്‍ ഒരു സങ്കല്പമുണ്ട്.
ഏതൊരാളായാലും പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത ഉണ്ടായിരിക്കണം. പറയുന്ന ഭാഷയ്ക്ക് സഭ്യത ഇല്ലെങ്കില്‍ ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതി നിര്‍ണയിക്കേണ്ടത്. ഇവര്‍ക്കൊക്കെ എതിരെ വേണം സര്‍ക്കാര്‍ പ്രതികരിക്കേണ്ടത്. കാലാഭവന്‍ മണിയുടെ അനിയന്‍ രാമകൃഷ്ണന്‍ മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം. കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്. കല എന്നത് ദൈവീകമായ വരദാനമാണ്. ഈ വിഷയത്തില്‍ കേരളത്തിലെ വലിയ സാംസ്‌കാരിക നായകന്മാരും സംഘടനകളും പ്രതികരിക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്’ എന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.
