Connect with us

’99 രൂപ കൊടുത്ത് ‘ബിരിയാണി’ കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്”; വൈറലായി സംവിധായകന്‍ സജിന്‍ ബാബുവിന്റെ പോസ്റ്റ്

Malayalam

ഇതിനോടകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ‘ബിരിയാണി’യുടെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേവ് ഇന്ത്യ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസായത്. വ്യാജ പതിപ്പുകള്‍ക്കെതിരെ ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

”ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

99 രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്” എന്നാണ് സജിന്റെ കുറിപ്പ്.

മാര്‍ച്ച് 26ന് ആയിരുന്നു ബിരിയാണിയുടെ തിയേറ്റര്‍ റിലീസ്. അമ്പതിലേറെ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരം നേടിയിട്ടുണ്ട്. കനി കുസൃതിക്ക് ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്‌കാരവും സംസ്ഥന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Continue Reading

More in Malayalam

Trending