Connect with us

കോവിഡ് കാരണം സീരിയല്‍ താരങ്ങള്‍ ബുദ്ധിമുട്ടില്‍, മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്; സാമ്പത്തിക പ്രതിസന്ധി താനടക്കമുള്ള താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നിരഞ്ജന്‍ നായര്‍

Malayalam

കോവിഡ് കാരണം സീരിയല്‍ താരങ്ങള്‍ ബുദ്ധിമുട്ടില്‍, മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്; സാമ്പത്തിക പ്രതിസന്ധി താനടക്കമുള്ള താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നിരഞ്ജന്‍ നായര്‍

കോവിഡ് കാരണം സീരിയല്‍ താരങ്ങള്‍ ബുദ്ധിമുട്ടില്‍, മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്; സാമ്പത്തിക പ്രതിസന്ധി താനടക്കമുള്ള താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നിരഞ്ജന്‍ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍ നായര്‍. പൂക്കാലം വരവായി എന്ന പരമ്പരയിലെ നായകന്മാരില്‍ ഒരാളായ ഹര്‍ഷനെ അവതരിപ്പിക്കുന്നത് നിരഞ്ജനാണ്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായി മാറാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരം അച്ഛനാവാന്‍ ഒരുങ്ങുന്ന വാര്‍ത്തയും താരം തന്നെ പറഞ്ഞിരുന്നു. ആദ്യ കണ്മണിയുടെ വരവിനെ കുറിച്ച് താരം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ശേഷം ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോസും താരം പങ്കുവെച്ചിരുന്നു.

എന്നാല്‍ ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി താനടക്കമുള്ള താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വിശേഷങ്ങള്‍ പറഞ്ഞത്. ‘നമുക്ക് ചുറ്റുമുള്ള സ്ഥിതി മോശമാണ്. ഈ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം ഇത് മാത്രമാണ്. പക്ഷേ മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്. ഈ ഇന്‍ഡസ്ട്രിയിലെ ഭൂരിഭാഗം ആളുകളുടെയും ഏകവരുമാനമാര്‍ഗം ഇതാണ്. എന്റെ ചെലവുകള്‍ക്ക് വേണ്ടി എനിക്ക് ഒരേ സമയം രണ്ട് പ്രോജക്ടുകള്‍ ചെയ്യേണ്ടതായി വന്നു. ഇപ്പോള്‍ രണ്ടും നിര്‍ത്തി വെച്ചു.

ഇതിനെ ഇനി എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇതിലെ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍ സീരിയലില്‍ അഭിനയിക്കുന്നതോടെ ഞങ്ങള്‍ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഞങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നുമാണ് ആളുകള്‍ കരുതുന്നത്. ഞങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണെങ്കില്‍ എല്ലാവരും തമാശയാണെന്നേ വിചാരിക്കുകയുള്ളു. അത് യഥാര്‍ഥ്യമല്ല. ഞങ്ങള്‍ക്ക് ബാങ്ക് വായ്പകള്‍ വാടകള്‍, മറ്റ് ഇഎംഐ കള്‍ ഒക്കെ അടക്കേണ്ടതായി ഉണ്ട്. പ്രശസ്തി കൊണ്ട് ഒരിക്കലും വിശപ്പ് മാറില്ല.

ഞങ്ങള്‍ക്കും ഇതിനെ അതിജീവിക്കുന്നതിനായി ജോലി ചെയ്യണ്ടേത് അത്യാവശ്യമാണ്. കൈയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലാതെ മുന്നോട്ട് ജീവിക്കുന്നത് എളുപ്പമാണെന്ന് തോന്നുന്നില്ല. മറ്റുള്ളവരെ പോലെ ഞാനും ഇതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. നേരത്തെ അത്തരം ജോലി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. നല്ല ശമ്പളം വാങ്ങുന്ന സീരിയല്‍ താരങ്ങള്‍ എന്തിനാണ് ഈ ജോലി നോക്കുന്നതെന്നാണ് തൊഴിലാളികളുടെ മറുചോദ്യം. അതുകൊണ്ട് ആരും ജോലി തരുന്നില്ല. കാര്യങ്ങളെല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം. ഇത് ടെലിവിഷന്‍ താരങ്ങളുടെ കാര്യം മാത്രമല്ല. സാങ്കേതിക പ്രവര്‍ത്തകരുടെയും സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവരുടെയെല്ലാം കാര്യവും ഇതുപോലെ തന്നെയാണ് എന്നാണ് നിരഞ്ജന്‍ പറഞ്ഞത്.

താന്‍ അച്ഛന്‍ ആകാന്‍ പോകുന്നുവെന്ന സന്തോഷവും താരം മുമ്പ് പങ്കുവെച്ചിരുന്നു. ‘ഞാന്‍ ഷൂട്ടിങ്ങിന് വേണ്ടി പോയതായിരുന്നു. അപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എന്റെ ഭാര്യ അറിയിച്ചത്. എന്റെ റിയാക്ഷന്‍ ‘ എന്ത്’ എന്ന് ചോദിച്ച് കൊണ്ടായിരുന്നു. കാരണം ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷ വാര്‍ത്ത കേട്ട ഉടനെ ഞാന്‍ അവളെ വീഡിയോ കോളില്‍ വിളിച്ചു. ഞങ്ങള്‍ രണ്ട് പേരും കരഞ്ഞ് പോയ നിമിഷമാണത്. ഈ സമയത്ത് അവള്‍ക്കൊപ്പം ആയിരിക്കാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമം തോന്നി. എന്നിരുന്നാലും അന്ന് രാത്രി തന്നെ ഞാന്‍ തൃശൂരിലെ വീട്ടിലെത്തി. സ്‌ക്രീനില്‍ കാണുന്നത് പോലെ ഗര്‍ഭകാലം അത്ര എളുപ്പമുള്ളതല്ല. സിനിമയില്‍ ഒരു പാട്ടോട് കൂടി എല്ലാം തീര്‍ന്നു. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ ഇത് വലിയ ബുദ്ധിമുട്ടാണ്.

അവള്‍ക്ക് ആദ്യ നാല് ആഴ്ച ആയപ്പോഴെക്കും അവള്‍ക്ക് ഓക്കാനം വന്ന് തുടങ്ങി. കൃത്യസമയത്തും കൃത്യമായ ഇടവേളകളില്‍ അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഇപ്പോള്‍ ഞാനൊരു ചൂരലും കൊണ്ട് പുറകേ നടക്കുകയാണ്. ഇപ്പോള്‍ കുഞ്ഞുമായി സംസാരിക്കാറുണ്ട്. അച്ഛനാകാനുള്ള എല്ലാ ഘട്ടങ്ങളും ഞാന്‍ ആസ്വദിക്കുകയാണ്. കൊവിഡ് പോലൊരു പകര്‍ച്ചവ്യാധി കഠിനമായ ഈ സാഹചര്യത്തില്‍ കുഞ്ഞിനെ സ്വാഗതം ചെയ്യാനിരിക്കുന്നത് ലേശം ആശങ്ക ഉണര്‍ത്തുന്നുണ്ടെന്ന് കൂടി നിരഞ്ജന്‍ പറയുന്നു. ചുറ്റിലും ധാരാളം അനിശ്ചിതത്വമുണ്ട്. സീരിയല്‍ ഷൂട്ടിങ്ങുകളടക്കം നിര്‍ത്തിയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാവും. പണം സമ്പാദിക്കുക എന്നതാണ് ആദ്യ തയ്യാറെടുപ്പ്. പിന്നെ എന്തൊക്കെയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല. അതുകൊണ്ട് നേരത്തെ തന്നെ ഒരുക്കങ്ങള്‍ തുങ്ങി കഴിഞ്ഞു.

More in Malayalam

Trending

Recent

To Top