Connect with us

കയ്യാലപ്പുറത്തിരുന്ന മരയ്ക്കാര്‍ ഒടുവില്‍…. അങ്ങോട്ടേയ്ക്ക് തന്നെ വീണു, ആരാധകരെ കണ്ണീരിലാഴ്ത്തി, കുടുംബത്തോടൊപ്പം ദീപാവലി അടിച്ചു പൊളിച്ച് മോഹന്‍ലാല്‍; ഞങ്ങളോട് ഇത് വേണ്ടായിരുന്നു ലാലേട്ടാ….

Malayalam

കയ്യാലപ്പുറത്തിരുന്ന മരയ്ക്കാര്‍ ഒടുവില്‍…. അങ്ങോട്ടേയ്ക്ക് തന്നെ വീണു, ആരാധകരെ കണ്ണീരിലാഴ്ത്തി, കുടുംബത്തോടൊപ്പം ദീപാവലി അടിച്ചു പൊളിച്ച് മോഹന്‍ലാല്‍; ഞങ്ങളോട് ഇത് വേണ്ടായിരുന്നു ലാലേട്ടാ….

കയ്യാലപ്പുറത്തിരുന്ന മരയ്ക്കാര്‍ ഒടുവില്‍…. അങ്ങോട്ടേയ്ക്ക് തന്നെ വീണു, ആരാധകരെ കണ്ണീരിലാഴ്ത്തി, കുടുംബത്തോടൊപ്പം ദീപാവലി അടിച്ചു പൊളിച്ച് മോഹന്‍ലാല്‍; ഞങ്ങളോട് ഇത് വേണ്ടായിരുന്നു ലാലേട്ടാ….

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഒടിടിയിലേയ്‌ക്കോ തിയേറ്ററിലേയ്‌ക്കോ എന്നുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ചിത്രം ഒടിടിയിലേയ്ക്ക് തന്നെ എത്തപ്പെട്ടു. നിരവധി പ്രേക്ഷകരാണ് ചിത്രം ഒടിടിയ്ക്ക് നല്‍കരുതെന്ന വാദവുമായി രംഗത്തെത്തിയത്. എന്നാല്‍ ഏവരുടെയെല്ലാം ആവശ്യം പാടെ തള്ളിക്കളഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വ്യക്തമാക്കിയതോടെ നീണ്ട നാളത്തെ സംശയങ്ങള്‍ക്ക് ഉത്തരമായി. ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. അതേസമയം ഈ പ്രഖ്യാപനത്തിന് പിന്നാലെ ഫിയോക് വാശി പിടിക്കരുത് എന്ന ഉപദേശവുമായി ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയിരുന്നു. വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ ആവശ്യം.

എന്നാല്‍ ചിത്രം ഒടിടിയ്ക്ക് സ്വന്തമായി എന്നുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ മോഹന്‍ലാലിനെ വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഞങ്ങളോട് ഈ ചതി വേണ്ടിയിരുന്നില്ല ലാലേട്ടാ.., എല്ലാം ഒപ്പിച്ചുവെച്ചിട്ട് ദീപാവലി ആഘോഷിക്കുകയാണല്ലേ എന്നു തുടങ്ങി നിരവധി പേര്‍ അവരുടെ സങ്കടം കമന്റുകളിലൂടെ തീര്‍ക്കുന്നുണ്ട്.

സാധാരണക്കാരന്റെ, അതിലുപരി ഒരു സിനിമാ ആസ്വാദകന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ദേഷ്യവും സങ്കടവുമെല്ലാം തന്നെ സ്വാഭാവികമാണ്. സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഈ പടം തിയേറ്റര്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ ഉള്ളതാണ്. അല്ലാതെ നാലിഞ്ച് സ്‌ക്രീനില്‍ കാണാനുള്ളതല്ല. അങ്ങനെ വരുമ്പോള്‍ തന്നെ ആ സിനിമയുടെ സൗന്ദര്യം നഷ്ടപ്പെടും. ഇവിടെ ആരാണ് തെറ്റുകാര്‍ എന്ന് നിര്‍വചിക്കാന്‍ കഴിയില്ല. നിര്‍മ്മാതാക്കള്‍ക്കും തിയേറ്ററുടമകള്‍ക്കും അവരുടേതായ ലാഭങ്ങള്‍ ഉണ്ടാകും.

അതേസമയം, സിനിമാ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേരും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണെന്നും സൂഫിയും സുജാതയും ഒടിടിയില്‍ പോയപ്പോള്‍, സിനിമ തിയേറ്ററുകളില്‍ കാണാനുള്ളതാണെന്ന് പറഞ്ഞ വ്യക്തിയാണ് മോഹന്‍ലാല്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് സ്വന്തം ചിത്രം അദ്ദേഹം തന്നെ ഒടിടിക്ക് നല്‍കുകയാണെന്ന് വിജയകുമാര്‍ പറഞ്ഞു.

മരക്കാര്‍ എന്ന ചിത്രത്തിന്റെ പിന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല. അതിന്റെ അണിയറയിലും അരങ്ങിലും ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ആന്റണി എന്ന ബിസിനസുകാരനൊപ്പം മോഹന്‍ലാല്‍ എന്ന ഒരു കലാകാരനും പ്രതിഭാധനനായ ഒരു സംവിധായകനും അതിനു പിന്നിലുണ്ട്. അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണണോ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ കാണണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. മോഹന്‍ലാല്‍ എന്ന വലിയ നടന്റെ വിസ്മയകരമായ പ്രകടനം മൊബൈലിലൂടെ ആരാധകര്‍ കാണുമെന്ന് വിശ്വസിക്കുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

മോഹന്‍ലാല്‍ കലാകരാന്‍ എന്നതിനെക്കാള്‍ ഉപരിയായി ബിസിനസുകാരനായി മാറി എന്നതാണ് അദ്ദേഹം ഇപ്പോള്‍ ഓടിടി റിലീസിനെ എതിര്‍ക്കാത്തതിന്റെ കാരണം. മോഹന്‍ലാല്‍ എന്ന ബിസിനസുകാരന്‍ വളരുകയാണ്. 2019ല്‍ സിനിമ തിയേറ്ററുകള്‍ക്ക് ഉള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാണ് ഈ അഭിപ്രായം തിരിഞ്ഞതെന്ന് വിജയകുമാര്‍ ചോദിക്കുന്നു. ഞങ്ങളുമായി ഇടപാട് നടന്നിട്ടുള്ള വിവരം ആമസോണിനെ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് അഡ്വാന്‍സ് തിരിച്ചുകൊടുത്തതെന്നും അദ്ദഹം വ്യക്തമാക്കി. തിയേറ്റര്‍ ഉടമകള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വഞ്ചിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന്‍ പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top