Malayalam
ആ മരണത്തോടെ എന്ത് പിണക്കവും വേഗത്തില്‍ തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും; ദിലീപ്
ആ മരണത്തോടെ എന്ത് പിണക്കവും വേഗത്തില്‍ തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും; ദിലീപ്
മലയാളികള്‍ക്കേറെ പ്രിയങ്കരായ താര ജോഡികളായിരുന്നു മഞ്ജു വാര്യരും ദിലീപും. ബിഗ്‌സ്‌ക്രീന്‍ ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകരും ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇത് ആരാധകരിലും നിരാശയുണ്ടാക്കി. എന്നിരുന്നാലും ഇപ്പോഴും ദിലീപുനോടും മഞ്ജുവിനോടും സ്‌നേഹം സൂക്ഷിക്കുന്നവര്‍ ഏറെയാണ്. ഇവരുടെ എല്ലാ വിശേഷങ്ങളും വളരെപ്പെട്ടെന്ന് വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് ഒരു മാഗസീന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. സംവിധായകനായ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പഴയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വീണ്ടും പങ്കുവെക്കുകയായിരുന്നു. ദിനേശ് പണിക്കരുമായി ഉണ്ടായ ചെക്ക് കേസ് ഉള്‍പ്പെടേയുള്ള കാര്യങ്ങളും അന്ന് ഭാര്യയായ മഞ്ജു വാര്യര്‍ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങളും അഭിമുഖത്തില്‍ ദിലീപ് പറയുന്നുണ്ട്.
ഞാന്‍ യൂറോപ്പിലുള്ള സമയത്താണ് ദിനേശ് പണിക്കരുമായുള്ള ചെക്ക് കേസ് വരുന്നത്. ഇത് അറിഞ്ഞ എന്‍ എഫ് വര്‍ഗീസ് മഞ്ജു വാര്യറെ വിളിച്ച് ‘എന്തിനാണ് ദിലീപ് ഇങ്ങനെ ചെയ്തത്’ എന്നും ചോദിച്ച് കുറേ വഴക്ക് പറഞ്ഞു. വര്‍ഗീസേട്ടന്റെ കാര്യത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഞാന്‍ മഞ്ജുവിനോട് പറഞ്ഞത്. കാരണം വര്‍ഗീസേട്ടന്‍ എല്ലാവരില്‍ നിന്നും കറക്ടായി പൈസ വാങ്ങുന്നയാളാണ് ദിലീപിന്റെ അഭിമുഖം ഉദ്ധരിച്ചുകൊണ്ട് ശാന്തിവിള ദിനേശ് പറയുന്നു.
എനിക്ക് കിട്ടാനുള്ള കേസായതിനാലാണ് ഞാന്‍ കേസ് കൊടുത്തതെന്നും ദിലീപ് പറയുന്നു. ചിലര്‍ അങ്ങനെയാണ് സുകുമാരേട്ടനൊക്കെ അങ്ങനെ ആയിരുന്നു. മലയാള സിനിമയില്‍ ആരെങ്കിലുമൊക്കെ സുകുമാരേട്ടന് പൈസ കൊടുക്കാനുണ്ടോ? എന്‍ എഫ് വര്‍ഗീസും കൃത്യമായി പൈസ വാങ്ങുന്ന വ്യക്തിയായിരുന്നു. അതുപോലെ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണമെന്നാണ് ദിലീപ് പറയുന്നത്.
എനിക്ക് കിട്ടാനുള്ള ലക്ഷങ്ങളുടെ ചെക്കിനാണ് ഞാന്‍ കേസ് ഫയല്‍ ചെയ്തത്. എന്‍ എഫ് വര്‍ഗീസിന് ഒരു നഷ്ടവും വരാനില്ല. അദ്ദേഹം കൃത്യമായി എല്ലാരുടെ കയ്യില്‍ നിന്നും പൈസ വാങ്ങുന്നുണ്ടല്ലോയെന്നും മഞ്ജുവിനോട് ദിലീപ് പറയുന്നു. എന്‍എഫ് വര്‍ഗീസ് വിളിക്കണമെന്ന് പറഞ്ഞ കാര്യവും മഞ്ജു പറയുന്നുണ്ട്. എന്‍എഫ് വര്‍ഗീസിന് നേരിട്ടി വിളിക്കാമായിരുന്നിട്ടും മഞ്ജുവിനോട് പറഞ്ഞേല്‍പ്പിക്കുകയാണ് ചെയ്തത്.
മഞ്ജുവാര്യര്‍ പറഞ്ഞിട്ടും ഞാന്‍ എന്‍എഫ് വര്‍ഗീസിനെ വിളിച്ചില്ലെന്ന് ദിലീപ് അഭിമുഖത്തില്‍ പറയുന്നു. ഇതോടെ മഞ്ജു വാര്യര്‍ ദിലീപിനോട് ദേഷ്യപ്പെട്ടു. ഞാന്‍ തിരിച്ച് വിളിക്കാത്തതില്‍ വര്‍ഗീസേട്ടന് സങ്കടമുണ്ടായിരുന്നു. ഒരു ദിവസം കൂടി വര്‍ഗീസേട്ടന്‍ സങ്കടപ്പെടട്ടേ, എന്നിട്ട് വിളിക്കാമെന്നായിരുന്നു മഞ്ജു വാര്യറോടുള്ള എന്റെ മറുപടി. അന്ന് ഞാന്‍ കമല്‍ സാറിന്റെ സിനിമയുടെ ലൊക്കേഷനിലായിരുന്നു.
അവിടെ വെച്ചാണ് അറിഞ്ഞത് എന്‍ഫ് വര്‍ഗീസ് ആശുപത്രിയിലാണെന്ന്. ഞാന്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് ആശുപത്രിയിലേക്ക് ഓടിച്ചെന്നെങ്കിലും അദ്ദേഹം മരിച്ചു. എനിക്ക് വലിയ ഷോക്ക് ആയ സംഭവമായിരുന്നു അത്. അതില്‍പ്പിന്നെ എന്ത് പിണക്കവും വേഗത്തില്‍ തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുമെന്നും ദിലീപ് പറയുന്നതായി ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ക്കുന്നു.
തീര്‍ച്ചയായും മനസ്സിനെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ് ഈ പറയുന്നത്. എന്നെ വിളിക്കാന്‍ അവനോട് പറ എന്ന് പറഞ്ഞിട്ട്, വിളിക്കാനാകില്ലെന്ന് പറയുകയും, ആശുപത്രിയിലാണെന്ന് അറിഞ്ഞ് ഓടിച്ചെല്ലുമ്പോഴേക്കും അദ്ദേഹം മരിച്ചു എന്ന് അറിയുന്നത് തീര്‍ച്ചയായും സങ്കടകരമായ കാര്യമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, മഞ്ജുവും ദിലീപും തങ്ങളുടെ സിനിമാ തിരക്കുകളിലാണ്. കൈനിറയെ ചിത്രങ്ങളാണ് ഇരുവര്‍ക്കും. ദിലീപിന്റെ ദ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രമാണ് റിലീസ് ചെയ്തത്. രണ്ടാം വരവില്‍ മഞ്ജുവാകട്ട, അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിച്ചു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെയും മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.
