Connect with us

പതിവ് തെറ്റിക്കാതെ മോഹന്‍ലാല്‍, ഇത്തവണത്തെയും ദീപാവലി ആഘോഷം സഞ്ജയ് ദത്തിനൊപ്പം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

പതിവ് തെറ്റിക്കാതെ മോഹന്‍ലാല്‍, ഇത്തവണത്തെയും ദീപാവലി ആഘോഷം സഞ്ജയ് ദത്തിനൊപ്പം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പതിവ് തെറ്റിക്കാതെ മോഹന്‍ലാല്‍, ഇത്തവണത്തെയും ദീപാവലി ആഘോഷം സഞ്ജയ് ദത്തിനൊപ്പം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. പതിവുതെറ്റിക്കാതെ ഇത്തവണയും മോഹന്‍ലാലും ഭാര്യയും ദീപാവലി ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു. ദുബായ്യില്‍ നടന്‍ സഞ്ജയ് ദത്തിന്റെ വീട്ടിലാണ് ആഘോഷം നടന്നത്.

ഗോള്‍ഡണ്‍ വിസ ഏറ്റുവാങ്ങാന്‍ പ്രണവ് പ്രണവും ദുബായില്‍ തന്നെയുണ്ട്. മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ടായിരുന്നു.സഞ്ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഉള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യയാണ് എന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

അതേസമയം, മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്ന് ഫിലിം ചേമ്പര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍ വ്യക്തമാക്കി. മരക്കാര്‍ സിനിമ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടിരുന്നു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

അതേസമയം ഇപ്പോഴിതാ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഫിയോക് വാശി പിടിക്കരുത് എന്ന ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

More in Malayalam

Trending

Recent

To Top