Connect with us

തൂശനിലയിലെ സദ്യ കെങ്കേമം; കേരളത്തനിമയില്‍ നാടന്‍ സുന്ദരിയായി സണ്ണി ലിയോണ്‍

Malayalam

തൂശനിലയിലെ സദ്യ കെങ്കേമം; കേരളത്തനിമയില്‍ നാടന്‍ സുന്ദരിയായി സണ്ണി ലിയോണ്‍

തൂശനിലയിലെ സദ്യ കെങ്കേമം; കേരളത്തനിമയില്‍ നാടന്‍ സുന്ദരിയായി സണ്ണി ലിയോണ്‍

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മക്കലായ നിഷ, ആഷര്‍, നോഹ് എന്നിവരും ഏതാനും ദിവസങ്ങളായി കേരളത്തില്‍ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഇപ്പോഴിതാ കേരളസാരിയുടുത്ത് സദ്യ ആസ്വദിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
സില്‍ക്ക് പിങ്ക് ബ്ലൌസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാര്‍ത്താവ് ഡാനിയേലും രണ്ട് ആണ്‍മക്കളും ജുബ്ബയും മുണ്ടുമാണ്. മകള്‍ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയില്‍ മുല്ലപ്പൂ ചൂടിയിട്ടുമുണ്ട്.

തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. എല്ലാവര്‍ക്കും ഇത് ആദ്യത്തെ അനുഭവമാണ്. അതിനാല്‍ തന്നെ ഏറെ ആസ്വദിച്ചാണ് ഇലയില്‍ നോക്കിയിരുന്ന് ഇവര്‍ സദ്യ കഴിക്കുന്നത്. ചോറും വിഭവങ്ങളും സ്പൂണിലെടുത്താണ് താരം ഭക്ഷിച്ചത്. എന്നാല്‍ മക്കള്‍ കൈകൊണ്ട് കഴിക്കുന്നത് ചിത്രങ്ങളില്‍ കാണാം. റിസോര്‍ട്ടില്‍ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ബുഫെ ടേബിളില്‍ ഇരുന്നാണ് അഞ്ച് പേരും സദ്യ കഴിച്ചത്. ഇതുവരെ ലഭിക്കാത്ത പുത്തനനുഭവമായിരുന്നു ഇവര്‍ക്കത്.

ജനുവരി 21ന് വൈകീട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ സണ്ണിയും കുടുംബവും എത്തിയത്. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് അവധിയാഘോഷത്തിനായി ഇറങ്ങിയത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ മാസം സണ്ണിയും കുടുംബവും എത്തിയപ്പോള്‍ മുതല്‍ തിരുവനന്തപുരം പൊഴിയൂരുള്ള പിര്‍ പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് കഴിയുന്നത്. ഫ്‌ലോട്ടിങ് കോട്ടേജുകളടക്കം ഇവിടുത്തെ പ്രത്യേകതയാണ്. ഒരു സ്വകാര്യ ചാനലില്‍ ഷൂട്ടിനായാണ് സണ്ണി കേരളത്തിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

More in Malayalam

Trending

Recent

To Top