Malayalam
അമ്പിളി ആദിത്യന്‍ വിഷയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിജു മേനോനും സംയുക്തയും
അമ്പിളി ആദിത്യന്‍ വിഷയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി ബിജു മേനോനും സംയുക്തയും
മലയാളി പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മയും ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ സംയുകത്യ്ക്കായി.
ഏതുവേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച സംയുക്ത ബിജുമേനോനുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും മാറിനിന്നത്. തികച്ചും സംയുക്തയുടെ മാത്രം തീരുമാനമായിരുന്നു അഭിനയത്തില്‍ നിന്നുമുള്ള പിന്മാറ്റം. ബിജു മേനോന്‍ തന്റെ നായികയായി ചിത്രത്തിലേയ്ക്ക് ക്ഷണിച്ചു എങ്കിലും സംയുക്ത അതെല്ലാം സ്‌നേഹ പൂര്‍വം നിരസിക്കുകയായിരുന്നു.
‘സംയുക്തക്ക് സിനിമയില്‍ അഭിനയിക്കാന്‍ എന്റെ സമ്മതം ആവശ്യമില്ല. എന്റെ നായികയായി അഭിനയിക്കാന്‍ സംയുക്തയെ വിളിച്ചതാണ്. പക്ഷെ വന്നില്ല, നല്ല കഥാപാത്രമുണ്ടെങ്കില്‍ ആര്‍ക്കും വിളിക്കാം. വരാം വരാതിരിക്കാം അത് അവരുടെ സ്വാതന്ത്ര്യമാണ്, എനിക്ക് സന്തോഷമേയുള്ളൂ. മാത്രമല്ലേ തുടരെ തുടരെ സിനിമ കിട്ടുകയാണെങ്കില്‍ എനിക്ക് കുറച്ചു വിശ്രമിക്കാമല്ലോ’ എന്നായിരുന്നു മുന്‍പ് ബിജു പ്രതികരിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത അഭിനയത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തിരുന്നു.
തുടരെ തുടരെ ഉള്ള താരങ്ങളുടെ വിവാഹമോചനവാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ബിജു മേനോന്‍- സംയുക്ത ദമ്പതികളുടെ ദാമ്പത്യം കണ്ടു പഠിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
‘ഇവരുടെ ദാമ്പത്യം കണ്ടു പഠിക്കണം , സിനിമയില്‍ നിന്നും പരസ്പരം വിവാഹം കഴിച്ച് ഒഴിഞ്ഞവര്‍’, എന്ന കമന്റാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നും ഇഷ്ടവും ബഹുമാനവും തോന്നിയ ആളുകള്‍ ആണ് , മലയാള സിനിമയിലെ ഭാഗ്യം ചെയ്ത രണ്ടു പേര്‍, നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ ജീവിതം കാണുമ്പോള്‍ ഞങ്ങളുടെ ഹൃദയം നിറയുന്നു’, തുടങ്ങി നിരവധി കമന്റുകള്‍ ആണ് ഇരുവര്‍ക്കും ലഭിക്കുന്നത്.
അടുത്തിടെ വലിയ ചര്‍ച്ചയായ ആദിത്യന്‍ അമ്പിളി വിഷയത്തിനു പിന്നാലെയാണ് ഇക്കാര്യവും വൈറലാകുന്നത്.
ട്രോളുകളില്ലാത്ത , ഹേറ്റേഴ്‌സില്ലാത്ത താര ദമ്പതികള്‍ കൂടിയാണ് ബിജു- സംയുക്ത. , ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അടുത്തിടെ സംയുക്ത വര്‍മ നല്‍കിയ മറുപടിയും ഏറെ വൈറലായിരുന്നു. ‘ട്രോളുകളും ഹേറ്റേഴ്‌സുമില്ലെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ ഗോസിപ്പുകളുണ്ട്.
അതൊന്നും ഞങ്ങള്‍ കാര്യമായി എടുക്കാറില്ല. പിന്നെ എന്നെ ട്രോളാന്‍ എനിക്ക് വേറെയാരും വേണ്ട, വീട്ടില്‍ തന്നെയുണ്ട്’, എന്നായിരുന്നു സംയുക്ത മുന്‍പ് പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സംയുക്ത തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം തന്റെ കൈ പിടിച്ചു നില്‍ക്കുന്ന സംയുക്തയുടെ ചിത്രം ബിജു മേനോന്‍ പങ്ക് വച്ചിരുന്നു.
മൂന്നര ലക്ഷത്തിന് അടുത്ത് ലൈക്കാണ് ചിത്രത്തിന് ലഭിച്ചത്. ഭാവനയുടെ വിവാഹത്തിന് എത്തിയപ്പോള്‍ എടുത്ത ചിത്രമായിരുന്നു വൈറലായത്. ഒരുപിടി മികച്ച ചിത്രങ്ങളില്‍ മികച്ച ജോഡികളായി തിളങ്ങിയ ഇവര്‍ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു.
നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹിതരാകുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളുടെ സമയത്ത് ആയിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറിയതോടെ സംയുക്ത സിനിമയോട് വിട പറയുകയും ചെയ്തു. 2006 ല്‍ ആണ് സംയുക്ത അമ്മയാകുന്നത്.
മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവോടെ തന്റെ പൂര്‍ണ സമയവും മകനായി മാറ്റിവെച്ചിരിക്കുകയായിരുന്നു ഈ അമ്മ. അടുത്ത കാലത്തായി സംയുക്ത യോഗ ചെയ്യുന്നതും ഹെയര്‍ മേക്കോവര്‍ ചെയ്യുന്നതുമായ ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചിരുന്നു. അത് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറയത്. അനുജത്തി ഉത്തര ഉണ്ണിയുടെ വിവാഹത്തിന് എത്തിയ സംയുക്തയുടെയും ബിജുമേനോന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു.