Connect with us

തടിയുടെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടു, ദുല്‍ഖറുമായി ഗോസിപ്പുകള്‍; പ്രണയം തകര്‍ന്നപ്പോള്‍ മാനസികമായി തളകര്‍ന്നുവെന്ന് നിത്യ മേനോന്‍

Malayalam

തടിയുടെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടു, ദുല്‍ഖറുമായി ഗോസിപ്പുകള്‍; പ്രണയം തകര്‍ന്നപ്പോള്‍ മാനസികമായി തളകര്‍ന്നുവെന്ന് നിത്യ മേനോന്‍

തടിയുടെ പേരില്‍ കളിയാക്കലുകള്‍ നേരിട്ടു, ദുല്‍ഖറുമായി ഗോസിപ്പുകള്‍; പ്രണയം തകര്‍ന്നപ്പോള്‍ മാനസികമായി തളകര്‍ന്നുവെന്ന് നിത്യ മേനോന്‍

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിത്യ മേനോന്‍. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തിളങ്ങി നില്‍ക്കുകയാണ് താരം. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി തിളങ്ങിയ താരം ഇളയ ദളപതി വിജയ്‌ക്കൊപ്പവും അഭിനയിച്ചിരുന്നു. 

ബാഗ്ലൂരില്‍ ജനിച്ച നിത്യയുടെ അച്ഛന്‍ കോഴിക്കോട് സ്വദേശിയും അമ്മ പാലക്കട് സ്വദേശിനിയുമാണ്. മാത്രമല്ല ജേര്‍ണലിസം പൂര്‍ത്തിയാക്കിയ താരം കൂടിയാണ് നിത്യ. എന്നാല്‍ തന്റെ അച്ഛനും അമ്മയ്ക്കും തന്നെ ഒരു ഡോക്ടര്‍ ആക്കുവാന്‍ ആയിരുന്നു താത്പര്യമെന്ന് നിത്യ പറഞ്ഞിട്ടുണ്ട്. നടിയാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പത്രപ്രവര്‍ത്തകയാകാന്‍ ആയിരുന്നു ആഗ്രഹമെന്നും നിത്യ പറഞ്ഞിരുന്നു. 

പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ കോഴ്‌സ് ചെയ്തിരുന്നതിനിടെയാണ് നിത്യ ബി. വി. നന്ദിനി റെഡ്ഡിയെ കണ്ടുമുട്ടുകയും അഭിനയ രംഗത്തേയേക്ക് കടക്കുന്നതും. പിന്നീട് സംവിധായികയായ നന്ദിനി റെഡ്ഡി നിത്യയെ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി വിളിച്ചു. അവിടെ നിന്നും നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 

ബാലതാരമായി ആയിരുന്നു നിത്യ അഭിനയ മേഖലയില്‍  അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യന്‍ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തില്‍ എട്ട് വയസുള്ളപ്പോള്‍ തബുവിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് താരത്തിന്റെ ആദ്യ വേഷം. 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.

സിനിമ ലോകത്തെ നായികാ സങ്കല്പത്തെ ആകെ പൊളിച്ചെഴുതിയ താരമാണ്  നിത്യ മേനോന്‍.   അതേസമയം താരത്തിന്റെ കോളേജ് പഠന കാലത്തിനിടയില്‍ പതിനെട്ടാം വയസ്സില്‍ ഒരു പ്രണയം താരത്തിന് ഉണ്ടായിരുന്നു. അതീവ ഗൗരവമായി എടുത്ത പ്രണയ ബന്ധം അവസാനിച്ചപ്പോള്‍ അത് തന്നെ മാനസികമായി തളര്‍ത്തി കളഞ്ഞുവെന്നും അതില്‍ നിന്നുള്ള തിരിച്ചു വരവ് തന്‍ എന്ന വ്യക്തിയെ അഭിനേതാവിനെ പോലും ബാധിച്ചിട്ടുണ്ട് എന്നും നിത്യ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ വെളിപ്പെടുത്തിയിരുന്നു. ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്.

ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതില്‍ നിന്നും ഞാന്‍ മറികടക്കും. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും.

തടിയല്ല വിഷയം എന്നും നിത്യ പറയുന്നു. അതേസമയം നിത്യ ഒരു അഹങ്കാരി ആണ് എന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രൊഡ്യൂസഴ്‌സ് അസോസിയേഷനില്‍ ചിലര്‍ മുന്‍കൂട്ടി അറിയിക്കാതെ കാണാന്‍ എത്തിയിരുന്നു. 

എന്നാല്‍ അന്ന് നിത്യയെ അവരെ കാണാന്‍ കൂട്ടാക്കാതെ മാനേജരോട് ഡീല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു എന്നുള്ളത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ താരത്തിന്റെ സിനിമ ജീവിതത്തില്‍ ഒരു ബ്രേക്കിംഗ് ചിത്രമായിരുന്നു ഓക്കേ കണ്മണി.

ഇതിനു പിന്നാലെ നായകനായിരുന്ന ദുല്‍ഖര്‍ സല്‍മാനുമായി ചേര്‍ത്ത് പല ഗോസിപ്പുകളും താരത്തിന് കേള്‍ക്കേണ്ടി വന്നു. ഒരു ഗായിക കൂടിയായ നിത്യ ഇരുപതോളം സിനിമകളില്‍ പാടിയിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമായി മുന്നേറുകയാണ് താരം. 

More in Malayalam

Trending