News
പ്രതികളുടെ ആള്‍ക്കാര്‍ മുഴുവന്‍ കൂടോത്രം ചെയ്യുന്നു, കണ്ട അമ്പലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്, തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നാണോ ദിലീപിന്റെ വിചാരം; ടിബി മിനി
പ്രതികളുടെ ആള്‍ക്കാര്‍ മുഴുവന്‍ കൂടോത്രം ചെയ്യുന്നു, കണ്ട അമ്പലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്, തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നാണോ ദിലീപിന്റെ വിചാരം; ടിബി മിനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ടി.ബി മിനി പറഞ്ഞു. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്. എന്നാല്‍ അത് ചെയ്യിപ്പിച്ചത് ദിലീപാണ്. ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കുന്നതിന് വേണ്ടി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും മിനി പറഞ്ഞു. കേസില്‍ എട്ടാം പ്രതിക്ക് പ്രത്യേകമായി എന്തെങ്കിലും ടെന്‍ഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ടിബി മിനി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒപ്പം ഈ കേസില്‍ ഇടപെട്ടത് മുതല്‍ തനിക്ക് വധഭീഷണി അടക്കം നേരിടുന്നുണ്ടെന്നും മിനി പറഞ്ഞു.
മിനിയുടെ വാക്കുകള്‍ ഇങ്ങനെ;
‘കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ടാമ്പറിംഗ് ചെയ്തതില്‍ എട്ടാം പ്രതിക്ക് പങ്കുണ്ടോ എന്നത് ഞങ്ങള്‍ക്ക് അറിയില്ല. ഒരു തരത്തിലുള്ള ആരോപണവും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആള്‍ക്ക് എന്താണ് ഇതില്‍ താല്‍പര്യം. കോടതിയെ രക്ഷിക്കേണ്ടത് ഒരു ക്രിമിനലാണോ. ജുഡീഷ്യറിയില്‍ ഒരു ക്രിമിനലിന്റെ സഹായം ആവശ്യമില്ല. ആ ക്രിമിനലിന്റെ സഹായം തേടുന്നു എന്ന് പറയുമ്പോള്‍ തന്നെ അവിടെ സംശയത്തിന്റെ മറ വന്നുകഴിഞ്ഞു.
ദിലീപിന് എന്താണ് കോടതിയുടെ കാര്യത്തില്‍ ഇത്ര താല്‍പര്യം. അയാള്‍ അയാളുടെ കാര്യം നോക്കിയാല്‍ പോരെ. അയാളെ കുറിച്ച് ഒരു കാര്യം പറഞ്ഞിട്ടില്ലല്ലോ. മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ ഒരു കാര്യവും അയാള്‍ക്കെതിരെ പറഞ്ഞിട്ടില്ല’ ടി.ബി മിനി പറഞ്ഞു. ഒരുപാട് ഭീഷണി കത്തുകള്‍ വരുന്നുണ്ട്. കുറച്ചൊക്കെ പൊലീസുകാര്‍ക്ക് കൊടുത്തു. അന്വേഷണം നടത്താന്‍ പറഞ്ഞു അവരോട്.
ഭീഷണിയേക്കാള്‍ വലുത് പ്രതികളുടെ ആള്‍ക്കാര്‍ മുഴുവന്‍ കൂടോത്രം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇവര്‍ പൂജ ചെയ്യുന്ന സ്ഥലങ്ങളിലുള്ള ആളുകള്‍ ഞങ്ങളെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് നിവൃത്തികേട് കൊണ്ടാണ് ചെയ്യുന്നതെന്ന് അവര്‍ പറയും. അത് അവരുടെ ജോലിയാണ്. ഒരു തെറ്റ് ചെയ്ത ദിലീപ് ഇപ്പോള്‍ പല തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ചെറിയ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും സ്ത്രീകള്‍ തളര്‍ന്നുപോകുകയാണ്.
അപ്പോള്‍ ഈ കുട്ടി ചെയ്യാന്‍ പോകുന്ന യുദ്ധത്തിന് നമ്മള്‍ അവളെ നമസ്‌കരിക്കണം. അഞ്ച് വര്‍ഷം അവള്‍ ട്രോമയില്‍ തന്നെയായിരുന്നു. അതിന് ശേഷമാണ് അതിജീവിതയെന്ന അഭിമുഖം നല്‍കിയത്. കഴിഞ്ഞ ദിവസമൊക്കെ കണ്ടപ്പോള്‍ അവള്‍ ഭയങ്കര ഹാപ്പിയാണ്. ഞങ്ങളുടെ ആഗ്രഹവും അതാണ്. അവര്‍ ഒരു കാര്യം മനസിലാക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. അവര്‍ ഭയങ്കര വിശ്വാസികളാണ്.
കണ്ട അമ്പലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്. കണ്ട ദൈവത്തിനോട് എല്ലാം പ്രാര്‍ത്ഥിക്കുന്ന ആളാണ്. ദിലീപ് എന്താ വിചാരിക്കുന്നത് തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നോ. ഞാന്‍ 100 ശതമാനം സത്യസന്ധമായി വിശ്വസിക്കുന്നു ദിലീപ് തെറ്റ് ചെയ്തു എന്നാണ്. എന്റെ കയ്യില്‍ തെളിവുണ്ട്. ഇത് ചെയ്തത് സുനിയാണ്. സുനിയെ കൊണ്ട് ചെയ്യിച്ചത് ദിലീപാണെന്നതിന് തെളിവും എന്റെ കയ്യിലുണ്ട്’.
ഒരു സ്ത്രീയെ കണ്ട് സെക്ഷ്വല്‍ ഇന്ററസ്റ്റ് തോന്നി ചെയ്തു എന്ന് പറഞ്ഞാല്‍ നമുക്ക് മാപ്പ് കൊടുക്കാം. പക്ഷേ, ഇയാള് ഒരാളെ കൊണ്ട് ചെയ്യിപ്പിച്ച് ആ വീഡിയോ എടുത്തിട്ട്, വില്‍പന നടത്താമെന്ന് കരുതി. അല്ലെങ്കില്‍ ഭീഷണിപ്പെടുത്താം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്. പിന്നെയും ഈ തെറ്റ് മറയ്ക്കാന്‍ വേണ്ടി ചെയ്യുന്നതും തെറ്റുകളാണ്. ഏത് നിമിഷവും ഞങ്ങള്‍ തട്ടിപ്പോകുന്ന അവസ്ഥയിലാണ്. സത്യത്തില്‍ പേടിയാണ്. കോടതി വിചാരണ നടക്കുമ്പോള്‍ പ്രതികളുടെ ആള്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ മര്‍ദ്ദിക്കാന്‍ പോയ സാഹചര്യം വരെ ഉണ്ടായി എന്നും ടി.ബി മിനി പറഞ്ഞു.