Connect with us

പ്രണയം ഒളിപ്പിക്കാനാകാതെ അലീനയും അമ്പാടിയും ; അമ്പാടി കഴുത്തിൽ താലിചാർത്തുന്നത് സ്വപ്നം കണ്ട് അലീന ടീച്ചർ !

Malayalam

പ്രണയം ഒളിപ്പിക്കാനാകാതെ അലീനയും അമ്പാടിയും ; അമ്പാടി കഴുത്തിൽ താലിചാർത്തുന്നത് സ്വപ്നം കണ്ട് അലീന ടീച്ചർ !

പ്രണയം ഒളിപ്പിക്കാനാകാതെ അലീനയും അമ്പാടിയും ; അമ്പാടി കഴുത്തിൽ താലിചാർത്തുന്നത് സ്വപ്നം കണ്ട് അലീന ടീച്ചർ !

ആരാധകർ ഏറെയുള്ള ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. ഓണം പ്രമാണിച്ച് നല്ല അടിപൊളി എപ്പിസോഡ് ആണ് അമ്മയറിയാതെയിൽ നടക്കുന്നത്. അലീന ടീച്ചറുടെയും അപർണ്ണയുടെയും തിരുവാതിര കളിയും കണ്ട് നിൽക്കുന്ന അമ്പാടിയും വിനീതുമാണ് തുടക്കം തന്നെ. പക്ഷെ, ഓണാഘോഷ പരുപാടിയൊക്കെ കഴിഞ്ഞുള്ള അന്നത്തെ രാത്രി വിനീത് ആക സങ്കടത്തിലാണ്. അപർണ്ണയുടെ സംസാരമാണ് വിനീതിന്റെ മനസ്സിൽ. ഏതായാലും അപർണ്ണ അത്രയ്ക്ക് പറയേണ്ടായിരുന്നു . അതിൽ അപർണ്ണയോട് ആരാധകർക്ക് അല്പം നീരസം ഉണ്ടെന്നാണ് കമന്റുകളിൽ നിന്നും മനസിലായത്.

പക്ഷെ ആരാധകർ ആഗ്രഹിച്ച അമ്പാടി അലീന ടീച്ചർ പ്രണയം വളരെ റൊമാന്റിക്കായിട്ടാണ് പോകുന്നത്. അമ്പാടിയുടെയും അലീന ടീച്ചറുടെയും ഉറക്കം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ്. രണ്ടുപേരും ഒരുപോലെ ഓണം ആഘോഷിച്ച നിമിഷങ്ങൾ ഓർത്തുകിടക്കുകയാണ്. അമ്മയറിയാതെ ആരാധകർ ഏറെ സന്തോഷത്തോടെ വരവേറ്റ ഓണമായിരുന്നു അലീന ടീച്ചറുടെയും അമ്പാടിയുടെയും ഓണം. രണ്ടാളുടെയും ഊഞ്ഞാലാട്ടവും , വടം വലിയുമൊക്കെ അടിപൊളി രംഗങ്ങളായിരുന്നു.

പക്ഷെ ഇതിനിടയിൽ അമ്പാടി ഒരു ചെറിയ കുസൃതി ഒപ്പിക്കുന്നുണ്ട്. ഉറക്കമില്ലാതെ സ്വപ്നവും കണ്ട് കിടക്കുന്ന അമ്പാടിയ്ക്ക് മുന്നിലേക്ക് വിനീത് വന്നുപെടുകയാണ്. ഉടനെ ഡാ.. നിനക്ക് ഉറക്കമൊന്നുമില്ലേ,,, എന്നാണ് അമ്പാടി ചോദിക്കുന്നത്? എന്നിട്ട് കാര്യമായിട്ടുള്ള ഉപദേശവും. എടാ മോനെ നീ ഇങ്ങനെ ഉറങ്ങാതെ നടക്കുന്ന വിവരം ഈ വീട്ടിലുള്ള പലർക്കും അറിയാം. ഇത് നാണക്കേടാ… എന്ന് അമ്പാടി വിനീതിനോട് പറയുന്നു.

എന്നാൽ വിനീത് പാവം, സത്യമായിട്ടും ഞാൻ ചേട്ടൻ ചിന്തിക്കുന്നതുപോലെ വന്നതല്ല എന്ന് വിനീത് പറയുന്നു. പക്ഷെ, അമ്പാടി വീണ്ടും ഉപദേശം. എടാ അവൾ നിന്റെ കാമുകി അല്ല, നിങ്ങൾ പ്രണയിച്ചു നടക്കുന്നവരും അല്ല. അപർണ്ണ നിന്റെ ഭാര്യ ആണ്.അതുകൊണ്ട് നിനക്ക് സംസാരിക്കണമെങ്കിൽ അധികാരത്തോടെ ചെന്ന് ഡോറിൽ മുട്ടാം . എന്നിട്ട് അവളെ വിളിച്ച് പുറത്തിറക്കിയിട്ട് ഇഷ്ട്ടം പോലെ സംസാരിക്കാം. ഇനി ഒരു മുറിയിൽ കഴിയണമെങ്കിൽ ഉടമ്പടിയിയൊക്കെ തെറ്റിച്ചിട്ട് നിന്റെ അവകാശം നിനക്ക് പറയാം.

എന്നാൽ, അമ്പാടിയുടെ ഉപദേശമൊന്നും ഏറ്റില്ല. എനിക്കൊരു ജോലി കിട്ടാതെ അതൊന്നും ഞാൻ ചിന്തിക്കില്ലന്നാണ് വിനീത് പറഞ്ഞത്. അങ്ങനെ അതൊങ്ങോട്ട് കഴിഞ്ഞപ്പോൾ അലീന ടീച്ചർ അവിടെ വല്ലാതെ അസ്വസ്ഥമായിട്ട് ഇരിക്കുകയാണ്. ഈ അമ്പാടിയ്ക്കും ടീച്ചർക്കും ഉറക്കമൊന്നുമില്ലേ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ, ഇവരുടെ റൊമാൻസ് കാണാൻ എല്ലാവർക്കും ഉത്സാഹമാണ്. അടുത്ത ഓണത്തിന് അമ്പാടി തന്റെ കഴുത്തിൽ ഒരു താലി കെട്ടും എന്നൊക്കെയാണ് അദീന ടീച്ചറുടെ ചിന്ത. അതിന്റെ ബാക്കി സ്വപ്നം അമ്പാടിയും കാണുന്നുണ്ട്.

ത്രില്ലിംഗ് റൊമാന്റിക് സീൻ മാത്രമല്ല മൂർത്തിയെ ഡൊമനിക് ചോദ്യം ചെയ്യുന്ന കലിപ്പ് സീനും ഉണ്ട് പുത്തൻ എപ്പിസോഡിൽ. കൊലപാതകത്തിനെ കുറിച്ച് തിരിച്ചും മറിച്ചും കുറെ ചോദ്യങ്ങൾ ഡൊമനിക് തോമസ് ചോദിക്കുന്നുണ്ട്.

എന്നാൽ, മറ്റൊരു വലിയ ദുരന്തം അപർണ്ണയെ തേടി വരുന്നതായിട്ടാണ് പ്രൊമോയിൽ കാണിക്കുന്നത്. പക്ഷെ അതിലും പ്രതീക്ഷ കണ്ടെത്തുന്ന ആരാധകരുണ്ട്. പ്രശ്നം എന്തുതന്നെയായാലും ഇതോടെ അപർണ്ണയ്ക്ക് വിനീതിനോട് പ്രണയം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഗിരിയുടെ ഇരട്ട സഹോദരൻ വരുന്നതിന്റെ കാത്തിരിപ്പും ആരാധകർക്കിടയിൽ ഉണ്ട്. ഗിരിയുടെ ഇരട്ടസഹോദരനെ കണ്ടിട്ട് പ്രേതമാണെന്ന് കരുതിയാകും അപർണ്ണ തലകറങ്ങി വീഴുന്നത് എന്നാണ് പുതിയ പ്രോമോയ്ക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.

ഇന്നത്തെ എപ്പിസോഡിൽ ഒരുപാട് പുത്തൻ കഥകളില്ലെങ്കിലും ആരാധകർക്ക് നിരാശപ്പെടാതിരിക്കാനുള്ള പ്രണയരംഗങ്ങൾ ഉണ്ട്. അതുതന്നെ ധാരാളമെന്നാണ് ആരാധക പക്ഷം. ഏതായാലും അലീന അമ്പാടിയുടെ താലി കഴുത്തിൽ വീഴാൻ ഏറെ ആഗ്രഹിക്കുന്ന സീൻ ഉണ്ട്.

about ammayariyathe

More in Malayalam

Trending

Recent

To Top