ജീവിതത്തില്‍ സന്തോഷവും കരിയറില്‍ സങ്കടവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗോപിക; വൈറലായി ഗോപികയുടെ വാക്കുകൾ!!!
By
മലയാളികൾക്കേറെ സുപരിചിതയായ നടിയാണ് ഗോപിക അനിൽ. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ ശിവാജ്ഞലി ജോഡി പ്രക്ഷകർക്കേറെ പ്രിയപ്പെട്ടതാണ്. കബനി എന്ന സീരിയലിലാണ് ആദ്യം താരം നായിക വേഷം ചെയ്തത്.
പിന്നീട് സാന്ത്വനത്തിലേക്ക് എത്തി. 2020 മുതലാണ് സാന്ത്വനം സീരിയലില്‍ ഗോപിക അഭിനയിച്ച് തുടങ്ങിയത്. സീരിയലും ഗോപികയുടെ കഥാപാത്രവും ഇന്ന് ജനപ്രിയമാണ്. അതേസമയം മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജിപി ഡാഡി കൂള്‍ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ഡി4 ഡാന്‍സിലെ അവതാരകനായെത്തിയത് മുതലാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്.
ഇന്ന് നടനായും അവതാരകനായും യൂട്യൂബറായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ജിപി. പ്രിയപ്പെട്ട താര ജോഡികൾ ജീവിതത്തിൽ ഒന്നായതിന്റെ സന്തോഷമാണ് ആരാധകർക്ക്. എന്നാല്‍ ജിപിയുടേയും അഞ്ജലിയുടേയും ബന്ധത്തെക്കുറച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ അറിയുന്നത് വിവാഹ നിശ്ചയത്തോടെ മാത്രമാണ്. ജനുവരി 28 നായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം നടന്നത്.
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ രണ്ടുപേര്‍ ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകരിലേക്കെത്തിയത് ഒട്ടുംപ്രതീക്ഷിക്കാതെയായിരുന്നു. വിവാഹവാര്‍ത്ത എല്ലാവര്‍ക്കും ഒരു സര്‍പ്രൈസായിരുന്നു. വിവാഹനിശ്ചയം മുതല്‍ എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഹല്‍ദിയുടെയും, വിവാഹത്തിന്റേയുമെല്ലാം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ എറ്റെടുത്തിരുന്നു.
വടക്കും നാഥന്റെ മുന്നിലായിരുന്നു ജിപിയുടേയും ഗോപികയുടേയും താലികെട്ട് നടന്നത്. പിന്നാലെ വമ്പന്‍ പാര്‍ട്ടിയും ഇരുവരും നടത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ച മുന്നേ തന്നെ വിവാഹ ആഘോഷ പരിപാടികള്‍ക്ക് ഇരു കുടുംബവും തുടക്കമിട്ടിരുന്നു. താലികെട്ടിനുശേഷം മറ്റുള്ള ചടങ്ങുകളും വിരുന്നുമെല്ലാം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് നടന്നത്. തൃശൂരിലായിരുന്നു വിവാഹാഘോഷച്ചടങ്ങുകളെല്ലാം നടന്നത്. മലയാള സിനിമയിലേയും സീരിയലിലേയും ഒട്ടേറെ താരങ്ങള്‍ വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗോപികയും ജിപിയും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്. തിരിച്ചറിഞ്ഞ പോസിറ്റീവ് വൈബ്‌സ് എന്തൊക്കെയാണെന്ന ചോദ്യത്തിന് ജിപിയും ഗോപികയും നൽകിയ മറുപടിയാണ് വൈറലാകുന്നത്. ”രണ്ടുപേരും എക്‌സ്ട്രീം ഓപ്പോസിറ്റ് ആണ്. പക്ഷെ എന്നെ കൃത്യമായി മനസിലാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.
ജീവിതത്തില്‍ സന്തോഷവും കരിയറില്‍ സങ്കടവും. അങ്ങനെ ഒരു മാനസികാവസ്ഥയിലൂടെയാണ് വിവാഹത്തിലേക്ക് ഞാനെത്തിയത്. മൂന്നരവര്‍ഷം അഞ്ജലിയായാണ് ജീവിച്ചത്. ഷൂട്ടിങ് തീര്‍ന്നതോടെ ഭയങ്കര വിഷമമായി. ജീവിതത്തിലും ആ കഥാപാത്രമായി മാറിയിരുന്നു. പെട്ടെന്ന് ഇല്ലാതാകുന്ന എന്നോര്‍ത്തപ്പോള്‍ തകര്‍ന്നു. അതിനിടയില്‍ സാന്ത്വനത്തിന്റെ സംവിധായകന്‍ ആദിത്യന്‍ സാറിന്റെ മരണം” ഗോപിക പറയുന്നു.
കല്യാണം മാറ്റിവെക്കണോ താന്‍ ഓക്കെ ആയിട്ട് മതിയോ എന്നൊക്കെ പറഞ്ഞ് ചേട്ടന്‍ ഒപ്പം നിന്നു. പിന്നെ ഞാന്‍ ഇന്‍ട്രോവേര്‍ട്ടിന്റെ അങ്ങേയറ്റമാണ്. അതുണ്ടാക്കുന്ന സമ്മര്‍ദ്ദവും കൃത്യമായി മനസിലാക്കി. ഇപ്പോ ഇത്രയോ പറയാനുള്ളൂ. തുടങ്ങിയിട്ടല്ലേയുള്ളൂവെന്ന് ഗോപിക പറയുന്നു.
പിന്നാലെ ജിപി ഗോപികയെക്കുറിച്ച് സംസാരിക്കുകയാണ്. മനസില്‍ ഉള്ളത് അതുപോലെ ഗോപികയുടെ മുഖത്തു കാണും. കൃത്യമായി തുറന്നു പറയും. ഇത്രയും ടെന്‍ഷനിലൂടെ മുന്നോട്ട് പോകുമ്പോള്‍ ഏതോ സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടറുടെ ചോദ്യം, എന്താണ് കല്യാണ വിശേഷങ്ങള്‍? കട്ടപ്പൊകയാണെന്ന് എനിക്കു മനസ്സിലായി. ഗോപിക തിരിഞ്ഞു നിന്നൊരു ഡയലോഗ്. ഞങ്ങളുടെ കല്യാണക്കാര്യം ഞങ്ങളുടെ ചാനലില്‍ പറഞ്ഞോളാം. ഭാഗ്യം അതില്‍ നിര്‍ത്തിയല്ലോ എന്നു കരുതിയപ്പോള്‍ അടുത്ത ഡയലോഗ് കുറച്ചു സമാധാനം തരുമോ? അവര്‍ അതുപോലെ തന്നെ ആ വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് ജിപി പറയുന്നത്.
താഴെ കമന്റിന്റെ പൂരം. ഗോപിക അത് സത്യസന്ധമായി പറഞ്ഞതാണ്. കേള്‍ക്കുന്നവര്‍ക്ക് ജാഡയെന്ന് തോന്നുമെന്നും ജിപി പറയുന്നു. അതേസമയം ഞങ്ങളുടെ അഞ്ജലിയെ ഇനി അഭിനയിപ്പിക്കില്ലേ എന്ന് ചോദിക്കുന്ന വീട്ടമ്മമാര്‍ക്കും ജിപി മറുപടി നല്‍കുന്നുണ്ട്. കല്യാണം കഴിക്കുന്നതു കൊണ്ട് ജോലി ചെയ്യാന്‍ സമ്മതിക്കാതെ ഇരിക്കുന്നത് എന്തിനാണ്? ഞാന്‍ ജോലി നിര്‍ത്തുന്നില്ലല്ലോ. അതുപോലെ തന്നെയല്ലേ ഗോപിക എന്നായിരുന്നു ജിപിയുടെ മറുപടി.
ജിപി നായകനാകുന്ന അടുത്ത മലയാള സിനിമ മനോരാജ്യമാണ്. അതേസമയം ഗോപികയെ തേടി സിനിമയില്‍ നിന്നും തമിഴ് സീരിയലുകളിൽ നിന്നും പരസ്യങ്ങളില്‍ നിന്നും ക്ഷണം എത്തിയിട്ടുണ്ട്. ഞങ്ങൾ പഴയതു പോലെ മലയാളികളുടെ മുന്നിലുണ്ടാകുമെന്നും ജിപി പറയുന്നു.
