Connect with us

ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ നടനും , എസ്ഐ യും വരെ; ശാരീരികമായും മാനസികമായും ഉപദ്രവിച്ചവരുടെ പേരുകൾ പുറത്ത് വിട്ടു; ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കുമെന്ന് രേവതി സമ്പത്ത്

Malayalam Breaking News

ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ നടനും , എസ്ഐ യും വരെ; ശാരീരികമായും മാനസികമായും ഉപദ്രവിച്ചവരുടെ പേരുകൾ പുറത്ത് വിട്ടു; ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കുമെന്ന് രേവതി സമ്പത്ത്

ഡിവൈഎഫ്‌ഐ നേതാവ് മുതല്‍ നടനും , എസ്ഐ യും വരെ; ശാരീരികമായും മാനസികമായും ഉപദ്രവിച്ചവരുടെ പേരുകൾ പുറത്ത് വിട്ടു; ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കുമെന്ന് രേവതി സമ്പത്ത്

തൊഴിലിടങ്ങളിലും സൈബര്‍ ഇടങ്ങളിലും താന്‍ അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ നടിയാണ് രേവതി സമ്പത്ത്. അടുത്ത ദിവസങ്ങളില്‍ സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിന് എതിരെയും നടന്‍ ഷിജുവിന് എതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.

സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയപ്പോള്‍ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്ന് പറഞ്ഞ് മാപ്പ് പറയാന്‍ ഷിജുവും രാജേഷ് ടച്ച്‌റിവറും നിര്‍ബന്ധിച്ചതായും വിസമ്മതിച്ചപ്പോള്‍ അസഭ്യ വര്‍ഷം നടത്തിയതായും രേവതി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു

ഇപ്പോൾ ഇതാ ജീവിതത്തിൽ പല തരത്തിൽ തന്നെ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

വിവിധ രംഗത്തുള്ള പതിനാലു പേരുടെ പേരുകളാണ് നടി പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നടന്‍മാരായ സിദ്ധിക്കും , എ ആർ ഷിജുവും , ഡിവൈഎഫ്‌ഐ നെടുംങ്കാട് വാർഡ് മെമ്പർ നന്തു അശോകൻ , പൂന്തുറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ബിനു എന്നിവരടക്കമുള്ള പേരുകളാണ് ഇപ്പോൾ പുറത്ത് വിട്ട പട്ടികയിൽ ഉള്ളത് . ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവിടുമെന്നും രേവതി സമ്പത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്‌ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!!!

 1. രാജേഷ് ടച്ച്റിവർ(സംവിധായകൻ)
 2. സിദ്ദിഖ്(നടൻ)
 3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
 4. ഷിജു എ.ആർ(നടൻ)
 5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
 6. അജയ് പ്രഭാകർ(ഡോക്ടർ)
 7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
  8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
  9.നന്തു അശോകൻ(അബ്യൂസർ,DYFI നെടുംങ്കാട് വാർഡ് മെമ്പർ)
  10.മാക്ക്സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
  11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്സ് (ആഡ് ഡയറക്ടർ)
 8. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
  13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
  14.സബ്ബ് ഇൻസ്‌പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
  ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും.

അതേസമയം തനിക്കെതിരെ നടി രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ ൦ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . ഷിജുവിനെ പുകഴ്ത്തി മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ കണ്ട പോസ്റ്റിനെ തുടര്‍ന്ന് ഷിജു കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടു നിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണമെന്നും രേവതി ആവശ്യപ്പെട്ടിരുന്നു. കുറിപ്പ് ചര്‍ച്ചയായതോടെ മൂവി സ്ട്രീറ്റ് ഗ്രൂപ്പില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിരുന്നു.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top