Connect with us

രാജിവച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ? എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയാണ് പാര്‍വ്വതി എന്ന് ഞാന്‍ പറയാം; ജോണ്‍ ഡിറ്റോ

Malayalam

രാജിവച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ? എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയാണ് പാര്‍വ്വതി എന്ന് ഞാന്‍ പറയാം; ജോണ്‍ ഡിറ്റോ

രാജിവച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ? എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയാണ് പാര്‍വ്വതി എന്ന് ഞാന്‍ പറയാം; ജോണ്‍ ഡിറ്റോ

അമ്മയില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു പാർവതി രാജി വെച്ചത്. പാർവതിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത് . ഇപ്പോഴിതാ പാര്‍വതിയെ നിശിതമായി വിമര്‍ശിച്ച്‌ അധ്യാപകനും, എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ രം​ഗത്തെത്തിയിരിക്കുകയാണ്. നടിയെ വിമര്‍ശിച്ചെത്തിയ സംവിധായകന്റെ കുറിപ്പിന് വന്‍ ജനപിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നത്.

കുറിപ്പ് ഇങ്ങനെ…

പ്രിയപ്പെട്ട പാര്‍വ്വതി,

അമ്മയെന്ന സംഘടനയില്‍ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം.
പാര്‍വ്വതിയെ ഞാന്‍ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാര്‍മ്മികരോഷം തുളുമ്ബുന്നുണ്ട് .

ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങള്‍ . ഒരിക്കല്‍ കുഴല്‍ വച്ച്‌ ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നല്‍കുന്നതും കണ്ടു. സിനിമയില്‍ താനഭിനയിച്ച കഥാപാത്രങ്ങള്‍ വിട്ടുപോവാത്ത ‘മാറമ്ബള്ളി മാനസികാവസ്ഥ’ യാണോ ഇത് എന്നറിയില്ല..

അല്ലെങ്കില്‍ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ?
20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമപിടിക്കുന്നു. അതില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ‘ എന്ന അസ്സല്‍ മറുപടിയാണ് ഇടവേള നല്‍കിയത്.

അത് പാര്‍വ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയില്‍ അംഗത്വമുപേക്ഷിച്ചയാള്‍ എന്നതു മാത്രമല്ല 20 /20യില്‍ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്. പിന്നെന്തു മറുപടിയാണ് നല്‍കേണ്ടത് ? ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം..പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല.

പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ? വിമണ്‍ കളക്റ്റീവ് എന്ന സംഘടനാനാമം തന്നെ സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരായിരുന്നു. സ്ത്രീകള്‍ക്കു മാത്രമായി സിനിമയിലൊരിടം ഉണ്ടോ?

ഒരു സംവിധായകന്റെ വര്‍ഷങ്ങള്‍ നീളുന്ന വേദനകളുടേയും വിയര്‍പ്പിന്റേയും വിലയാണു പാര്‍വ്വതിക്കുഞ്ഞേ സിനിമ . എല്ലാമൊരുക്കി വയ്ക്കുമ്ബോള്‍ മേക്കപ്പിട്ട് വന്ന് അഭിനയിച്ച്‌ പോകുന്ന നടിമാര്‍ക്ക് കിട്ടുന്നതോ സെലിബ്രിറ്റി സ്റ്റാറ്റസ്.

ഒരു സിനിമയേ ചെയ്തുള്ളുവെങ്കിലും ഇരുപതു വര്‍ഷക്കാലം സിനിമയുടെയുള്ളില്‍ നില്‍ക്കുന്ന എനിക്കറിയാം പല സംഭവങ്ങള്‍..പലരുടേയും എന്‍ട്രിയുടെ രഹസ്യങ്ങള്‍. നിലനില്‍പ്പിന്റെ നീക്കുപോക്കുകള്‍… കണ്ണീരിന്റേയും അപമാനത്തിന്റേയും വേദനകള്‍..
പാര്‍വ്വതിക്കുഞ്ഞേ .. നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നല്‍കുന്നുള്ളൂ.

നീയില്ലെങ്കിലും മലയാളസിനിമ മുന്നോട്ട് പോകും. രേവതിയില്ലാതെ മലയാള സിനിമകള്‍ എത്രയെണ്ണം വന്നു !! മഞ്ജു വാര്യരെ മലയാളികള്‍ ലേഡി മോഹന്‍ലാലെന്നു വിളിക്കുന്നു. അത് കഴിവിനുള്ള അംഗീകാരം മാത്രമല്ല അവര്‍ പൊതുസമൂഹത്തില്‍ പുലര്‍ത്തുന്ന മര്യാദകൊണ്ടു കൂടിയാണ്. പാര്‍വ്വതി ഒരു ‘ലേഡീ ജയസൂര്യ ‘ പോലുമല്ല എന്നോര്‍ക്കണം. അമ്മ സംഘടനയില്‍ നിന്ന് മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ട് ജീവിതത്തിന്റെ തീ കെടുത്തുന്ന അനേകം പാവം നടീ നടന്‍മാരുണ്ട്.

അത് ലഭിക്കുന്നത് ആ സംഘടനയുള്ളതിനാലാണ്. അവിവാഹിതനായ ഇടവേള ബാബുവിന്റെ സമയവും അനുനയ സ്വഭാവവും നയവുമൊക്കെയാണ് അമ്മ സംഘടനയുടെ ഒരു പ്രധാന ഇന്ധനം. പാര്‍വ്വതി മുന്നേ രാജി വയ്ക്കേണ്ടതായിരുന്നു. പാര്‍വ്വതിക്കുഞ്ഞേ… മോളു നല്ല നടിയാണ്. അതിലെനിക്ക് സംശയമില്ല.

അമ്മയില്‍ നിന്ന് രാജിവച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം..
അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ?
എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയാണ് പാര്‍വ്വതി എന്ന് ഞാന്‍ പറയാം…

More in Malayalam

Trending

Recent

To Top