Connect with us

ഇനി ഇരുപതുകാരനായ വിജയ്‌യെ കാണാം; പുതിയ അപ്‌ഡേറ്റുമായി വെങ്കട് പ്രഭു

Tamil

ഇനി ഇരുപതുകാരനായ വിജയ്‌യെ കാണാം; പുതിയ അപ്‌ഡേറ്റുമായി വെങ്കട് പ്രഭു

ഇനി ഇരുപതുകാരനായ വിജയ്‌യെ കാണാം; പുതിയ അപ്‌ഡേറ്റുമായി വെങ്കട് പ്രഭു

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് എത്തിയിരിക്കുകയാണ്. ഡി ഏയ്ജിങുമായി ബന്ധപ്പെട്ട ലോല വിഎഫ്എക്‌സിന്റെ ജോലികള്‍ പൂര്‍ത്തായതായി വെങ്കട് പ്രഭു അറിയിച്ചു. വിജയ്‌യുടെ ഡി ഏയ്ജിങ് പ്രവര്‍ത്തനങ്ങളാണ് അമേരിക്കയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങിയ സിനിമകളില്‍ ഡി ഏയ്ജിങ് ചെയ്തിരിക്കുന്നത് ലോല വിഎഎഫ്എക്‌സ് ആണ്. ശങ്കറിന്റെ ഇന്ത്യന്‍ 2വിലും ഇതേ വിഎഫ്എക്‌സ് ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതിക വിദ്യയിലൂടെ നായക കഥാപാത്രങ്ങളുടെ ചെറുപ്പകാലം പുനഃ സൃഷ്ടിക്കാന്‍ സാധിക്കും.

‘ഗോട്ടി’ല്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും വിജയ് എത്തുക. ഇതില്‍ പ്രായമായ വിജയ്‌യെയും ഇരുപതുകാരനായ വിജയ്‌യെയും കാണാം. ഡി ഏയ്ജിങ് ടെക്‌നോളജിയിലാകും വിജയ്‌യുടെ ചെറുപ്പം സിനിമയില്‍ അവതരിപ്പിക്കുക. അതേസമയം, ഹോളിവുഡ് സിനിമകളായ ജെമിനി മാന്‍, ഡിബി കൂപ്പര്‍ എന്നിവയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹന്‍, സ്‌നേഹ, പ്രഭു ദേവ, അജ്മല്‍ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്.

നേരത്തെ വിര്‍ച്വല്‍ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും ഒരു ലൊക്കേഷനാണ്. ഇതാദ്യമായാണ് ഒരു വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. എട്ടു വര്‍ഷത്തിനു ശേഷം കേരളത്തില്‍ ചിത്രീകരിച്ച വിജയ് ചിത്രം കൂടിയാണ് ‘ഗോട്ട്’.

More in Tamil

Trending