Connect with us

കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍

Actress

കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍

കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍

കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്. നീലയിലും സില്‍വറിലും വരുന്ന ഷിമ്മറി ഗൗണാണ് താരം അണിഞ്ഞത്. കാനിലെ ഐശ്വര്യയുടെ രണ്ടാമത്തെ ലുക്കായിരുന്നു ഇത്. ഫാല്‍ഗുനി ഷേന്‍ പീകോക്കാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

വെട്ടിത്തിളങ്ങുന്ന ഗൗണില്‍ വളരെ ഡ്രാമറ്റിക്കലായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. സ്ലീവ്‌സിനും സ്വീപ്പിങ് ട്രെയിലിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു വസ്ത്രം. മിനിമല്‍ ആക്‌സസറീസ് ആണ് താരം അണിഞ്ഞത്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മേക്കപ്പില്‍ ലൂസ് ഹെയറിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ആദ്യത്തെ ലുക്കില്‍ മോണോക്രോം ഗൗണാണ് താരം അണിഞ്ഞത്. കറുപ്പ് ഗൗണില്‍ ത്രിഡി മെറ്റാലിക് എലമന്റ്‌സ് നല്‍കിയാണ് ഒരുക്കിയത്. ഫാല്‍ഹുനി ഷേന്‍ പീകോക്ക് തന്നെയാണ് വസ്ത്രം ഒരുക്കിയത്.താരത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

എന്നാല്‍ നിരവധി ആരാധകരാണ് താരത്തിന്റെ ലുക്കില്‍ അതൃപ്തി വ്യക്തമാക്കിയത്. ഇത്ര അലങ്കാരത്തിന്റെ ആവശ്യമുണ്ടോ എന്നാണ് പലരുടേയും ചോദ്യം. ഐശ്വര്യ സുന്ദരിയാണെന്നും പക്ഷേ ഈ ലുക്ക് മുള്ളന്‍പന്നിയെ പോലെയും ക്രിസ്മസ് ട്രീ പോലെയുമുണ്ട് എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്.

എല്ലാ തവണയും നല്ല അഭിപ്രായങ്ങള്‍ വാങ്ങാറുള്ള നടിയ്ക്ക് ഇത്തവണ നെഗറ്റീവ് കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഐശ്വര്യയ്ക്ക് വീഴ്ച പറ്റിയൊന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല നടിയുടെ രൂപത്തില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുകയാണ്.

തടിച്ച് ഉരുണ്ട് മുഖമൊക്കെ വികൃതമായി. ശരിക്കും ഐശ്വര്യയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്ത് അവസാനം ഐശ്വര്യയെ കാണാന്‍ കൊള്ളില്ലാതെയായി. അവളുടെ മുഖമൊക്കെ തടിച്ച് വീര്‍ത്തിരിക്കുകയാണ്.

ഇപ്പോള്‍ കണ്ടാല്‍ പ്രായമുള്ള ഒരു സ്ത്രീയെ പോലെ തോന്നും. മാത്രമല്ല ഐശ്വര്യയുടെ ഡിസൈനര്‍ ഒരിക്കലും ഈ ചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഇത്തവണയും ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയും കാന്‍ ഫെസ്റ്റിവലില്‍ എത്തിയിരുന്നു. അമ്മയുടെ കൂടെ മുന്‍പും താരപുത്രി കാന്‍ വേദിയില്‍ വന്നിരുന്നു. ഇത്തവണ കറുപ്പ് നിറമുള്ള പാന്റും ഷര്‍ട്ടും ധരിച്ച് വളരെ സിംപിളായിട്ടാണ് ആരാധ്യയുടെ വരവ്.

മാത്രമല്ല ആരാധ്യയും തടി വെച്ചുവെന്ന് ചൂണ്ടി കാണിച്ച് വിമര്‍ശിക്കുകയാണ് ചിലര്‍.ഇത്തവണ ഐശ്വര്യയുടെ വസ്ത്രവും മുടിയുമെല്ലാം വളരെ മനോഹരമായി തന്നെയാണ് ചെയ്തതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. മാത്രമല്ല കൈയ്ക്ക് പരിക്കേറ്റിട്ടും കാനിലെ റെഡ് കാര്‍പെറ്റില്‍ ആത്മവിശ്വാസത്തോടെ നടന്ന ഐശ്വര്യ റായ് ബച്ചനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

More in Actress

Trending