Connect with us

വിജയം കിരീടം ചൂടി ദിൽഷ ഒടുവിൽ ലാലേട്ടന്റെ മുൻപിൽ വെച്ച് തന്നെ റോബിനോട് അത് പറഞ്ഞു ; ഇത് പ്രതീക്ഷിച്ചില്ല , കൈയ്യടിച്ച് ആരാധകർ !

TV Shows

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തിരശ്ശീല വീണിരിക്കുകയാണ്. പുതിയൊരു ചരിത്രം സൃഷ്ടിച്ചാണ് ഈ സീസണ്‍ അവസാനിച്ചിരിക്കുന്നത്. ആദ്യമായി ബിഗ് ബോസ് മലയാളത്തില്‍ ഒരു വനിത വിജയിച്ചിരിക്കുകയാണ്. നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ വിജയി. ഇതോടെ സാബു മോനും മണിക്കുട്ടനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമായും ദില്‍ഷ മാറി.
മത്സരശേഷം ദില്‍ഷ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. തനിക്കു വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ ദില്‍ഷ താന്‍ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോയായി കാണുന്നത് ഡോക്ടര്‍ റോബിനെയാണെന്നും പറഞ്ഞു. തനിക്കൊപ്പം നിന്ന റോബിനേയും ബ്ലെസ്ലിയേയും കുറിച്ച് സംസാരിച്ചു കൊണ്ടാണ് ദില്‍ഷ പുരസ്‌കാരം ഏറ്റുവാങ്ങിയത്. താരത്തിന്റെ വാക്കുകളിലേക്ക്.

എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാ പ്രേക്ഷകര്‍ക്കും വലിയ നന്ദി. എന്തു പറയണം എന്ന് ശരിക്കും അറിയില്ല. ബിഗ് ബോസ് വീട്ടില്‍ 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്താലാണ് വന്നത്. പക്ഷേ എക്ക് അറിയില്ലായിരുന്നു ഞാന്‍ 100 ദിവസം നില്‍ക്കുമെന്ന്, ഒരുപാട് സ്ട്രാറ്റി ഉള്ള ആള്‍ക്കാരായിരുന്നു ചുറ്റും ഉണ്ടായിരുന്നത്. എന്താണ് സ്ട്രാറ്റജി എന്ന് മനസിലാകാതെ ഞാന്‍ കുറെ ദിവസം നിന്നു. അപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഞാനായിട്ട് തന്നെ മുന്നോട്ടു പോകാം എന്ന്. എന്റെ ആഗ്രഹങ്ങള്‍ പിന്തുണച്ച എന്റെ മാതാപിതാക്കള്‍ക്ക് നന്ദി എന്നാണ് ദില്‍ഷ പറയുന്നത്.
ഏഷ്യാനെറ്റിന് നന്ദി. ലാലേട്ടനും നന്ദി. ഓരോ ശനിയാഴ്ചയും ഞായറാഴ്ചയും വന്ന് തെറ്റു കുറ്റങ്ങള്‍ പറഞ്ഞ് തന്ന് അടുത്ത ദിവസം ഇംപ്രൂവ് ചെയ്താണ് ഞങ്ങള്‍ ഇവിടെയെത്തിയത്. പിന്നെ ബിഗ് ബോസ് വീട്ടിലും കൂടെ നിന്ന് പിന്തുണച്ച ബെസ്റ്റ് ഫ്രണ്ട്‌സ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഞാന്‍ ഇപ്പോഴും ബിഗ് ബോസിന്റെ ഹീറോ എന്ന് പറയുന്നത് ഡോ. റോബിന്‍. പിന്നെ എന്റെ ബ്ലസ്‌ലി, ഇവര്‍ രണ്ടുപേരും എന്റെ കൂടെയുണ്ടായിരുന്നുവെന്നും ദില്‍ഷ പറയുന്നുണ്ട്.

ആവേശകരമായൊരു സീസണിനാണ് അവസാനമായിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് കഴിഞ്ഞു പോയിരിക്കുന്നത്. താരങ്ങള്‍ക്കിടയിലെ വഴക്കുകള്‍ അതിരുകടക്കുന്നതിനും കയ്യാങ്കളിയിലേക്ക് എത്തുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഷോയില്‍ നിന്നും ഒരുതാരം സ്വയം ഇറങ്ങി പോകുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. ഒടുവില്‍ ബ്ലെസ്സിയും ദില്‍ഷയും മാത്രമാണ് ഫൈനലില്‍ അവശേഷിച്ചത്. അവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥിയാണ് വിജയത്തിലേക്ക് എത്തിയത്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തി കുറിക്കുന്ന സീസണ്‍ ആയിരിക്കും നാലാമതെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഫൈനലിലെത്തിയ മത്സരാര്‍ഥികളെ കുറിച്ചുള്ള നിഗമനങ്ങളിലൂടെയാണ് പ്രേക്ഷകരും അങ്ങനെ ചിന്തിച്ച് തുടങ്ങിയത്. ഒടുവില്‍ പ്രവചനങ്ങളൊക്കെ സത്യമാക്കി ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നറായി കീരീടം ചൂടി.

ഇതോടെ ബിഗ് ബോസ് വിന്നര്‍ പട്ടം നേടുന്ന ആദ്യ വനിത മത്സരാര്‍ഥി എന്ന നേട്ടം കൂടി ദില്‍ഷയുടെ പേരിലായി. മുന്‍പ് സാബു മോന്‍ അബ്ദു സമദും മണിക്കുട്ടനുമാണ് വിജയിക്കാനുള്ള അവസരം ലഭിച്ചത്. ബ്ലെസ്ലിയും ദില്‍ഷയും അവസാന ഘട്ടത്തിലേക്ക് വന്നെങ്കിലും നൂറ് ദിവസങ്ങളിലായി നടന്ന ഷോ യില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ദില്‍ഷയ്ക്കായിരുന്നു.

More in TV Shows

Trending

Recent

To Top