Malayalam
അപ്പ കേരളത്തില്‍ എത്തിയിട്ട് നാലു വര്‍ഷമായി, ഇനി എന്ന് നാട്ടിലേയ്ക്ക് വരുമെന്ന കാര്യത്തെ പറ്റി ഒന്നും അറിയില്ല, ഇവിടെയുള്ള എല്ലാവര്‍ക്കും അറിയുന്നത് പോലെ മാത്രമേ എനിക്കും അവരുടെ കാര്യങ്ങള്‍ അറിയുകയുള്ളു; വിജയ് യേശുദാസ്
അപ്പ കേരളത്തില്‍ എത്തിയിട്ട് നാലു വര്‍ഷമായി, ഇനി എന്ന് നാട്ടിലേയ്ക്ക് വരുമെന്ന കാര്യത്തെ പറ്റി ഒന്നും അറിയില്ല, ഇവിടെയുള്ള എല്ലാവര്‍ക്കും അറിയുന്നത് പോലെ മാത്രമേ എനിക്കും അവരുടെ കാര്യങ്ങള്‍ അറിയുകയുള്ളു; വിജയ് യേശുദാസ്
മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകന്‍ എന്നതില്‍ നിന്നും സ്വന്തമായൊരു പേര് നേടി എടുത്ത ആളാണ് വിജയ് യേശുദാസ്. ഇന്ന് ഇന്ത്യ അറിയുന്ന, ആരാധിക്കുന്ന താര് നടനായും തിളങ്ങി നില്‍ക്കുകയാണ്. യേശുദാസിനെ സ്‌നേഹിക്കുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും എല്ലാവരും സ്‌നേഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് വിജയ് യേശുദാസ്. അപ്പ കേരളത്തില്‍ എത്തിയിട്ട് നാലു വര്‍ഷമായി. ഇനി എന്ന് നാട്ടിലേയ്ക്ക് വരുമെന്ന കാര്യത്തെ പറ്റി ഒന്നും അറിയില്ല. എന്റെ മക്കളെ കാണണമെന്ന് എപ്പോഴും ആഗ്രഹം പറയും. അങ്ങനെ കഴിഞ്ഞ വെക്കേഷന് അവരെ അങ്ങോട്ട് കൊണ്ട് പോയി കാണിച്ചിരുന്നു.
അപ്പയും അമ്മയും ഒരുമിച്ചേ വരികയുള്ളൂ. പിന്നെ ട്രാവല്‍ ചെയ്ത് വരണമെന്നുള്ള ടെന്‍ഷനും അവരുടെ പ്രായവുമൊക്കെ നോക്കിയിട്ടാകും വരാതിരിക്കുന്നത്. ഇവിടെയുള്ള എല്ലാവര്‍ക്കും അറിയുന്നത് പോലെ മാത്രമേ എനിക്കും അവരുടെ കാര്യങ്ങള്‍ അറിയുകയുള്ളു എന്നും വിജയ് യേശുദാസ് പറയുന്നത്. സൗഭാഗ്യങ്ങളൊക്കെ ഉണ്ടായിട്ടും യേശുദാസ ജീവിതം ആഘോഷിച്ചില്ലെന്ന്് ഒക്കെ പലരും കരുതുന്നുണ്ട്.
പക്ഷേ അതൊക്കെ തെറ്റിദ്ധാരണ മാത്രമാണ്. സംഗീതമാണ് എല്ലാത്തിലുപരി അദ്ദേഹത്തിന്റെ ആദ്യത്തെ പ്രയോറിറ്റി. ആദ്യഭാര്യയെന്ന് പറയാം. രണ്ടാം ഭാര്യയാണ് അമ്മ. അത് അംഗീകരിച്ചവരാണ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും. കച്ചേരിയ്ക്ക് ഒക്കെ പോകുന്ന സമയത്ത് അപ്പയുടെ ജീവിതം മൊത്തത്തില്‍ മാറും. ഭക്ഷണവും വീട്ടിലെ രീതികളും കൂട്ടുകാര്‍ വരുന്നുണ്ടെങ്കില്‍ അവരെ പോലും അടുപ്പിക്കില്ല.
അതിന് അനുസരിച്ച് അമ്മയും കാര്യങ്ങള്‍ ചെയ്യും. മക്കളായ ഞങ്ങളും ശല്യപ്പെടുത്താന്‍ പോവാറില്ല. വളര്‍ന്ന് വന്നപ്പോള്‍ ഞങ്ങളും അത് ശീലമാക്കി. സംഗീതം അപ്പയ്ക്ക് അങ്ങനെയായിരുന്നു. 2003 മുതല്‍ 2008 വരെയുള്ള കാലത്താണ് എന്റെ ശബ്ദത്തിന് കുറച്ച് ഫ്‌ളെക്‌സിബിളിറ്റിയൊക്കെ വരുന്നത്. വോയിസ് കുറച്ച് മെച്ച്യൂര്‍ ആയതോടെ മലയാളത്തില്‍ നിന്നും ശ്രദ്ധേയമായ പാട്ടുകള്‍ കിട്ടി.
അവിടെ നിന്നുമാണ് ശരിക്കും പരുവപ്പെട്ട് വന്നതെന്ന് പറയാം. അവിടെ എന്നെ സഹായിച്ചത് എം ജയചന്ദ്രന്‍ സാറാണ്. കോലക്കുഴല്‍ കഴിഞ്ഞതിന് ശേഷം എത്രയോ നല്ല നല്ല പാട്ടുകള്‍ എനിക്ക് കിട്ടി. എന്റെ ഓരോ അക്ഷരങ്ങളും ഫൈന്‍ ട്യൂണാക്കി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. ഒരുപക്ഷേ ദേവരാജന്‍ മാസ്റ്റര്‍ യേശുദാസിന് എങ്ങനെ സഹായിച്ചിരുന്നോ അതുപോലെയാണ് എംജെ സാര്‍ എനിക്കുമെന്ന് വിജയ് പറയുന്നു.
തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട് എന്നും വിജയ് പറഞ്ഞിരുന്നു. അമേരിക്കയില്‍ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്‌സ്‌ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാര്‍സിലേക്ക് കോള്‍ വരുന്നതും അതില്‍ പാടന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്.
യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോള്‍ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം.
റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലര്‍ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോള്‍ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനിസല്‍ വെച്ച് പെരുമാറാറില്ല. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും തനിക്ക് അതിന് ശേഷമുള്ള ഏഴ് വര്‍ഷം അവസരങ്ങള്‍ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും വിജയ് പറയുന്നു. സംസ്ഥാന അവാര്‍ഡ് ലഭിച്ച് ഒന്നര വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴാണ് ‘ഈ പുഴയും സന്ധ്യകളും’ എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങള്‍ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും വിജയ് പറഞ്ഞിരുന്നു.