Connect with us

രത്‌നമാണ്, കലര്‍പ്പില്ലാത്ത ശുദ്ധമായ മനുഷ്യന്‍; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോനി

Malayalam

രത്‌നമാണ്, കലര്‍പ്പില്ലാത്ത ശുദ്ധമായ മനുഷ്യന്‍; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോനി

രത്‌നമാണ്, കലര്‍പ്പില്ലാത്ത ശുദ്ധമായ മനുഷ്യന്‍; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോനി

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ പിന്നീട് വിവാഹിതരായെന്നും പറയുന്നുണ്ട്. താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

പിന്നാലെ താരം എന്ത് പങ്കുവെച്ചാലും വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മയോനി എന്ന പ്രിയ നായര്‍. ‘ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലാണ് മയോനി ചിത്രം പങ്കുവച്ചത്. പോസ്റ്റ് വന്നു ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

മയോനിയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്നുള്ള തരത്തില്‍ മുന്‍പും നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മയോനിയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവച്ചതും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെ പരോക്ഷപ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് മയോനിയുടെ പോസ്റ്റ്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ!

ജെം ഓഫ് എ പേഴ്‌സണ്‍!. മനസില്‍ കലര്‍പ്പില്ലാത്ത, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു.

സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി. ഔദ്യോഗിക ജീവിതത്തെക്കാള്‍ കൂടുതല്‍ വ്യക്തി ജീവിതത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്കുകളും നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വരികയും ചെയ്തിട്ടുള്ള ആളാണ് ഗോപി സുന്ദര്‍.

ഗായിക അഭയ ഹിരണ്‍മയിയുമായി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്ന ഗോപി സുന്ദര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചത്. പിന്നീട് നടന്‍ ബാലയുടെ മുന്‍ഭാര്യയും ഗായികയുമായ അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകളും വന്നിരുന്നു. അത്തരം വാര്‍ത്തകളോടും ഗോപി സുന്ദര്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഗോപി സുന്ദര്‍ അമൃതയുമായി വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തെത്തിയിരുന്നത്. ഇരുവരും പരസ്പരം ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാതെയും ആയതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത സുരേഷ് പറയുന്നത്. ‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകയെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും.

എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇതെനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, എന്നാണ് അമൃത കുറിച്ചത്.

More in Malayalam

Trending