Connect with us

‘സ്റ്റാര്‍ മാജിക്കില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നു’; ലക്ഷ്മി നക്ഷത്ര

Malayalam

‘സ്റ്റാര്‍ മാജിക്കില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നു’; ലക്ഷ്മി നക്ഷത്ര

‘സ്റ്റാര്‍ മാജിക്കില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നു’; ലക്ഷ്മി നക്ഷത്ര

അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫല്‍വഴ്‌സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്. പരിപാടിയുടെ മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. മാത്രമല്ല, സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ വീഡിയോയും വൈറലായി മാറുകയാണ്. സ്റ്റാര്‍ മാജിക്കില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നതായി അറിയിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി. ഒരു യാത്രയ്ക്ക് വേണ്ടിയാണ് ചെറിയൊരു ഇടവേളയെടുക്കുന്നതെന്ന് ലക്ഷ്മി പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകളും താരം വീഡിയോയില്‍ പങ്കുവെച്ചു.

‘സ്റ്റാര്‍ മാജിക്കില്‍ നിന്നും ബ്രേക്കെടുത്ത് ചെറിയൊരു യാത്ര നടത്തുകയാണ്. ചെറുതായിട്ട് ഒന്ന് നാടു വിടുകയാണ്. കുറച്ചുനാളത്തേക്ക് മാറി നില്‍ക്കാന്‍ തീരുമാനിച്ചു. എന്റെ ലഗേജ് ഒരുക്കങ്ങള്‍ കാണുമ്പോള്‍ തന്നെ ഞാന്‍ എവിടേക്കാണ് പോവുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവും. പാക്കിംഗിന് നന്നെ മടിയുള്ള ആളാണ് ഞാന്‍. എല്ലാം ഒരുവിധത്തില്‍ പെട്ടിയിലാക്കി കൊണ്ടുപോവുന്ന ശീലമാണ്’, പാക്കിംഗ് വിശേഷങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി. എവിടേക്കാണ് പോകുന്നതെന്ന് അവസാനം വരെ സസ്‌പെന്‍സാക്കി വെച്ചുകൊണ്ടാണ് ലക്ഷ്മി സംസാരിച്ചത്.

ഭയങ്കരമായി ഹോം സിക്ക്‌നെസ്സ് ഉള്ള ആളാണ് ഞാന്‍. പാപ്പു ഭയങ്കര മൂഡോഫായത് പോലെ തോന്നി. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ എനിക്കും എന്തോ പോലെയാണ്. പൊതുവെ സ്‌കൂളില്‍ പോവാനിഷ്ടമില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ അമ്മൂമ്മ ഭക്ഷണം കഴിച്ച്, സീരിയലൊക്കെ കണ്ട് ഉറങ്ങാന്‍ പോവും. അമ്മൂമ്മയ്ക്ക് എന്ത് സുഖമാണെന്നൊക്കെ ചോദിക്കുമായിരുന്നു. കോളേജ് ലൈഫൊക്കെ അടിപൊളിയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് പോവുന്ന വഴി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ ലക്ഷ്മി ഓര്‍മിച്ചു.

ഞാന്‍ ഒറ്റയ്ക്കാണ് പോവുന്നതെന്നായിരിക്കും നിങ്ങള്‍ കരുതിയിട്ടുണ്ടാവുക. എന്റെ കൂടെ ഈ യാത്രയില്‍ രണ്ടുപേരും കൂടിയുണ്ട്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് പറയുന്ന പോലെ അമ്മ ഇത്തവണയും കൂടെയുണ്ട്. കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നത്. അഞ്ചാറ് ദിവസം അവിടെ പോയി എന്‍ജോയ് ചെയ്യാമെന്ന് കരുതി. ഈ സ്ഥലം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

സ്റ്റാര്‍ മാജിക്കില്‍ ചിന്നുവിനെ ശരിക്കും മിസ്സ് ചെയ്യും. ലക്ഷ്മി ഇല്ലാതെ ഷോ കാണാനിഷ്ടമില്ല. പെട്ടെന്ന് തന്നെ തിരിച്ചുവരണേ, ചിന്നു ഇല്ലാതെ എന്ത് സ്റ്റാര്‍ മാജിക്ക്, എന്നൊക്കെ ആയിരുന്നു വീഡിയോക്ക് താഴെ ആരാധകരുടെ പ്രതികരണം. പോയിട്ട് വരാട്ടോ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ചിന്നു കാരണം ജീവിതം തിരിച്ചുകിട്ടിയ പലരുമുണ്ട്, അവരെ മറക്കരുത്. യാത്രയൊക്കെ കഴിഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചുവരണം, ഇനിയുള്ള വീഡിയോകള്‍ക്കായി കാത്തിരിക്കുന്നു എന്നും ചിലര്‍ കുറിച്ചു. മിക്ക കമന്റുകള്‍ക്കും ലക്ഷ്മി നേരിട്ട് മറുപടി നല്‍കുകയുമുണ്ടായി.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റാര്‍ മാജിക് പരിപാടി വീണ്ടും വിവാദങ്ങളില്‍ പെട്ടിരുന്നു. താരങ്ങള്‍ക്കിടയില്‍ പറയുന്ന തമാശകളിലെ റേസിസവും സ്ത്രീവിരുദ്ധതയുമൊക്കെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സഹതാരങ്ങളെ നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ കളിയാക്കുന്നതിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ടാസ്‌കിന് ശേഷം തങ്കച്ചന്‍ വിതുരയും മൃദുല വിജയും ചേര്‍ന്ന് ഒപ്പിച്ചൊരു തമാശയാണ് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

ഇരുവരും സ്‌റ്റേജില്‍ തയ്യാറാക്കി വച്ചിരുന്ന ബെഡിലേക്ക് കയറി കിടക്കുന്നതും പുതുപ്പനുള്ളിലേക്ക് മറയുന്നതുമാണ് തമാശ. എന്നാല്‍ ഇതിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് ചിരികളല്ല മറിച്ച് വിമര്‍ശനങ്ങളാണ്. ഇമ്മാതിരി ഷോ എല്ലാം. ലേശം ഉളുപ്പ്, കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ, സപ്പോര്‍ട്ട് ചെയ്യുന്നവന്മാരെ പറഞ്ഞാല്‍ മതീ. കഷ്ടം തന്നെടേയ്, ഫാമിലി ന്റെ കൂടെ ഇരുന്നു കാണാന്‍ പറ്റിയ ഷോ ആയിരുന്നു ഇപ്പോള്‍ അതും പറ്റാതെ ആയി എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top