Connect with us

നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങളുടെ അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നു ; നയൻതാരയുടെ അമ്മയെക്കുറിച്ച് വിഘ്‌നേശ് ശിവൻ

Movies

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനുംസാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായ സംവിധായകനാണ് വിഘ്‍നേശ് ശിവൻ. അടുത്തിടെ നയൻതാരയും ഇൻസ്റ്റാഗ്രാമില്‍ എത്തിയിരുന്നുഓമന കുര്യൻ… എന്റെ അത്ത അമ്മ, നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങളുടെ അനുഗ്രഹങ്ങളും ഞങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നു! ദീർഘായുസ്സ് ഉണ്ടാവട്ടെ, എന്ന് സ്വന്തം വിഘ്‌നേശ്, നയൻ, ഉയിർ, ഉലഗ്…’

നയൻതാരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാളായ ഇന്ന് മരുമകൻ വിഘ്‌നേശ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിവ. സ്വന്തം അമ്മയെപ്പോലെ കരുതുന്ന നയനിന്റെ അമ്മയെക്കുറിച്ച്, അവർക്ക് മരുമകനോടുള്ള സ്നേഹവാത്സല്യങ്ങളെക്കുറിച്ച്, വിഘ്‌നേശ് ഇതിനു മുൻപും സംസാരിച്ചിട്ടുണ്ട്.

‘വളരെ റൂട്ടഡ് ആയ ഒരു ഫാമിലി പേഴ്സൺ ആണ് ഞാൻ. എന്റെ അമ്മ, സഹോദരി അവരുടെ കാര്യങ്ങൾ എല്ലാം കറക്ട് ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. അത് പോലെ എന്റെ വൈഫ്, കുട്ടികൾ, വൈഫിന്റെ ഫാമിലി, എന്റെ മദർ ഇൻ ലാ, അവരോടൊക്കെ എനിക്ക് വളരെ അടുപ്പമുണ്ട്. അവരോടൊക്കെ ഞാൻ എന്നും സംസാരിക്കും. അത്രയ്ക്ക് ക്ളോസാണ്. എന്റെ ബ്രദർ ഇൻ ലാ ഉണ്ട്. അദ്ദേഹത്തതിനെക്കാളും എന്നോട് ക്ലോസ് ആണ് അമ്മ, ഓമന കുര്യൻ എന്നാണു പേര്.

വളരെ വളരെ സ്വീറ് ആണ് നയനിന്റെ അമ്മ. അവരെപ്പോലെ പ്യുവർ (പരിശുദ്ധമായ) ഒരു സോളിനെ ഞാൻ കണ്ടിട്ടില്ല. ഷീ ഈസ് സൊ പ്യുവർ,’ സുഹാസിനിയുമായുള്ള അഭിമുഖത്തിൽ വിഘ്‌നേശ് പറഞ്ഞു.

More in Movies

Trending