Connect with us

അന്ന് എന്റെ കൂടെ ജൂനിയർ ആർട്ടിസ്റ്റായി വന്ന നടൻ ഇന്ന് സിനിമയിൽ വലിയ സ്റ്റാറായി; മനസ്സ് തുറന്ന് കിരൺ അയ്യർ

serial news

അന്ന് എന്റെ കൂടെ ജൂനിയർ ആർട്ടിസ്റ്റായി വന്ന നടൻ ഇന്ന് സിനിമയിൽ വലിയ സ്റ്റാറായി; മനസ്സ് തുറന്ന് കിരൺ അയ്യർ

അന്ന് എന്റെ കൂടെ ജൂനിയർ ആർട്ടിസ്റ്റായി വന്ന നടൻ ഇന്ന് സിനിമയിൽ വലിയ സ്റ്റാറായി; മനസ്സ് തുറന്ന് കിരൺ അയ്യർ

മലയാള സീരിയൽ പ്രേമികൾക്ക് ഏറെ പരിചതനായ നടനാണ് കിരൺ അയ്യർ .ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് കിരൺ അയ്യർ പ്രേക്ഷക ശ്രദ്ധ നേടിയത്. അതിന് മുൻപ് ഏഷ്യനെറ്റിലെ തന്നെ രണ്ടുമൂന്ന് സീരിയലുകൾ ചെയ്തിരുന്നുവെങ്കിലും എനിക്ക് കരിയർ ബ്രേക്ക് നൽകിയത് കറുത്തമുത്താണ് എന്ന് കിരൺ പറയുന്നു. സീരിയൽ ഏതാണ്ട് അവസാനഘട്ടത്തിൽ ആയപ്പോഴാണ് അതിലേക്ക് ഞാൻ വരുന്നത്. നായകന്റെ റീപ്ലെയ്സ്മെന്റായിരുന്നു.

സീരിയൽ അവസാനിക്കാൻ പോകുകയാണ്, പക്ഷെ നിങ്ങളുടെ മുഖഛായയുള്ള ഒരു നായകനെ തന്നെ വേണം എന്ന് അവ‍ പറഞ്ഞപ്പോൾ ഞാൻ ജോയിൻ ചെയ്തു. പക്ഷെ ഞാൻ ജോയിൻ ചെയ്തതിന് ശേഷം സീരിയലിന്റെ റേറ്റിങ് വീണ്ടും കൂടി. പിന്നീട് രണ്ട് രണ്ടര വ‍ർഷത്തോളം ആ സീരിയൽ വീണ്ടും മുന്നോട്ട് പോയി. എന്നെ കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയതും എനിക്ക് സ്വീകാര്യത ലഭിച്ചതും കറുത്തമുത്തിന് ശേഷമാണ്.

ജൂനിയ‍ർ ആർട്ടിസ്റ്റ് ആയിട്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. അന്ന് എന്റെ കൂടെ ജൂനിയർ ആർട്ടിസ്റ്റായി വന്ന നടനൊക്കെ ഇന്ന് സിനിമയിൽ വലിയ സ്റ്റാറായി. ആളിന്റെ പേര് ഞാൻ പറയുന്നില്ല, ഇപ്പോഴും അദ്ദേഹവുമായി ബന്ധമൊക്കെയുണ്ട്. പക്ഷെ പേര് പറയുന്നത് ശരിയല്ല. വാർ ആന്റ് ലവ് എന്ന ദിലീപേട്ടൻ ചിത്രത്തിലെല്ലാം ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിലെ പട്ടാളക്കാരുടെ കൂട്ടത്തിൽ ഞങ്ങളെല്ലാവരും ഉണ്ട്.
വിനയൻ സാറിന്റെ പടത്തിൽ കുറച്ച് പട്ടാളക്കാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞിട്ടാണ് ഞാൻ ചെങ്കൽപേട്ടിലേക്ക് പോകുന്നത്. അന്ന് ജൂനിയർ ആർട്ടിസ്റ്റ് എന്താണെന്ന് പോലും എനിക്ക് അറിയില്ല. അവിടെയെത്തിയപ്പോൾ എന്നെപ്പോലെ പത്തൻപതുപേരുണ്ട്. വലിയ പ്രതീക്ഷയുമായിട്ടാണ് ആ സെറ്റിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ ഒരു രം​ഗമോ, ക്ലോസ് അപ് ഷോട്ടോ ഒന്നും എനിക്കുണ്ടായിരുന്നില്ല. അതൊക്കെ വലിയ നിരാശയായി തോന്നിയിരുന്നു.

അതിന് ശേഷം തിരിച്ചു വന്നു. പിന്നീട് സിനിമയിൽ അഭിനയിക്കണം എന്ന ആ​ഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ചില ജീവിത സാഹചര്യങ്ങൾ കാരണം അതിന് സാധിച്ചില്ല. എനിക്ക് മറ്റുപല ജോലികളിലേക്കും തിരിയേണ്ടി വന്നു. പിന്നീട് ഞാൻ തൃശ്ശൂരി ഹൈസൻ മോട്ടോഴ്സിൽ വർക്ക് ചെയ്യുമ്പോഴാണ് സിനിമയ്ക്ക് വേണ്ടി വണ്ടി റെന്റിന് എടുക്കാൻ ഒരാൾ വന്നത്. അത് കേട്ടപ്പോൾ എനിക്ക് വീണ്ടും സിനിമയിൽ അഭിനയിക്കണം എന്ന മോഹം വന്നു.
ഞാൻ ഫെഫ്കയിൽ അം​ഗമാണ്. അതിനു പുറമെ ഡ്രൈവേഴ്സ് അസോസിയേഷനിലും മെമ്പർഷിപ് എടുത്ത് വാടകയ്ക്ക് ഓടാൻ തുടങ്ങി. അതിനിടയിൽ പറ്റാവുന്ന അത്രയും സിനിമകളിൽ അവസരം ചോദിച്ച് അഭിനയിച്ചു. സീരിയലിൽ എത്തുന്നതിന് മുൻപേ ഞാൻ സിനിമയിലാണ് അഭിനയിച്ചത്. സീരിയൽ ആണ് എനിക്കൊരു ഐഡന്റിറ്റി തന്നത്- കിരൺ അയ്യ‍ർ പറഞ്ഞു

More in serial news

Trending

Recent

To Top