Connect with us

‘കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രദര്‍ശിപ്പിച്ചത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

Movies

‘കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രദര്‍ശിപ്പിച്ചത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

‘കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രദര്‍ശിപ്പിച്ചത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി

വിവാദ സിനിമയായ ‘കേരളാ സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. 10 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിച്ചത്. ദൂരദര്‍ശനില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് സിനിമ പ്രദര്‍ശനം.

ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നുവെന്നും കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം. ‘അവധിക്കാലത്ത് പ്രത്യേക ട്രെയിനിങ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ ഇതിനായി തയ്യാറാക്കിയ ടെക്സ്റ്റ് ബുക്കിന്റെ പ്രമേയം പ്രണയമായിരുന്നു.

നിരവധി കുട്ടികള്‍ പ്രണയക്കൂരുക്കില്‍ അകപ്പെടുകയും പല അപകടങ്ങളില്‍ ചെന്ന് പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനും ജാഗ്രത നല്‍കാനുമാണ് പരിശീലനം. ട്രെയിനിങ്ങിന്റെ ഭാഗമായി നല്‍കിയ ആക്റ്റിവിറ്റിയില്‍ സിനിമ റിവ്യൂ ചെയ്യാന്‍ നല്‍കുകയാണ് ചെയ്തത്’,ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ‘ദ കേരള സ്‌റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് സിനിമയും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ദൂരദര്‍ശന്‍ പിന്‍മാറണമെന്നുമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശനെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വിപുല്‍ ഷായുടെ നിര്‍മാണത്തില്‍ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദ കേരള സ്‌റ്റോറി’. ഐഎസില്‍ ചേരാന്‍ ഇസ്ലാം മതം സ്വീകരിച്ച കേരളത്തില്‍ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയതാണ് സിനിമയെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. അതേസമയം സിനിമ സംഘപരിവാര്‍ ഗൂഡാലോചനയാണെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

Continue Reading
You may also like...

More in Movies

Trending

Recent

To Top