Connect with us

കീര്‍ത്തിയും രാധികയും നേര്‍ക്കുനേര്‍; ത്രില്ലടിപ്പിക്കാന്‍ യാഷ് രാജ് ഫിലിംസിന്റെ പുതിയ സീരീസ് എത്തുന്നു!

Actress

കീര്‍ത്തിയും രാധികയും നേര്‍ക്കുനേര്‍; ത്രില്ലടിപ്പിക്കാന്‍ യാഷ് രാജ് ഫിലിംസിന്റെ പുതിയ സീരീസ് എത്തുന്നു!

കീര്‍ത്തിയും രാധികയും നേര്‍ക്കുനേര്‍; ത്രില്ലടിപ്പിക്കാന്‍ യാഷ് രാജ് ഫിലിംസിന്റെ പുതിയ സീരീസ് എത്തുന്നു!

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പുതിയ വെബ് സീരീസില്‍ നായികമാരായി കീര്‍ത്തി സുരേഷും രാധിക ആപ്‌തെയും എത്തുന്നു. റിവഞ്ച് ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സീരീസ് നവാഗതനായ ധര്‍മരാജ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്.

അക്ക എന്നാണ് സീരീസിന് പേരിട്ടിരിക്കുന്നത്. കീര്‍ത്തിയും രാധികയും സ്‌ക്രീനില്‍ നേര്‍ക്കുനേര്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെയായിരിക്കും സീരീസില്‍ അവതരിപ്പിക്കുക എന്നാണ് റിപോര്‍ട്ടുകള്‍.

ഒടിടി മേഖലയില്‍ കീര്‍ത്തി സുരേഷിന്റെ അരങ്ങേറ്റമായിരിക്കും അക്ക. വരുണ്‍ ധവാനുമായുള്ള ‘തെറി’ റീമേക്കിന് ശേഷമുള്ള രണ്ടാമത്തെ ഹിന്ദി പ്രൊജക്റ്റാണ് ഇത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ പ്രകടനത്തിന് ശേഷം താരം ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടു വച്ചിരിക്കുകയാണ്.

അതേസമയം, സേക്രഡ് ഗെയിംസ്, ഖോള്‍, ഓകെ കമ്പ്യൂട്ടര്‍ തുടങ്ങിയ ഒന്നിലധികം വെബ് ഷോകളില്‍ രാധിക ആപ്‌തെ ഇതിനകം അഭിനയിച്ചിട്ടുണ്ട്. യഷ് രാജ് ഫിലിംസുമായുള്ള രാധികയുടെ ആദ്യ കൂട്ടുകെട്ടായിരിക്കും ഈ ആക്ഷന്‍പാക്ക് സീരീസ്. ബദ്‌ലാപൂര്‍, അന്ധാദുന്‍, രാത് അകേലി ഹേ തുടങ്ങിയ നിരവധി നിരൂപക പ്രശംസ നേടിയ സിനിമകള്‍ രാധികയുടെ ക്രെഡിറ്റില്‍ ഉണ്ട്.

ബോളിവുഡിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയാണ് യഷ് രാജ് ഫിലിംസ്. ഈയിടെയാണ് വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ ഒടിടി പ്രൊജക്ട് ‘ദി റെയില്‍വേ മെന്‍’ റിലീസിനെത്തിയത്. ആര്‍ മാധവന്‍, കേ കേ മേനോന്‍, ദിവ്യേന്ദു ശര്‍മ്മ, ബാബില്‍ ഖാന്‍ എന്നിവരാണ് സീരീസില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാണി കപൂര്‍, സുര്‍വീന്‍ ചൗള, വൈഭവ് രാജ് ഗുപ്ത, തുടങ്ങിയവര്‍ അഭിനയിക്കുന്ന മണ്ഡാല മര്‍ഡേഴ്‌സ് ആണ് നിലവില്‍ നിര്‍മ്മാണത്തിലുള്ള യഷ് രാജ് ഫിലിംസിന്റെ മറ്റൊരു സീരീസ്.

More in Actress

Trending