News
കീര്‍ത്തിയെ അപമാനിക്കുന്ന കമന്റ്; ഇത്തരക്കാര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് അശോക് സെല്‍വന്‍
കീര്‍ത്തിയെ അപമാനിക്കുന്ന കമന്റ്; ഇത്തരക്കാര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് അശോക് സെല്‍വന്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അശോക് സെല്‍വന്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അശോക് സെല്‍വന്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം നടി കീര്‍ത്തി പാണ്ഡ്യനെ വിവാഹം കഴിച്ചത്. തിരുനല്‍വേലിയില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു വിവാഹ സല്‍ക്കാരം നടന്നത്. ആഘോഷവേളയിലെടുത്ത കുറച്ച് മനോഹര ചിത്രങ്ങള്‍ അശോക് സെല്‍വന്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ സുന്ദരിക്കൊപ്പം’ എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനുപിന്നാലെ വന്‍ സൈബര്‍ ആക്രമത്തിനിരയായിരിക്കുകയാണ് താരദമ്പതികള്‍.
കര്‍ത്തി പാണ്ഡ്യന്റെ സൗന്ദര്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ചുവടെ വന്നിരിക്കുന്നത്. എന്നാല്‍ കമന്റുകള്‍ക്ക് മറുപടിയായി അശോകന്‍ സെല്‍വന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം മോശം കമന്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ചെരുപ്പുകൊണ്ടാണ് മറുപടി പറയേണ്ടതെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സിനിമ ലോകത്തെ അധികം ഗോസിപ്പുകളിലൊന്നും ഇടംപിടിച്ചിട്ടില്ലാത്ത താരങ്ങളാണ് കീര്‍ത്തിയും അശോക് സെല്‍വനും. ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകര്‍ വളരെ സര്‍െ്രെപസായിട്ടാണ് അറിഞ്ഞത്. തമിഴ് നടന്‍ അരുണ്‍ പാണ്ഡ്യന്റെ മകള്‍ കൂടിയാണ് കീര്‍ത്തി. അരുണ്‍ പാണ്ഡ്യന്റെ പണവും സ്വാധീനവും കണ്ടാണ് അശോക് സെല്‍വന്‍ കീര്‍ത്തിയെ വിവാഹം ചെയ്തത് എന്ന് വരെ ഇരുവരുടെയും ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളായി എത്തുന്നുണ്ട്.