Tamil
റീ റിലീസിന് ഗില്ലി സ്വന്തമാക്കിയ കളക്ഷന്‍ എത്രയെന്നോ!!; അന്ന് വിജയ് വാങ്ങിയ പ്രതിഫലം ഞെട്ടിക്കുന്നത്!
റീ റിലീസിന് ഗില്ലി സ്വന്തമാക്കിയ കളക്ഷന്‍ എത്രയെന്നോ!!; അന്ന് വിജയ് വാങ്ങിയ പ്രതിഫലം ഞെട്ടിക്കുന്നത്!
20 കൊല്ലം മുന്‍പ് വന്ന് വന്‍ ഹിറ്റായ ഗില്ലി വീണ്ടും റിലീസായിരിക്കുകയാണ്. ഗില്ലിയെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. റീ റിലീസിന് ഓപ്പണിംഗില്‍ 11 കോടിയോളം ഗില്ലി നേടി എന്നാണ് ബോക്‌സ് ഓഫിസ് റിപ്പോര്‍ട്ടുകള്‍. വിജയ്‌യുടെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായ ഗില്ലി ആരാധകര്‍ക്ക് ആവേശകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഓപ്പണിംഗിലെ ആവേശം മാത്രമല്ല രണ്ടാം ദിവസവും ഗില്ലിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നതിനാല്‍ കളക്ഷന്‍ വന്‍ നേട്ടമുണ്ടാക്കിയേക്കും. ധരണിയുടെ സംവിധാനത്തില്‍ 2004 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം തമിഴകത്തെ ഇപ്പോള്‍ നടക്കുന്ന റീറിലീസ് ട്രെന്റിന് അനുസരിച്ചാണ് വീണ്ടും എത്തിയത്. റൊമാന്റിക് സ്‌പോര്‍ട്‌സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഗില്ലി എന്ന് വിളിക്കപ്പെടുന്ന ശരവണവേലു എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.
ശ്രീസൂര്യ മൂവീസിന്റെ ബാനറില്‍ എഎം രത്‌നം ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഒക്കഡു എന്ന മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം എങ്കിലും തിരക്കഥയില്‍ അടക്കം വലിയ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ തെലുങ്കിലെപ്പോലെ തന്നെ തമിഴിലും പ്രകാശ് രാജായിരുന്നു ചിത്രത്തിലെ വില്ലന്‍.
തൃഷയായിരുന്നു ഗില്ലിയിലെ നായിക. വിദ്യാസാഗറാണ് ഗില്ലിയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും വലിയ ഹിറ്റാണ്. അതേസമയം അന്ന് ഗില്ലിയില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങിയ പ്രതിഫലവും ഏറെ ചര്‍ച്ചയാകുന്നുണ്ട്.
2004 ല്‍ 8 കോടി രൂപയ്ക്കാണ് ഗില്ലി ഒരുക്കിയത്. അതില്‍ 4 കോടിയാണ് വിജയ് വാങ്ങിയ പ്രതിഫലം. ഇപ്പോള്‍ 200 കോടി വാങ്ങുന്ന വിജയിയുടെ അന്നത്തെ പ്രതിഫലം ശരിക്കും അത്ഭുതപ്പെടുത്തും എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ വിജയിയുടെ ആദ്യത്തെ 50 കോടി കളക്ട് ചെയ്ത ചിത്രമായിരുന്നു ഗില്ലി. അന്നത്തെ തമിഴ് ഇയര്‍ ടോപ്പ് ചിത്രമായിരുന്നു ഗില്ലി.
