Bollywood
രണ്‍വീര്‍ സിംഗിനൊപ്പം ബോളിവുഡില്‍ ജോണി സിന്‍സ്; വൈറലായി വീഡിയോ
രണ്‍വീര്‍ സിംഗിനൊപ്പം ബോളിവുഡില്‍ ജോണി സിന്‍സ്; വൈറലായി വീഡിയോ
ഇന്ത്യന്‍ പരസ്യത്തില്‍ അഭിനയിച്ച് അമേരിക്കന്‍ പോ ണ്‍ താരം ജോണി സിന്‍സ്. രണ്‍വീര്‍ സിംഗിനൊപ്പമാണ് ജോണി സിന്‍സ് പരസ്യത്തില്‍ എത്തിയിരിക്കുന്നത്. ലൈം ഗിക ആരോഗ്യക്ഷേമ ബ്രാന്‍ഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവര്‍ രണ്ടു പേരും ഒന്നിച്ചെത്തിയത്.
ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ഭാവ്‌ന ചൗഹാന്‍ എന്ന നടിയാണ് രണ്‍വീറിനും ജോണിക്കുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അയപ്പ കെ.എം ആണ് പരസ്യത്തിന്റെ സംവിധായകന്‍.
ഈ പരസ്യം രണ്‍വീര്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് പരസ്യത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജോണി സിന്‍സിനൊപ്പം ഒരേ ഫ്രെയ്മില്‍ രണ്‍വീറിനെ കാണാനാകുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോണിയ്ക്ക് ഇനി ബോളിവുഡിലും ഒരുകൈ നോക്കാമെന്നും കമന്റുകള്‍ വരുന്നുണ്ട്.
മുന്‍ പോ ണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡില്‍ ശ്രദ്ധ നേടുന്ന താരമാണ്. തെന്നിന്ത്യന്‍ സിനിമകളിലും താരം വേഷമിടുന്നുണ്ട്. അതേ പോലെ തന്നെ ജോണി സിന്‍സിനും ബോളിവുഡില്‍ ശ്രദ്ധ നേടാം എന്ന കമന്റുകളും എത്തുന്നുണ്ട്.