Connect with us

മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികള്‍ക്കെങ്ങനെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്; മല്ലിക സുകുമാരന്‍

Actress

മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികള്‍ക്കെങ്ങനെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്; മല്ലിക സുകുമാരന്‍

മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികള്‍ക്കെങ്ങനെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്; മല്ലിക സുകുമാരന്‍

മലയാളികള്‍ക്കേറെ സുപരിചിതയാണ് മല്ലിക സുകുമാരന്‍. അമ്പത് വര്‍ഷത്തില്‍ ഏറെയായി മലയാള സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരന്‍. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൈറലാകുന്നത്. മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികള്‍ക്കെങ്ങനെയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നതെന്നാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്.

‘ലൂസിഫര്‍ സിനിമ ചെയ്യുന്ന സമയത്ത് പൃഥ്വി എന്റെ വീട്ടിലായിരുന്നു താമസം. കാരണം അവന്റെ വീട്ടില്‍ എപ്പോഴും ഗസ്റ്റ് വരുന്നതിനാല്‍ എഴുത്തിലും മറ്റും ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു. രാത്രി ഒരു മണി രണ്ട് മണിവരെയൊക്കെ പൃഥ്വിയും മുരളി ഗോപിയും ഇരുന്ന് ലൂസിഫറിന്റെ എഴുത്തും മറ്റും നടത്തും. എന്നോട് കട്ടന്‍ കാപ്പി ഇട്ട് വെക്കാന്‍ പറയും. ഞാന്‍ കൊണ്ടുവയ്ക്കും.

ഷൂട്ട് തുടങ്ങും മുമ്പ് ഷോട്ട് ബൈ ഷോട്ട് സ്‌റ്റോറി ബോര്‍ഡ് അടക്കം അവര്‍ റെഡിയാക്കി നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നു. പുതിയ സംവിധായകനാകുമ്പോള്‍ ഇത്തരത്തില്‍ കഷ്ടപ്പെട്ട് ഹോം വര്‍ക്ക് ചെയ്ത് തന്നെ മുന്നോട്ട് പോകണം. പഴയതൊക്കെ പോയി പുതിയ തലമുറയുടെ വെ ഓഫ് തിങ്കിങ് വേറെ വഴിക്കാണ്. പക്ഷെ പുതിയ തലമുറയുടെ എല്ലാ കാര്യത്തോടും എനിക്ക് യോജിക്കാന്‍ പറ്റില്ല.

ഇപ്പോള്‍ എല്ലാ താരങ്ങളും കൂട്ടുകുടുംബം മാറി അണുകുടുംബം ആയതുപോലെ ഒരു കാരവാനില്‍ കേറി ഇരിപ്പായി. ഞങ്ങളൊക്കെ മരച്ചുവട്ടില്‍ ഇരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ചവരാണ്. ഔട്ട്‌ഡോര്‍ ഷൂട്ടിന് പോകുമ്പോള്‍ പണ്ടൊക്കെ ഞങ്ങള്‍ സ്ത്രീകളായ അഭിനേതാക്കള്‍ പരസ്പരം പറഞ്ഞ് ഭക്ഷണമൊക്കെ തയ്യാറാക്കിയാണ് പോയിരുന്നത്. അതിലൊക്കെ മാറ്റം വന്നു. ബന്ധങ്ങളുടെ ദൃഢതയില്‍ കുറവ് വന്നു. അതില്‍ എനിക്കൊരു സങ്കടമുണ്ട്.

പ്രത്യേകിച്ച് പുതിയ തലമുറയിലെ പെണ്‍കുട്ടികളായ നടിമാര്‍ക്കിടയില്‍. പുതിയ തലമുറയിലെ നടിമാര്‍ക്കിടയില്‍ വളരെ ചുരുക്കം പേരാണ് സെറ്റില്‍ വന്നാല്‍ സീനും ഡയലോഗും ചോദിച്ച് മനസിലാക്കി പഠിക്കുന്നത്. ബാക്കി എല്ലാവരും പിക്കിനിക്കിന് വരുന്നപോലെ വരും. ഡയലോഗ് പഠിക്കില്ല. അപ്പോള്‍ തെറ്റും. അഞ്ച് പ്രാവശ്യമെങ്കിലും തെറ്റിക്കും. അങ്ങനെയുള്ള ചില കളിതമാശകളുണ്ട് ഇപ്പോഴത്തെ കുട്ടികള്‍ക്ക്.

സിനിമയെന്ന് പറഞ്ഞാല്‍ എളുപ്പമാണെന്ന ചിന്തയാണ്. കുറച്ച് കാശുണ്ടാക്കാം. പിന്നെ ഒരു നല്ല കല്യാണമൊക്കെ വരും അതിനുള്ള സ്വര്‍ണമുണ്ടാക്കാം എന്നുള്ള ചിന്തയില്‍ വരുന്നവരുമുണ്ട്. പെണ്‍കുട്ടികളാണ് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടത്. ആണ്‍പിള്ളേര്‍ക്ക് അത്ര കുഴപ്പമില്ലെന്ന് തോന്നുന്നു. അതുപോലെ മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികള്‍ക്കെങ്ങനെയാ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നത്.

അവരുടെ എക്‌സ്പ്രഷന്‍ അനുസരിച്ച് ശുദ്ധമായ മലയാളം സംസാരിക്കാന്‍ ഇവിടെ വേറെ പെണ്ണുങ്ങള്‍ ഉള്ളതുകൊണ്ടാണ് അവര്‍ക്ക് അവാര്‍ഡ് കിട്ടുന്നത്. ഇവിടെ അവാര്‍ഡ് കിട്ടുന്നത് മലയാളം ഇംഗ്ലീഷിലും തെലുങ്കിലും എഴുതി പഠിക്കുന്നവര്‍ക്കാണ്. ഞാന്‍ ഇത് പറയാറുള്ളതെന്നാണ്. മലയാളം പഠിച്ച് അത് ശുദ്ധമായി സംസാരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്.

More in Actress

Trending

Recent

To Top