Connect with us

ക്ലാസെടുക്കുമ്പോള്‍ ലാലേട്ടനെ അനുകരിച്ചു, ജോലി പോയി; തുറന്ന് പറഞ്ഞ് ടീച്ചര്‍ നിഷ

Malayalam

ക്ലാസെടുക്കുമ്പോള്‍ ലാലേട്ടനെ അനുകരിച്ചു, ജോലി പോയി; തുറന്ന് പറഞ്ഞ് ടീച്ചര്‍ നിഷ

ക്ലാസെടുക്കുമ്പോള്‍ ലാലേട്ടനെ അനുകരിച്ചു, ജോലി പോയി; തുറന്ന് പറഞ്ഞ് ടീച്ചര്‍ നിഷ

അധ്യാപികയും മോട്ടിവേഷണല്‍ സ്പീക്കറുമായ നിഷ റാഫേല്‍ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയാണ്. അധ്യാപന രംഗത്ത് പുതുമകള്‍ കൊണ്ടുവന്ന നിഷ തൃശൂര്‍ സ്വദേശിനിയാണ്. ഇക്കണോമിക്‌സില്‍ എം എ, ബി എഡ്, സെറ്റ്, പി എച്ച് ഡി എന്നിവ കരസ്ഥമാക്കിയിട്ടുള്ള നിഷ റാഫേലിന് സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്‌സ് ആണുള്ളത്. ക്ലാസെടുക്കുമ്പോള്‍ മോഹന്‍ലാലിനെ അനുകരിച്ചാണ് നിഷ ശ്രദ്ധേയയാകുന്നത്.

എന്നാല്‍ ആ ശൈലി കാരണം തന്നെ നിഷയ്ക്ക് ജോലി നഷ്ടമാകുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നൊന്നും തളരാന്‍ നിഷ തയ്യാറായിരുന്നില്ല. ഒഴുക്കിനെതിരെ നീന്താനാണ് തനിക്ക് ഇഷ്ടമെന്നും അതിനാല്‍ തന്നെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുമെന്നുമാണ് നിഷ പറയുന്നത്. തന്റെ ജോലി നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് നിഷ.

‘മോഹന്‍ലാലിനെ അനുകരിക്കുകയല്ല. ലാലേട്ടന്‍ ഫാനാണ് ഞാന്‍. ഭയങ്കരമായ ലാലേട്ടന്‍ ഫാനാണ്. ഏറ്റവും ആദ്യം ഞാന്‍ കണ്ടത് ഇരുപതാം നൂറ്റാണ്ട് എന്ന മൂവിയാണ്. ആ സമയത്ത് എനിക്ക് ആറ് വയസേ ഉള്ളൂ. അന്ന് ആ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ തോന്നിയ ഭയങ്കരമായ വികാരമുണ്ട്. അത് ഇപ്പോഴും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ ഉണ്ട്. ലാലേട്ടന്റെ സിനിമകളോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ സിനിമകളിലെ സീക്വലുകള്‍ ഡബ്‌സ്മാഷായിട്ട് ചെയ്യാറുണ്ട്.

ക്ലാസുണ്ടെങ്കില്‍ സ്റ്റുഡന്റ്‌സുമായി സിങ്ക് ചെയ്ത് അഭിനയിക്കും. അത് കുട്ടികളുടെ മനസില്‍ നില്‍ക്കും. ഉദാഹരണത്തിന് പ്രൊഡക്ഷന്‍ ആണ് പഠിപ്പിക്കുന്നതെങ്കില്‍ മിഥുനം സിനിമയുടെ ബാക്ക്ഗ്രൗണ്ടില്‍ നിന്ന് കൊണ്ട് അതിലെ ഒരു സ്വീകന്‍സ് ക്ലാസില്‍ അഭിനയിക്കും. അത് ഡബ്‌സ്മാഷാണ്. അത് പലരും പറഞ്ഞറിഞ്ഞ് മാനേജ്‌മെന്റിലേക്ക് എത്തും. അങ്ങനെ പലപ്പോഴും പല ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്.

എന്നാലും കുട്ടികള്‍ക്ക് ക്ലാസിലിരിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ഞാന്‍ അധികവും പഠിപ്പിച്ചിട്ടുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് അവിടത്തെ കുട്ടികള്‍ക്ക് എപ്പോഴും സ്‌കിപ്പ് ചെയ്യാന്‍ താല്‍പര്യമുള്ള സബ്ജക്ടാണ് ഇക്കണോമിക്‌സ്. ഇക്കണോമിക്‌സ് അറുബോറന്‍ സബ്ജക്ട് ആണെന്നും, കുട്ടികള്‍ക്ക് ബങ്ക് ചെയ്യാന്‍ ഇഷ്ടപ്പെട്ട വിഷയമാണെന്നുമാണ് പൊതുവെയുള്ള ഒരു കേട്ടുകേള്‍വി.

പക്ഷെ എന്റെ ക്ലാസില്‍ ഫുള്‍ ക്വാറമാണ്. ഒറ്റ ആളും ക്ലാസ് ചാടി പോകില്ല. അവര്‍ പറയുന്നത് ഒന്നുകില്‍ പിടി അല്ലെങ്കില്‍ നിഷ മിസിന്റെ ഹവര്‍ എന്നാണ്. ഇതെന്താണെന്ന് മാനേജ്‌മെന്റ് തേടിപ്പിടിച്ച് വന്നപ്പോള്‍ ഇവിടെ തമാശയും ചിരിയും കളിയുമാണ്. പക്ഷെ കുട്ടികള്‍ക്ക് എന്റെ വിഷയത്തില്‍ ഫുള്‍ മാര്‍ക്ക് കിട്ടും. അതൊന്നും അല്ലല്ലോ. നമ്മുടെ മലയാളികളുടെ ഒരു സംഭവം എന്ന് പറഞ്ഞാല്‍ കുറ്റം കണ്ടെത്തി അവരെ എങ്ങനെ പരിപോഷിപ്പിക്കാം എന്നാണ്.

ആ രീതിയില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ അതുകൊണ്ട് ഇപ്പോള്‍ ജോലിയില്ല. എന്നാലും ഒരുപാട് കുട്ടികളുടെ സ്‌നേഹം ലഭിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016 ലാണ് എനിക്ക് പിഎച്ച്ഡി ലഭിച്ചത്. എവിടേയും സ്ഥിരജോലിക്ക് കയറിയിട്ടില്ല. ഈ ഒരു വര്‍ഷം ഒരു ജോലിയിലും കയറിയിട്ടില്ല. സാമ്പത്തികവും സ്വാധീനവുമില്ലാത്തത് കൊണ്ട് എനിക്ക് എവിടേയും സ്ഥിരമായി കയറാന്‍ പറ്റിയിട്ടില്ല.’

More in Malayalam

Trending

Recent

To Top