Connect with us

പ്രസവം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു.. രാവിലെ തന്നെ എനിക്ക് പെയിന്‍ വന്നു, ആ ഫുള്‍ ഡേ ഞാന്‍ പെയിന്‍ മുഴുവന്‍ സഹിച്ചു, കുഞ്ഞ് പെട്ടന്നൊന്നും പുറത്തേക്ക് വരുന്നില്ല, കുറേ എന്നെ വിഷമിപ്പിച്ച് രാത്രിയോടെയാണ് പ്രസവിച്ചത് ; ഗായത്രി അരുൺ

serial news

പ്രസവം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു.. രാവിലെ തന്നെ എനിക്ക് പെയിന്‍ വന്നു, ആ ഫുള്‍ ഡേ ഞാന്‍ പെയിന്‍ മുഴുവന്‍ സഹിച്ചു, കുഞ്ഞ് പെട്ടന്നൊന്നും പുറത്തേക്ക് വരുന്നില്ല, കുറേ എന്നെ വിഷമിപ്പിച്ച് രാത്രിയോടെയാണ് പ്രസവിച്ചത് ; ഗായത്രി അരുൺ

പ്രസവം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു.. രാവിലെ തന്നെ എനിക്ക് പെയിന്‍ വന്നു, ആ ഫുള്‍ ഡേ ഞാന്‍ പെയിന്‍ മുഴുവന്‍ സഹിച്ചു, കുഞ്ഞ് പെട്ടന്നൊന്നും പുറത്തേക്ക് വരുന്നില്ല, കുറേ എന്നെ വിഷമിപ്പിച്ച് രാത്രിയോടെയാണ് പ്രസവിച്ചത് ; ഗായത്രി അരുൺ

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആരും മറക്കില്ല. അത്രയ്ക്ക് ജനശ്രദ്ധ പിടിച്ചുപറ്റിയ ആ കഥാപാത്രം ചെയ്തത് നടി ഗായത്രി അരുൺ ആയിരുന്നു. ഗായത്രിയുടെ കരിയർ ബ്രേക്കിങ് എന്ന് തന്നെ പറയാവുന്ന ഈ സീരിയലിനു ശേഷം ബിഗ്സ്‌ക്രീനിലേക്കും ഗായത്രിയ്ക്ക് നിരവധി അവസരങ്ങൾ വന്നു. പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഗായത്രി. മികച്ച അവതാരക കൂടിയായ ഗായത്രി നിലവിൽ ‘എന്റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോയുടെ അവതാരക ആണ്.. മകള്‍ക്കൊപ്പം ഉള്ള യൂട്യൂബ് വീഡിയോസ് എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന ഷോയുടെ ആങ്കറാണ് ഗായത്രി. ഷോയില്‍ മദേഴ്‌സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ഗായത്രിയുടെ മകള്‍ കല്ലു എന്ന കല്യാണിയും എത്തിയിരുന്നു. അമ്മയെ പോലെ മകളും വളരെ ആക്ടീവ് ആണ്.

ഒരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിലാണ് ഇപ്പോള്‍ ഗായത്രിയും മകളും വന്നിരിയ്ക്കുന്നത്. ഞങ്ങള്‍ തമ്മല്‍ നല്ല സുഹൃത്തുക്കളാണ് എന്ന് കല്ലു പറയുന്നു. തന്റെ ജോലി സാഹചര്യങ്ങളെ എല്ലാ മനസ്സിലാക്കുന്ന മകളാണ് കല്ലു എന്ന് ഗായത്രിയും പറയുന്നു. മകള്‍ക്ക് മൂന്ന് മാസം ഉള്ളപ്പോള്‍ മുതലേ അവളെ പിരിഞ്ഞിരുന്ന് ജോലിയ്ക്ക് പോയിട്ടുണ്ടത്രെ. ഇപ്പോഴും മകളെ ഗ്രാന്റ് പാരന്റ്‌സിന്റെ അടുത്ത് വിട്ടാണ് ഷോയ്ക്ക് എല്ലാം പോകുന്നത്. വരുമ്പോഴേക്കും മകള്‍ തനിക്ക് ചായ വരെ ഉണ്ടാക്കി തരാറുണ്ട് എന്ന് ഗായത്രി പറഞ്ഞു.

കല്ലുവിന്റെ പ്രസവം മുതല്‍ പറയുകയാണ് എങ്കില്‍, പ്രസവം അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു. പ്രസവം വരെ ബസ്സിലൊക്കെ കയറി ഞാന്‍ ജോലിക്ക് പോകുമായിരുന്നു. ആഗസ്റ്റ് 7 ന് പ്രസവത്തിന് ലീവ് എടുക്കാം എന്നാണ് കരുതിയത്. എന്നാല്‍ ചെക്കപ്പിന് ശേഷം ആഗസ്റ്റ് ഫസ്റ്റ് മുതലേ ലീവ് എടുത്തോളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. 11 ന് ആണ് പ്രസവത്തിന് ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ ഏഴിന് രാവിലെ തന്നെ എനിക്ക് പെയിന്‍ വന്നു. ആ ഫുള്‍ ഡേ ഞാന്‍ പെയിന്‍ മുഴുവന്‍ സഹിച്ചു. കുഞ്ഞ് പെട്ടന്നൊന്നും പുറത്തേക്ക് വരുന്നില്ല. കുറേ എന്നെ വിഷമിപ്പിച്ച് രാത്രിയോടെയാണ് പ്രസവിച്ചത്.

രാത്രി ജനിച്ചത് കൊണ്ടാണെന്ന് തോന്നുന്നു, രാത്രി മോള്‍ക്ക് ഉറക്കം ഉണ്ടായിരുന്നില്ല. ഞാനും എന്റെ അമ്മയും അവളുെ ഉറക്കമൊഴിഞ്ഞ് ഇരിക്കും. പക്ഷെ അധികം കരച്ചിലൊന്നും ഉണ്ടായിരുന്നില്ല. ഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പിച്ചാലും ചിരിച്ചുകൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. മൂന്ന് മാസം എത്തിയപ്പോഴേക്കും അമ്മയെ ഏല്‍പിച്ച് ഞാന്‍ ജോലിയ്ക്ക് പോയി തുടങ്ങിയിരുന്നു. അതുകൊണ്ട് അവള്‍ക്ക് അമ്മയോട് ആയിരുന്നു കൂടുതല്‍ അറ്റാച്ച്. വൈകിട്ട് ഞാന്‍ വിളിക്കാന്‍ പോയാലും എനിക്കൊപ്പം വരില്ല. അപ്പോഴൊക്കെ എനിക്ക് ഭയങ്കര സങ്കടം വരുമായിരുന്നു- ഗായത്രി പറഞ്ഞു

Continue Reading
You may also like...

More in serial news

Trending

Recent

To Top