Connect with us

അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി, നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും ; ശരൺ

serial news

അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി, നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും ; ശരൺ

അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി, നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും ; ശരൺ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന. ഇപ്പോൾ മിനിസ്ക്രീനിൽ താരത്തെ അധികം കാണാറില്ല. എന്നാൽ ശരണിന്റെ ശബ്ദം ബിഗ് സക്രീൻ പ്രേക്ഷകർക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലേയും സൂപ്പർ താരങ്ങൾ ശരണിന്റെ ശബ്ദത്തിലൂടെയാണ് സംസാരിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് അച്ഛന്റെ ഷോർട് ഫിലിമിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

രണ്ട് വര്‍ഷം ജീവിതത്തിന്റെ ഭാഗമായിരുന്ന കഥാപാത്രം വിട്ടു പോകുന്ന സങ്കടം ശരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശരണ്‍ മാത്രമല്ല സീരിയലില്‍ ശരണിന്റെ പെയര്‍ ആയി അഭിനയിക്കുന്നു വൈഷ്ണവി സായികുമാറും , നായകനായി അഭിനയിക്കുന്ന സജേഷും എല്ലാം സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ സീ കേരളത്തിലെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി. പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത സീരിയല്‍, കയ്യെത്തും ദൂരത്ത്- 823 എപ്പിസോഡുകള്‍. നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും. എ സി പി കൃഷ്ണപ്രസാദ് ഇവിടെ അവസാനിക്കുന്നു. എല്ലാവര്‍ക്കും നന്ദി- എന്നാണ് ശരണ്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്.

സായികുമാറിന്റെ മകള്‍ വൈഷ്ണവിയുടെ അഭിനയാരങ്ങേറ്റമാണ് കൈയെത്തും ദൂരത്ത്. സീരയില്‍ അവസാനിക്കുമ്പോള്‍ വൈഷ്ണവിയും ഇന്‍സ്റ്റയില്‍ എത്തി. എന്റെ ആദ്യ കഥാപാത്രം ആയ കനകദുര്‍ഗ്ഗയ്ക്ക് ഇത്രയും പിന്തുണ നല്‍കിയ എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ അറിയിക്കുന്നു.

ഒപ്പം എല്ലാ സപ്പോര്‍ട്ടും തന്ന് കൂടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി. തുടര്‍ന്നുള്ള യാത്രയിലും എല്ലാവരും ഈ സ്‌നേഹവും പിന്തുണയും തന്നു കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. നല്ല കഥാപാത്രങ്ങള്‍ ഇനിയും ചെയ്യാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ – വൈഷ്ണവി എഴുതി.സീരിയലില്‍ നായകനായ ആദി എന്ന കഥാപാത്രത്തെയാണ് സജേഷ് കന്നോത്ത് അവതരിപ്പിയ്ക്കുന്നത്. രണ്ടര വര്‍ഷത്തെ യാത്ര ഇന്ന് അവസാനിക്കുക ആണ്.

കയ്യെത്തും ദൂരത്ത് എന്ന സീരിയലിനെയും ആദിത്യന്‍ എന്ന കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച് കട്ടക്ക് പ്രോത്സാഹിപ്പിച്ച കുറച്ച് പേരുണ്ട്, എല്ലാവരും എന്റെ ഹൃദയത്തില് ഉണ്ട്. ഇത് പോലെ എല്ലാവരുടെയും പ്രോത്സാഹനം അടുത്ത വര്‍ക്കുകളിലും ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് സജേഷ് എഴുതിയത്.

More in serial news

Trending

Recent

To Top