Connect with us

വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം വെളുക്കാനുള്ള ഒരു ഇഞ്ചക്ഷന് 9000 രൂപയാണ് വില; തുറന്ന് പറഞ്ഞ് നടി ഇഷ ഗുപ്ത

Actress

വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം വെളുക്കാനുള്ള ഒരു ഇഞ്ചക്ഷന് 9000 രൂപയാണ് വില; തുറന്ന് പറഞ്ഞ് നടി ഇഷ ഗുപ്ത

വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം വെളുക്കാനുള്ള ഒരു ഇഞ്ചക്ഷന് 9000 രൂപയാണ് വില; തുറന്ന് പറഞ്ഞ് നടി ഇഷ ഗുപ്ത

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് ഇഷ ഗുപ്ത. ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി ‘ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ബോളിവുഡില്‍ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ഇഷ ഗുപ്തയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് ശരീരത്തില്‍ രൂപമാറ്റം വരുത്തേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷ ഗുപ്ത. കരിയറിന്റെ തുടക്കകാലത്തില്‍ മൂക്കിന്റെ രൂപമാറ്റം വരുത്താനും ശരീരത്തിന് വെളുത്ത നിറം വരുത്താനും ചിലര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇഷ്ട ഗുപത പറയുന്നത്.

‘എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം.

നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും.

അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എനിക്കവള്‍ ഒരു അത്‌ലറ്റോ മറ്റോ ആയി കാണാനാണ് ഇഷ്ടം. അധികം പഠിക്കുകയും വേണ്ടി വരില്ലല്ലോ.’ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇഷ ഗുപ്ത പറയുന്നത്.

More in Actress

Trending

Recent

To Top