Connect with us

ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്!

Articles

ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്!

ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്!

 
ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി ആദ്യമായി ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ് , ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽനിന്ന് കാർഡ് കൈപ്പറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസിൽ കഴിഞ്ഞദിവസം ഇവർക്ക് പാസ്‌പോർട്ടിൽ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്പോർട്ട് നൽകി.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യക്കാർ ഗോൾഡൻ കാർഡ് ഏറ്റുവാങ്ങിയത്…

യുഎഇയിലെ റീഗല്‍ ഗ്രൂപ്പ് ചെയര്‍മാനാണ് ശ്യാംദാസ് ഷ്റോഫ്. റിയല്‍എസ്റ്റേറ്റ്, ടെക്നോളജി, ടെക്സ്റ്റയില്‍സ് തുടങ്ങിയ രംഗങ്ങളില്‍ സംരംഭങ്ങളുള്ള അദ്ദേഹം 1960ലാണ് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദുബായിലെ ഖുഷി ജുവലറി ഉടമയും അല്‍ നിസാര്‍ ഫിലം കമ്പനി മാനേജിങ് ഡയറക്ടറുമാണ് ഖുഷി ഖത്‍വാനി. അദ്ദേഹവും 50 വര്‍ഷത്തോളമായി യുഎഇയില്‍ താമസിച്ചുവരികയാണ്. 1350 ദിര്‍ഹം ഫീസ് നല്‍കിയ ഉടന്‍ തന്നെ ഇരുവരുടെയും പാസ്‍പോര്‍ട്ടുകളില്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ പതിപ്പിച്ചുനല്‍കി

നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും ഗോള്‍ഡന്‍ കാര്‍ഡ് നൽകുന്നത് .
100 ബില്യൻ നിക്ഷേപമുള്ള 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി ലഭിക്കുക.

dubai golden card for foriegners got two indians

Continue Reading
You may also like...

More in Articles

Trending

Recent

To Top